പ്രിയ മിത്രമെ,,,, കേരളത്തെ സംരക്ഷിക്കാൻ ഇടതുപക്ഷത്തോടൊപ്പം ചേരുക…
കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ തകർക്കാനായി വലിയൊരു പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നത്…‼️

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന സർക്കാരിനെ പതിവ് കേവല രാഷ്ട്രീയ ഗിമ്മിക്കുകൾ കൊണ്ട് പ്രതിരോധത്തിലാക്കാൻ കഴിയാതെ വന്നതോടെയാണ് ‘പ്രൊഫഷണൽ സംഘങ്ങളെ’ ഇതിനായി നിയോഗിക്കുന്നത്.

ഇതാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സൂചിപ്പിച്ച, ആക്രമണങ്ങളിലെ ‘പ്രൊഫഷണൽ’ സാന്നിധ്യം..‼️

⭕ ദേശീയതലത്തിൽ അർണാബ് ഗോസാമിയെ ഉപയോഗിച്ച് ഹിന്ദുത്വ രാഷ്ട്രീയ മാധ്യമ അജണ്ടകൾ നിശ്ചയിക്കുന്ന രാജീവ് ചന്ദ്രശേഖർ എന്ന മാധ്യമ മുതലാളിയെ ആണ് കേരളത്തിൽ BJP യെ ‘വളർത്താൻ’ ദേശീയ നേതൃത്വം ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

⭕ കർണാടകത്തിലെ ഏഷ്യാനെറ്റ് ചാനൽ ആണ് “സുവർണ ന്യൂസ്.” ഈ ന്യൂസ് ചാനൽ ആണ് രാമക്ഷേത്രത്തിന്റെ ഭൂമി പൂജ വേളയിൽ സംഘപരിവാറിന് വലിയ പരസ്യങ്ങൾ നൽകി മുതൽകൂട്ടു ആയത്.. ഈ ചാനൽ കര്ണാടകത്തിൽ ലക്‌ഷ്യം കണ്ടുകൊണ്ടിരിക്കുന്നു എന്ന പ്രൊഫഷണൽ കോൺഫിഡൻസ് കൂടി കൈമുതലാക്കിയാണ് കേരളത്തിലെ കളികൾക്ക് ഏഷ്യാനെറ്റ് ഇറങ്ങുന്നത്…‼️

⭕ ഒരു ചുമർ വൃത്തികേടാക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ചുമർ കഴുകി വൃത്തിയാക്കി പെയിന്റ് ചെയ്യലാണ്. എന്നിട്ടു വേണം വൃത്തികേടാക്കൽ തുടങ്ങൽ. അതിനാണ് ആദ്യം ഒരു സർവേ തട്ടിക്കൂട്ടി ഉണ്ടാക്കി LDF സർക്കാർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നും ഭരണ തുടർച്ച ഉണ്ടാകും എന്നും പ്രഖ്യാപിക്കുന്നത്. തുടർന്ന് മൊത്തം ഭരണത്തിന്റെ ഇമേജ് നശിപ്പിക്കുന്നത് പിണറായിയാണെന്നും പിണറായി കാരണം തുടര്ഭരണം നഷ്ടപ്പെടും എന്ന തോന്നലുണ്ടാക്കാനും ശ്രമം തുടങ്ങി. ഭരണത്തിൽ നിന്നും പാർട്ടിയിൽ നിന്നും പിണറായിയെ അടർത്തി നിർത്തി ആക്രമിക്കുക എന്നതായി തന്ത്രം. മുഖ്യമന്ത്രി കൈകാര്യം ചെയ്യാത്ത വകുപ്പുകൾ, മറ്റു മന്ത്രിമാരുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നല്ലതോ ചീത്തയോ ആയ കാര്യങ്ങൾ എന്നിവ റിപ്പോർട് ചെയ്യാതെ ഒഴിവാക്കാൻ തുടങ്ങി.

⭕ ഇതിനായി വിവിധ പത്ര- ന്യൂസ് ചാനൽ മാധ്യമ പ്രവർത്തകർ, ഫ്രീലാൻസ് പത്രപ്രവർത്തകർ, സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റുകൾ, പൊളിറ്റിക്കൽ അനലിസ്റ്റുകൾ തുടങ്ങി പ്രൊഫഷണലുകളുടെ ഒരു സംഘത്തെ തന്നെ ഒരുക്കി. മുഖ്യമന്ത്രിക്കെതിരായ പൊളിറ്റിക്കൽ ആരോപണങ്ങൾക്ക് ഏകമാനം ഉണ്ടാവണമെന്നും BJP യും #CongRSS ഉം അടക്കമുള്ള രാഷ്ട്രീയ കക്ഷികളുടെ ആരോപണങ്ങൾ ഒരേ പോലുള്ളവയായാൽ മാത്രമേ ജനങ്ങളിൽ വിശ്വാസ്യത ഉണ്ടാക്കാൻ പറ്റൂ എന്നുള്ളതും ഈ പ്രൊഫഷണൽ സംഘത്തിന്റെ തീരുമാനം ആയിരുന്നു.

⭕ തുടർന്നാണ് BJP സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും ആരോപണങ്ങൾ ഒരേ പോലെയായത്.. ‼️ രണ്ടുപേരും ഒരേ വാക്കുകളും വാചകങ്ങളും പത്ര സമ്മേളനങ്ങളിൽ ആരോപിച്ചു. പ്രൈം ടൈമിൽ ഒരേ വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ട് എല്ലാ ചാനലുകളും രംഗത്ത് വന്നു. ചർച്ചയിൽ പങ്കെടുക്കുന്ന BJP, #CongRSS പ്രതിനിധികൾ ഒരു കാരണവശാലും പരസ്പരം ആരോപണം ഉന്നയിക്കരുതെന്നും പൂർണമായും CPI(M) പ്രതിനിധികളെ ആക്രമിക്കണമെന്നും ആയിരുന്നു ‘പ്രൊഫഷണൽ’ നിർദേശം. ഇതിനായി ചർച്ച തുടങ്ങും മുൻപേ ഒരേ പോയന്റുകൾ ഇരുകൂട്ടർക്കും വിതരണം ചെയ്യുകയും ചെയ്തു..‼️

⭕ സ്വർണക്കടത്ത് കേസിലെ നുണ വാർത്തകളുടെ ഏകീകൃത സ്വഭാവം യാദൃശ്ചികമല്ല. സംഭവം പുറത്തുവന്ന ഉടൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ഫോൺ വിളിച്ചു എന്ന ആദ്യ നുണമുതൽ ഇങ്ങോട്ട് ഓരോ വാർത്തകളും നേതാക്കളുടെ പ്രതികരണങ്ങളും ആരോപണങ്ങളും ‘നിഷ്പക്ഷ പ്രമുഖരുടെ’ സോഷ്യൽ മീഡിയ പോസ്റ്റുകൾ വരെ ഈ പ്രൊഫഷണൽ സംഘത്തിന്റെ നിര്ദേശാനുസരണമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

⭕ സാമാന്യജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് പിണറായി സർക്കാരിനെതിരായ ക്യാംപെയിനുകൾ സംഘടിപ്പിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു PSC റാങ്ക് ലിസ്റ്റ് വിഷയം ചർച്ചയാക്കിയത്. നാളിതുവരെയായി PSC എന്ന് പോലും പറഞ്ഞിട്ടില്ലാത്ത യൂത്ത് കോൺഗ്രസ്സ് അധ്യക്ഷനും യുവ മോർച്ചാ നേതാവും ഒരു സുപ്രഭാതത്തിൽ ഫേസ്ബുക് മെസഞ്ചർ വഴി റാങ്ക് ഹോൾഡേഴ്സിനെ ആശ്വസിപ്പിക്കുന്നു. ഏഷ്യാനെറ്റ് ക്യാമ്പയിൻ വാർത്താ പരമ്പര തുടങ്ങുന്നു. CPI(M) നേതാവ് MB Rajesh ന്റെ ഈ വിഷയത്തിൽ ഉള്ള വിശദീകരണ വീഡിയോ ഡിസ്‌ലൈക്ക് ചെയ്യാൻ സംഘ്, കോൺഗ്രസ്സ്, ലീഗ് സൈബർ സെല്ലുകൾ ഏകീകൃത സ്വഭാവത്തിൽ പ്രവർത്തിക്കുന്നു. ഏറ്റവുമൊടുവിൽ, നാട്ടിലെങ്ങും PPE കിറ്റ് ദൗർലഭ്യം നേരിടുമ്പോൾ ഉയർന്ന വിലയിൽ സംസ്ഥാനത്തിന് പുറത്ത് നിന്നും PPE കിറ്റ് എത്തിച്ച് അത് ധരിപ്പിച്ച് റാങ്ക് ഹോൾഡേഴ്സിനെ സമരത്തിനിരക്കുന്നു.. ‼️

നല്ല പ്രൊഫെഷണൽ മികവോടെയാണ് കാര്യങ്ങൾ ചെയ്തതെങ്കിലും ഉദ്ദേശിച്ച ‘ഇമ്പാക്റ്റ്’ ഉണ്ടാക്കാൻ ഇതിനൊന്നും കഴിഞ്ഞില്ല.

ശതകോടികൾ മുടക്കിയുള്ള ഈ കളി ഇതുകൊണ്ടൊന്നും അവസാനിക്കാൻ പോകുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വ്യാജ ആരോപണങ്ങളും അക്രമങ്ങളും നുണവാർത്തകളും അരങ്ങ് കൊഴുക്കും. നിലവിൽ #BJP – #CongRSS – #MuslimLeague നേതാക്കൾ ഏകോദര സഹോദരങ്ങളെപ്പോലെ കാണിക്കുന്ന ഇപ്പോഴത്തെ സ്നേഹവും പരസ്പര ആശ്രിതത്വവും തെരഞ്ഞെടുപ്പിലും ഉണ്ടാവും.

വലതുപക്ഷ ശക്തികളുടെ പ്രൊഫഷണൽ മികവ് ആണോ, ജനങ്ങളുടെ സപ്പോർട്ടോട് കൂടിയ ഇടതു ജനകീയ പ്രതിരോധം ആണോ വിജയിക്കുക എന്ന് ചരിത്രത്തിൽ എഴുതപ്പെടാൻ പോകുന്ന കാലമാണ് മുന്നിൽ…‼️

ഈ കുടിലബുദ്ധികളുടെ എല്ലാത്തരം വ്യാജപ്രചാരണങ്ങളെയും പല്ലും നഖവും ഉപയോഗിച്ചു ഗ്രൗണ്ടിലും സൈബർ ഇടത്തിലും പ്രതിരോധിക്കുന്ന എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ.. ✊❤️

GetLostMediaLiars

BoycottAsianetNews

SanghLies

CongRSSLies

MuslimLeagueLies


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *