ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അഥവാ സ്വന്തം ഫണ്ട് തന്നെ വെട്ടിച്ച #CongRSS കഥകൾ

1️⃣ കെ സുധാകരന്‍ MP രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന് കാട്ടി ഒരു വിഭാഗം കോൺഗ്രസുകാർ 2011ൽ KPCC ക്ക് നൽകിയ പരാതി എന്തായി❓ ബോംബേറില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറച്ചേരി ബാലകൃഷ്ണന്റെ കുടുംബത്തിന് നല്‍കാന്‍ ശേഖരിച്ച തുകയുടെ യഥാർത്ഥ കണക്കുകൾ എന്താണ്?❓

https://bit.ly/2SILlvm

2️⃣ കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിനായി കോഴിക്കോട് DCC പിരിച്ച 16 ലക്ഷം എവിടെ ❓പരാതി ഉയർന്ന പാർട്ടി യോഗത്തിൽ സന്നിഹിതനായിരുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ വിഷയത്തിൽ എന്ത് നടപടിയാണ് കൈക്കൊണ്ടത് ❓

https://bit.ly/3dgke2C

3️⃣ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസര്‍കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് ഫണ്ടിലെ എട്ടു ലക്ഷം രൂപ കൊല്ലത്തെ കോണ്‍ഗ്രസ് നേതാവ് പ്രഥ്വിരാജ് മോഷ്ടിച്ചെന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഇപ്പോൾ പാർട്ടിയൊന്നടങ്കം താത്പര്യം കാണിക്കാത്തത് എന്തു കൊണ്ടാണ് ❓

https://bit.ly/2yDfu8z

4️⃣ KPCC പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്‍പ് വടകരയില്‍ മത്സരിക്കുമ്പോള്‍ AICC ഡല്‍ഹിയില്‍ നിന്നും അയച്ച 50 ലക്ഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് മുക്കിയതായി പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം പൊലീസിൽ പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടാണ് ❓ഇത് സംബന്ധിച്ച പാർട്ടി അന്വേഷണം എവിടെയെത്തി? ❓

5️⃣ കെ.സി അബു കോഴിക്കോട് DCC പ്രസിഡന്റായിരിക്കെ DCC ഓഫീസില്‍ നടന്ന ഓഫീസ് കെട്ടിടത്തിനുള്ള ഫണ്ടു കൈമാറ്റ ചടങ്ങിനിടെ അര ലക്ഷം തട്ടിയെടുത്ത കള്ളനാരാണ് ❓ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ നടന്ന മോഷണത്തെക്കുറിച്ചുള്ള പാർട്ടി അന്വേഷണം എവിടെയെത്തി..❓

https://bit.ly/2WxDnGp

💥1000 വീട് നിർമിച്ചു കൊടുക്കാമെന്നു പറഞ്ഞു പറ്റിച്ചു പൈസ മുക്കിയ ശേഷം, വിവിധ കമ്പനികളുടെ CSR ഫണ്ടും, വിവിധ സഹകരണ പ്രസ്ഥാനങ്ങളുടെയും, സംഘടനകളുടെയും സഹായധനവും ഒപ്പിച്ചു ഹൈബി ഈഡന്റെ “തണൽ” പദ്ധതിയും, വി.ഡി. സതീശന്റെ “പുനർജനി” എന്ന പദ്ധതിയും വഴി നിർമിച്ച വീടുകൾ, KPCC യുടെ 1000 വീടാണെന്നും പറഞ്ഞു യാതൊരു ഉളുപ്പും ഇല്ലാതെ പോസ്റ്റർ അടിച്ചു ഇറക്കി നടക്കുന്ന നിങ്ങളിൽ നിന്ന് എന്ത് പ്രതീക്ഷിക്കാൻ അല്ലെ.. ❓ നിങ്ങളുടെ തന്നെ ആ MLA മാർ പോലും ഇത് KPCC യുടെ 1000 വീടിന്റെ ഭാഗം ആണെന്ന് അവകാശപ്പെട്ടിട്ടില്ല..‼️

💥 പോരാത്തതിന് പ്രളയാബാധിതരെ സഹായിക്കാൻ എന്ന പേരിൽ ഉള്ള പുനർജനി പദ്ധതിയിൽ പോലും നിങ്ങളുടെ MLA വി.ഡി. സതീശൻ കയ്യിട്ടു വാരി..

https://bit.ly/3bdqd6I

ഒരു കാലത്തും നേരം വെളുക്കാത്ത നിങ്ങൾക്കും നിങ്ങളുടെ നേതാക്കൾക്കും ഇനിയും കുറെ മെഴുക്തിരികൾ കത്തിച്ച് പിടിക്കേണ്ടി വരും..‼️

ഇനിയും വെളിച്ചം വരാത്ത നിങ്ങളുടെ പാർട്ടിയിൽ വെളിച്ചം വരാൻ ഈ മെഴുകുതിരി വെളിച്ചം ഒന്നും പോരാതെ വരും കൊണ്ഗ്രസ്സുകാരെ..‼️

(സ്വന്തം ഫണ്ട് തന്നെ വെട്ടിച്ചതിൻ്റെ കഥകൾ ഓർമ്മപ്പെടുത്തുന്നത് തുടരും)


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *