CongRSS അധ്യാപക സംഘടനയുടെ സർക്കാർ ഉത്തരവ് കത്തിക്കൽ എന്ന “കേരള വിരുദ്ധ പ്രവർത്തനത്തെ” ന്യായീകരിച്ചവർ പ്രധാനമായും ഉന്നയിച്ച ആരോപണം പ്രളയ ഫണ്ടിൽ നിന്നും ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഒരു തട്ടിപ്പിലൂടെ 20 ലക്ഷം രൂപ തട്ടിച്ച വാർത്തയാണ്..

【 ഇതിൽ ശരിക്കും പറഞ്ഞാൽ പാർട്ടിയുടെ അംഗങ്ങളുമായി ബന്ധപ്പെട്ട് ഉള്ളത് 12.5 ലക്ഷം മാത്രം ആണ്.. വിഷ്ണു നടത്തിയ തട്ടിപ്പിന് പാർട്ടിയുടെ ഒരു അംഗത്തിനും പങ്കില്ല
10.5 ലക്ഷം അൻവറിന്റെ അക്കൗണ്ടിലേക്ക് 4 ഗഡുക്കളായി 2 ലക്ഷം രൂപ. നിഥിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് അങ്ങനെ ആകെ 12.5 ലക്ഷം രൂപയെ പാർട്ടി അംഗങ്ങളുമായി ബന്ധമുള്ള ആരോപണം ഉള്ളൂ.. നിങ്ങളുടെ ആശ്വാസത്തിന് വേണ്ടി ഇട്ടതാണ് 20 ലക്ഷം എന്ന കണക്ക് 】

https://bit.ly/2yT9452

ശരിയാണ് അങ്ങനെ സംഭവിക്കരുതായിരുന്നു.. പക്ഷെ ചെയ്തവർ എല്ലാം അഴിക്കുള്ളിൽ ഉണ്ട്.. അവരെ പാർട്ടി സിപിഐ(എം) ൽ നിന്ന് പുറത്താക്കുകയും ഉണ്ടായി.. (ഏരിയ സെക്രട്ടറി സക്കീർ ഹുസൈനിന്റെ വീഡിയോ താഴെയുണ്ട്) അതുകൊണ്ട്..❓ ഇനി ആരും സംഭാവന കൊടുക്കരുത് എന്നാണോ നിങ്ങളുടെ ന്യായം..❓

പ്രളയ ഫണ്ട് ഇനത്തിൽ CMDRF ലേക്കു വന്നത് ഏകദേശം 4,000 കോടി രൂപയാണ്. കൃത്യമായി പറഞ്ഞാൽ 4,798.04 കോടി രൂപ. നമുക്കു 4,000 എന്ന് കണക്കു കൂട്ടാം..

4,000 കോടിയുടെ 1% എത്രയാണ്.. ❓
40 കോടി രൂപ. അതിന്റെ 1% എടുത്താൽ 40 ലക്ഷം. അതായത് 4,000 കോടിയുടെ 0 .01 % ആണ് 40 ലക്ഷം. അതിന്റെ പകുതി ആണ് 20 ലക്ഷം. എന്ന് വച്ചാൽ 4,000 കോടിയുടെ 0 .005%. ബാക്കി 99.995 % തുക ചിലവഴിച്ചതിനെ പറ്റി പരാതി ഒന്നും ഇല്ലല്ലോ ല്ലേ.. ⁉️

അപ്പോൾ നിങ്ങൾ ഈ കോപ്രായം കാണിച്ചു മുടക്കാൻ ശ്രമിക്കുന്നത് 99.995 % തുകയും ഫലപ്രദമായി വിനിയോഗിച്ച ഒരു ഫണ്ട് പരാജയപ്പെടുത്താനാണ്..

ഇനി വേണമെങ്കിൽ ചോദിക്കാം ആ നഷ്ടപ്പെട്ട 0.005% നു എന്താ വില ഇല്ലേ..❓ ഉണ്ടല്ലോ അതുകൊണ്ടാണല്ലോ ഇത്തരം വിവരക്കേട് ചെയ്തവർ അകത്തു കിടക്കുന്നത്. #CongRSS പാർട്ടി അഴിമതികളിൽ ന്യായീകരിക്കുന്ന പോലെ സിപിഎം എന്ന പാർട്ടി ന്യായീകരിക്കുന്ന കണ്ടോ❓ വേണ്ട അധികാരം ഉണ്ടായിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്നുണ്ടോ..❓

നിങ്ങൾക്ക് സംഭാവന കൊടുക്കാതിരിക്കണം എങ്കിൽ ആവാം.. പക്ഷെ ഇതൊരു കാരണം ആക്കുന്നതിനേക്കാൾ ഭേദം ഞങ്ങൾക്ക് തരാൻ മനസ്സില്ല എന്നങ്ങു തുറന്നു സമ്മതിക്കുന്നതാണ്… ഇനി CMDRF ന്റെ കണക്കുകൾ അറിയേണ്ടവർക്കായി.

❗ കഴിഞ്ഞ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) (20 – 07 – 2019 വരെ) ലഭിച്ച ആകെ തുക —-} 4,106 കോടി രൂപ.

❗ 14 – 07 – 2019 വരെ ചിലവാക്കിയ തുക —-} 2008.76 കോടി.

⭕ 457.65 കോടി രൂപ —} ഏഴു ലക്ഷത്തി
മുപ്പത്തിഏഴായിരം ആളുകൾക്ക് അടിയന്തര
ധനസഹായം ആയി നൽകി.

⭕ 1,318.91 കോടി രൂപ —} രണ്ടു ലക്ഷത്തി നാല്പതിനായിരം വീടുകൾ പുനർനിർമിക്കാൻ ധനസഹായം ആയി നൽകി.

⭕ 45 കോടി രൂപ കെയർ —} ഹോം പദ്ധതി പ്രകാരം വീട് നിർമാണത്തിന് ഉപയോഗിച്ചു.

⭕ 54 കോടി രൂപ —} കാർഷിക വായ്പ നൽകാൻ ആയി ഉപയോഗിച്ചു.

⭕ 54 കോടി —} ഉപയോഗിച്ചു സിവിൽ സപ്ലൈസ് വകുപ്പ് പ്രളയ ബാധ്യത പ്രദേശത്തു ഭക്ഷ്യ കിറ്റ് നൽകി.

⭕ 9.4 കോടി രൂപ —} സൗജന്യ റേഷൻ നല്കാൻ ഉപയോഗിച്ചു.

⭕ 10 കോടി രൂപ —} UNDP ആയി ചേർന്ന് പ്രളയ ബാധ്യത പ്രദേശത്തിലെ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ചു.

🌹 15,664 വീടുകൾ ആണ് പൂർണമായും ഇല്ലാതായത്, ഇതിൽ 10,840 കുടുംബങ്ങളും സർക്കാർ ധനസഹായം മുന്ന് തവണകളായി നേരിട്ട് കൈ പറ്റുന്ന രീതി ആണ് തിരഞ്ഞെടുത്തത്.

🌹 1,990 കുടുംബങ്ങൾ സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ അംഗം ആകാൻ ആണ് താല്പര്യ പെട്ടത് അതിൽ 1,662 വീടുകൾ പൂർത്തിയാക്കി നൽകി.

🌹 പുറമ്പോക്ക് വസ്തുവിൽ വീട് ഇല്ലാതായ 889 കുടുംബങ്ങൾക്ക് സർക്കാർ വസ്തുവും വീട് വയ്ക്കാൻ ഉള്ള ധനസഹായവും നൽകി.

🌹 പ്രകൃതി ദുരന്തങ്ങൾ സംഭവിക്കാൻ സാധ്യത ഉള്ള 337 കുടുംബങ്ങൾക്ക് മറ്റു സ്ഥലങ്ങളിൽ ഭൂമി നൽകി വീട് വയ്ക്കാൻ ഉള്ള സഹായം നൽകി.

🌹 ഭാഗികമായി തകർന്ന വീടുകൾക്ക് അതിനു അനുസരിച്ചുള്ള ധനസഹായം നൽകി.

⛔ ഇനിയും ദുരിതാശ്വാസ നിധിയിൽ നിന്നും ജനങ്ങളുടെ കൈയിൽ എത്തേണ്ടത് കോടിക്കണക്കിനു രൂപയാണ്, പ്രതേകിച്ചു വീട് നിർമാണപുരോഗതി കാണിക്കുമ്പോൾ ലഭിക്കേണ്ട അവസാന തവണത്തെ പൈസ.

❤️ പക്ഷെ സർക്കാർ മാസങ്ങൾ കഴിഞ്ഞു നൽകേണ്ടുന്ന ഈ തുക ചുമ്മാ അക്കൗണ്ടിൽ ഇട്ടാൽ നഷ്ടമാകുന്നത് കോടികളുടെ പലിശ വിഹിതം ആണ്. കോൺഗ്രസ് നേതാക്കൾ ആണേൽ മിണ്ടാതെ ഏതേലും ബാങ്കിൽ ഇട്ടു കമ്മീഷൻ വാങ്ങിയേനെ. ഇടതു സർക്കാർ ആകട്ടെ 3 , 6 ,12 മാസം എന്നിങ്ങനെ പല കാലാവധി ഉള്ള ഫിക്സഡ് ഡെപോസിറ്റ് ഇട്ടു പലിശ നേടി എടുത്തു. 2,000 കോടി രൂപയ്ക് അര ശതമാനം പലിശ എന്ന് പറയുന്നത് ഒരു മാസം 10 കോടി രൂപ ആണ് എന്ന് മനസ്സിലാക്കുമ്പോൾ ഈ ഫിക്സഡ് ഡെപോസിറ്റിന്റെ ആവശ്യം മനസിലാകും.

⛔ ഇനിയുള്ള അടുത്ത കുപ്രചരണം പ്രളയത്തിന് പിരിച്ചതിൽ നിന്ന് ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകിയെന്നാണ്. ഉഴവൂർ വിജയൻറെ കുടുംബത്തിന് പണം അനുവദിച്ചു കൊണ്ടുള്ള ക്യാബിനറ്റ് ഉത്തരവ് വരുന്നത് ജൂലൈ 2017 ആണ്. പ്രളയം നടക്കുന്നതിനും ഒരു വർഷം മുൻപ്.

⛔ പ്രളയം സംഭവിക്കുന്നതിനു മുൻപ് ദുരിതാശ്വാസ ഫണ്ടിൽ നിന്നും പല വ്യക്തികൾക്കും സഹായം നൽകിയിട്ടുണ്ട്. തെരുവ് നായ കടിച്ചു കൊന്ന യുവാവിന്റെ കുടുംബത്തിന് 5 ലക്ഷം, സെപ്റ്റിക് ടാങ്ക് വൃത്തിയാകുന്നതിന്റെ ഇടയിൽ മരണം അടഞ്ഞ തൊഴിലാളികളുടെ കുടുംബത്തിന് 10 ലക്ഷം വീതം, നോട്ടു നിരോധന സമയത്തു നോട്ടു മാറാൻ ക്യു നിന്നു മരണം അടഞ്ഞ 4 വ്യക്തികളുടെ കുടുംബത്തിന് 2 ലക്ഷം വീതം. {എന്നാൽ പ്രളയത്തിന് ശേഷം ഒരു പ്രത്യേക ഉദ്ദേശം ആയിട്ട് ശേഖരിച്ച ഫണ്ട് ആയതിനാൽ ഇത് വരെ വേറൊരു ആവശ്യത്തിന് മാറ്റി ചിലവഴിച്ചിട്ടില്ല.}

4,000 കൂടി രൂപയുടെ #RebuildKerala പ്രോജക്ടിന് 80 ലക്ഷം ചിലവാക്കി ഓഫീസ് നിർമിച്ചതാണ് അടുത്ത വിവാദം. അതായത് ഒരു പദ്ധതി നടപ്പിലാക്കാൻ മൊത്തം ചിലവിന്റെ ഒരു ശതമാനത്തിന്റെ കാൽ ഭാഗം ഉപയോഗിക്കുന്നത് ആണ് പ്രശനം , ഇത് പ്രശനം വേറെ ആണ്.

സംഘികളെ കണക്കും, കൊങ്കികളെ കമ്മീഷൻ കണക്കും കാണിക്കരുത് എന്നാണ്, ഒന്ന് മലന്നും മറ്റേത് കമഴ്ന്നും വീഴും. എങ്കിലും പറയാതെ വയ്യ ജനങ്ങൾ കുപ്രചാരണത്തിൽ മുങ്ങി പോകാൻ വിട്ടു കൊടുക്കാത്തതും നമ്മുടെ കടമ തന്നെ ആണ്. വായിക്കാൻ അറിയുമെങ്കിൽ താഴെ ഉള്ള ഗവണ്മെന്റ് സൈറ്റിൽ പോയി നോക്കി മനസ്സിലാക്കാം.. ഇല്ലേൽ കിടന്നു കരഞ്ഞോളൂ..

https://rebuild.kerala.gov.in/en/fully_damaged_houseshttps://donation.cmdrf.kerala.gov.in/index.php/Settings/transparency#expenditure

NB: താഴെ പോസ്റ്റിലും കമന്റിലുമായി നിങ്ങളുടെ പാർട്ടിയുടെ കുറച്ചു പ്രളയകാല അഴിമതികളും, മുൻകാല ഉമ്മൻചാണ്ടി സർക്കാരിന്റെ ധൂർത്തും ഉണ്ട്.. അടങ്കൽ തുകയുടെ പകുതി കാശിനെങ്കിലും സിമെന്റും കമ്പിയും വാങ്ങിച്ചിരുന്നെങ്കിൽ പാലാരിവട്ടം പാലത്തിലൂടെ ഇപ്പോഴും വാഹങ്ങൾ ഓടിയേനില്ലേ.. ഉത്തരവ് കത്തിക്കൽ സമരം കഴിഞ്ഞാൽ അപ്പൊ എങ്ങനാ ഇനി റോഡ് ടാക്സ് കൊടുക്കാതിരിക്കൽ സമരം വല്ലതും.. ⁉️

LeftAlternative Vs #CongRSS_Scams

CongRSSLies

UDFLies

BJPLies

MuslimLeagueLies


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *