https://www.facebook.com/sujeesh.pm/videos/2939148866190074

പതിനേഴു മിനിറ്റും പന്ത്രണ്ടു സെക്കണ്ടും നീണ്ടു നിൽക്കുന്ന ഒരു വീഡിയോ ആണ്.⭕ പ്രവാസി വിഷയവുമായി ബന്ധപെട്ടു സർക്കാർ സ്വീകരിച്ച നിലപാടുകൾ..⭕ ആരോഗ്യ പ്രവർത്തകരുടെ കാഴ്ചപ്പാടുകൾ..⭕ അവസരം മുതലെടുക്കുന്ന പ്രവാസ ലോകത്തെയും നാട്ടിലെയും രാഷ്ട്രീയ പാർട്ടികൾ..⭕ സത്യം മനസ്സിലാക്കി പ്രതികരിക്കുന്ന പ്രവാസികൾ…എല്ലാവരുടെയും പരിച്ഛേദം ഇതിലുണ്ട്..‼️സാന്ദർഭികമായി പറയട്ടെ,💢 ഒരു ദുരന്ത കാലത്ത്‌ ഒരു മാധ്യമ പ്രവർത്തകൻ എങ്ങിനെ ആയിരിക്കണം എന്നതിന്റെ ഉത്തമോദാഹരണമാണ് 24 ന്യൂസിലെ ശ്രീകണ്ഠൻ നായർ ഇന്നലെ ഈ ചർച്ചയിൽ പ്രദർശിപ്പിച്ചത്..സർക്കാരിനെ വിമർശിക്കേണ്ട വിഷയങ്ങളിൽ വസ്തുതാപരമായി വിമർശിക്കുകയും എന്നാൽസർക്കാരിന്റെ കരുതലുകളെ, ഒരു നാടിന്റെ പൊതുവായ താൽപ്പര്യങ്ങളെ, സമാനതകളില്ലാത്ത നിതാന്ത ജാഗ്രതയെ, ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന മാധ്യമ പ്രവർത്തനം. 🌹മാധ്യമപ്രവർത്തനം എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണം.. തെറ്റു പറ്റിയാൽ തിരുത്തി പറയാനുള്ള ആ ആറ്റിറ്ററ്യുഡും, വാർത്തകളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കാൻ ഉള്ള കഴിവും, ശ്രീകണ്ഠൻ നായർ, Arun Kumar, Harshan Poopparakkaran , സുഹൃത്തും ക്ലാസ്മേറ്റും ആയ Thanesh Thampi തുടങ്ങിയ അനുഭവസമ്പത്തുള്ള ഒരുകൂട്ടം മാധ്യമ പ്രവർത്തകരുടെ നിരയും ആണ് 24 ന്യൂസ് മറ്റുള്ള ചാനലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും, മറ്റു ചാനലുകളെ കടത്തി തുടർച്ചയായ ആഴ്ചകളിൽ കുതിപ്പ് തുടരുന്നതിനും ഉള്ള കാരണം..കോർപ്പറേറ്റു വലതുപക്ഷ പാർട്ടികളുടെ പണം സ്വാധീനിക്കാതിരിക്കട്ടെ എന്നാശംസിക്കുന്നു..


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *