ന്യൂഡൽഹി
അവിഹിത സ്വത്തിന്റെയും നിയമവിരുദ്ധ ഇടപാടുകളുടെയും പേരിൽ അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളിയായ ഭർത്താവ് റോബർട്ട്‌വാധ്രയെ ന്യായീകരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ‘അഴിമതിവിരുദ്ധ’ പ്രസംഗങ്ങൾ പരിഹാസ്യം. യുപിഎ സർക്കാരിന്റെ കാലത്ത്‌ പല ഇടപാടുകളിലും വാധ്ര ‘കമീഷൻ’ പറ്റിയെന്നും രാജ്യത്തിനകത്തും പുറത്തും ദുരൂഹ സാമ്പത്തിക ഇടപാട് നടത്തിയെന്നുമാണ് പ്രധാന ആക്ഷേപം. എൻഡിഎ അധികാരമേറ്റതോടെ വാധ്രയുടെ ഇടപാടുകൾ ചികഞ്ഞ്‌ അന്വേഷണം സജീവമാക്കി.

പെട്രോളിയം കമീഷന്‍ വില്ലകളായി
ലണ്ടനിലെ ബ്രയാൻസ്‌റ്റൺ സ്‌ക്വയറിൽ 25 കോടിയുടെ ആഡംബര വില്ല വാങ്ങിയതിന്റെ പേരിൽ ഇഡി‌ വാധ്രയ്‌ക്ക്‌ എതിരെ കള്ളപ്പണംവെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്‌. ഇതുകൂടാതെ 78 കോടി വിലമതിക്കുന്ന രണ്ട്‌ വീടും ആറ്‌ ഫ്ലാറ്റും വാധ്രയ്‌ക്കുണ്ടെന്ന്‌ ഇഡി‌. 2009ൽ യുപിഎ കാലത്തെ പെട്രോളിയം ഇടപാടില്‍ ലഭിച്ച കോഴപ്പണമാണ് ഇത്തരത്തില്‍ വെളുപ്പിച്ചതെന്നാണ് നി​ഗമനം.

​ഗ്രാമീണരുടെ ഭൂമി തട്ടി
പാവപ്പെട്ട ഗ്രാമീണരെ പുനരധിവസിപ്പിക്കാൻ മാറ്റിവച്ച ബിക്കാനിർ കോലായത്തിലെ 275 ഏക്കർ ഭൂമി ‌ വാധ്രയുമായി ബന്ധമുള്ള സ്‌കൈലൈറ്റ്‌ ഹോസ്‌പിറ്റാലിറ്റി തട്ടിയെടുത്തെന്നും കേസുണ്ട്. സൈനിക ആവശ്യത്തിനായി ഏറ്റെടുത്ത ഭൂമിക്ക്‌ പകരം ഗ്രാമീണരെ പുനരധിവസിപ്പിക്കാൻ മാറ്റിവച്ച ഭൂമി ഉദ്യോഗസ്ഥ സഹായത്തോടെ, കള്ളപ്പേരുണ്ടാക്കി ഇല്ലാത്ത വ്യക്തികൾക്ക്‌ കൈമാറി. പിന്നീട്‌ പല‌ഘട്ടമായി കടലാസ്‌കമ്പനിക്ക്‌ കൈമാറി. 2015ൽ രാജസ്ഥാൻ പൊലീസും പിന്നീട്‌ എൻഫോഴ്‌സ്‌മെന്റും കേസെ
ടുത്തു.

ഇടപാടുകള്‍ ദുരൂഹം
ഹരിയാനയിലെ അനധികൃത ഭൂമി ഇടപാടില്‍ വാധ്ര 50 കോടി രൂപ സമ്പാദിച്ചതായി ജസ്‌റ്റിസ്‌ എസ്‌ എൻ ദിൻഗ്ര കമീഷൻ കോടതിയിൽ റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. ഭുപീന്ദർസിങ്‌ ഹൂഡ സർക്കാരിന്റെ കാലത്ത്‌ വാധ്രയുടെ സ്‌കൈലൈറ്റ്‌ ഹോസ്‌പിറ്റാലിറ്റി കമ്പനി സംശയകരമായ  നിരവധി ഭൂമി ഇടപാടുകൾ നടത്തി. ഷിക്കോഹ്‌പുർ ഗ്രാമത്തിൽ 3.5 ഏക്കർ റിയല്‍എസ്റ്റേറ്റ് കമ്പനിക്ക് കൈമാറിയതിലും അന്വേഷണം നടക്കുന്നു.
Read more: https://www.deshabhimani.com/news/national/priyanka-gandhi/934621


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *