പ്രിയപ്പെട്ട കെടി ജലീൽ…

2006 മുതൽ ജലീലിനെ വിമർശിക്കാൻ മുസ്ലിം ലീഗിൻറെ സാധാരണക്കാരുമായ പ്രവർത്തകരും നേതാക്കളും ഒത്തിരി വിയർക്കുന്നുണ്ട് അവരുടെ വിമർശനങ്ങൾക്ക് ഏറ്റ തിരിച്ചടിയായിരുന്നു അദ്ദേഹത്തിൻറെ മന്ത്രിസഭ മന്ത്രി സ്ഥാനത്തേക്കുള്ള ആരോഹണം …

കൊടി വെച്ച കേരള സ്റ്റേറ്റ് കാറിൽ മലപ്പുറത്തിന്റെ മണ്ണിലൂടെ തങ്ങൾ പുറത്താക്കിയവൻ പാഞ്ഞു പോയപ്പോൾ നെഞ്ചകം ചുട്ടു പൊളിഞ്ഞത് മുസ്ലിം ലീഗിൻറെ ചിലരുടെ ഉള്ളിലാണ് ….

ഇന്ന് മന്ത്രിസ്ഥാനത്തിന് നാലുവർഷം കഴിഞ്ഞു അഞ്ചാം വർഷത്തിലേക്ക് കടന്നു വരുമ്പോൾ പണ്ട് കെ ടി ജലീലിനെ പുറത്താക്കുമ്പോൾ അദ്ദേഹത്തിനെതിരെ പിരിവ് എന്ന ആരോപണവുമായി വന്ന ചോട്ടാ നേതാക്കൾക്ക് എതിരെ പ്രത്യക്ഷമായി പത്രസമ്മേളനം നടത്തി അറബ് നാട്ടിൽ കെ ടി ജലീൽ നുവേണ്ടി സംസാരിച്ചവർ പോലും എന്ന് അദ്ദേഹത്തെ വിമർശിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു …..
അതിനർത്ഥം കെ ടി ജലീലിനെ എത്ര കണ്ട് വിമർശിക്കുന്നു അത് എത്രകണ്ട് ഉഷാർ ആകുന്നു അതിനു അനുസരിച്ചിരിക്കും ലീഗിൽ അവർക്കുള്ള സ്ഥാനം എന്നുള്ളത് തന്നെയാണ് ..
പക്ഷേ അവരുടെയൊക്കെ വിമർശനങ്ങൾക്ക് അപ്പുറത്ത് അവരുടെയൊക്കെ ഉള്ളിലുള്ള അമര്ശങ്ങൾക്കും കെ ടി ജലീൽ എന്ന മനുഷ്യന് സാധാരണക്കാരനോട്ള്ള ഒടുങ്ങാത്ത സ്നേഹത്തെ ദയയെ ഇല്ലാതാക്കാൻ ഇപ്പറഞ്ഞ അവർക്കൊന്നും സാധിക്കില്ല എന്നുള്ളതാണ് വസ്തുത…..
അങ്ങനെ സാധിച്ചിരുന്നെങ്കിൽ ജലീലിനെ വിമർശിക്കാതെ തന്നെ ജനങ്ങൾക്ക് ഉള്ളിൽ ഒരു സ്ഥാനം നേടാൻ ഇവർക്കൊക്കെ കഴിയുമായിരുന്നു അതിൽ ഏറ്റവും വലിയ വിരോധാഭാസം തന്നെയാണ് വിമർശിക്കുന്നവർ ഒക്കെ തന്നെ ജലീൽ ഇൻറെ വീട്ടു വരാന്തയിലേക്ക് തങ്ങളുടെ കാര്യ സാധ്യങ്ങൾക്കായി വരുന്നവരാണ് എന്നുള്ളത് …..കാര്യം കാണാൻ ജലീല് വേണംതാനും സോഷ്യൽ മീഡിയയിൽ ലൈക് കൂടുതൽ കിട്ടാൻ ജലീൽ നെ വിമർശിക്കുകയും വേണം വല്ലാത്തൊരു അവസ്ഥയിലാണ് അദ്ദേഹത്തിന്റെ നാട്ടിലെ ചില ലീഗ് നേതാക്കളും ലീഗിൻറെ സൈബർ പോരാളികൾ എന്നവകാശപ്പെടുന്ന വിലകുറഞ്ഞ വാക്കുകൾകൊണ്ട് അദ്ദേഹത്തെ വിമർശിക്കാൻ കടന്നുവരും…..

അവരോട് ഒന്നേ പറയാനുള്ളൂ കെടി ജലീൽ എന്ന മനുഷ്യനെ പുറത്താക്കുമ്പോൾ നിങ്ങൾ വിചാരിച്ചത് മഹാനായ സേട്ടു സാഹിബിന് പോലും ഒന്നും ആവാൻ കഴിയാത്ത ഇവൻ എന്ത് ചെയ്യാം എലിയെ കൊല്ലാൻ പീരങ്കി വേണോ എന്ന് ചോദിച്ചവർക്കു മുന്നിലേക്ക് അദ്ദേഹം യുദ്ധഭൂമിയിലേക്ക് ഏകനായി ഇറങ്ങിവന്നു പിന്നെ പോരാട്ടമായിരുന്നു അവിടുന്ന് പുലിയായി വിശേഷിപ്പിച്ച കുഞ്ഞാപ്പയെ തകർത്തു …ശേഷം മൂന്നുവട്ടം തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് അദ്ദേഹം മന്ത്രിക്കസേരയിൽ അഞ്ചാം വർഷത്തിലേക്ക് കാലെടുത്തുവെക്കുന്നത് ഒന്നോർക്കുക നിങ്ങൾ എന്തെല്ലാം കസർത്ത് കാണിച്ചിട്ടും നിങ്ങൾ എന്തെല്ലാം നാടകം കളിച്ചിട്ടും അദ്ദേഹം ജെയിച്ചു കൊണ്ടിരിക്കുന്നു.. അത് അദ്ദേഹത്തിന് ജനങ്ങൾക്കിടയിലുള്ള നല്ല സ്ഥാനമാണ് നല്ല പേരാണ് ….
മനസ്സിൽ നന്മ ഉണ്ടാവണം അത് ഉണ്ടാവാൻ മനസ്സിൽ ദയവുണ്ടാകണം പാവപ്പെട്ടവരുടെ വേദന പാവപ്പെട്ടവൻറെ വിഷമം അത് മനസ്സിലാക്കണം…..
അത് അദ്ദേഹാം മനസിലാക്കുന്നു അവർക്ക് വേണ്ടി പ്രവർത്തിക്കുന്നു..
.നിങ്ങൾ മുന്നോട്ടുപോവുക കുരക്കുന്നവർ കുരക്കട്ടെ താങ്കൾ താങ്കളുടെ തീരുമാനം നടപ്പിലാക്കുക ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനം തുടരുക നിങ്ങൾക്ക് പിന്നിൽ എന്തിനും തയ്യാറായി ആയിരങ്ങൾ ഉണ്ടെന്നും മറക്കാതിരിക്കുക അഭിവാദ്യങ്ങൾ …


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *