തിരുവനന്തപുരം
സെക്രട്ടറിയറ്റിൽനിന്നും ഫയലുകൾ കൂട്ടത്തോടെ കാറിൽ കയറ്റി പൂജപ്പുര ജയിൽ വളപ്പിൽ കൊണ്ടുപോയി കത്തിച്ചത്‌ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌. ഇക്കാര്യം മറച്ചുവച്ചാണ് തീപിടിത്തം ആദ്യസംഭവമാണെന്നും ‘നിർണായക’ രേഖകൾ കത്തിയെന്നും പ്രചരിപ്പിക്കുന്നത്‌‌.

1996ൽ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്‌ അന്നത്തെ ചീഫ്‌ സെക്രട്ടറി ആർ രാമചന്ദ്രൻ നായർ നേരിട്ട്‌ ഇടപെട്ട്‌ ഫയലുകൾ കടത്തിയത്‌. ആന്റണിക്ക്‌ മുമ്പ്‌ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ കാലത്ത്‌ നടന്ന വിവാദ ഭൂമി പതിച്ചു നൽകൽ അടക്കമുള്ള ഫയലുകൾ അന്ന്‌ കത്തിച്ചു. സംസ്‌കൃത സർവകലാശാലയ്‌ക്ക്‌ ഭൂമി വാങ്ങിയതിലെ തിരിമറി സംബന്ധിച്ച രേഖകളും കൂട്ടത്തിലുണ്ടായിരുന്നു. ഇതിന്‌ മുൻ ചീഫ്‌ സെക്രട്ടറി ആർ രാമചന്ദ്രൻ നായരെ മുഖ്യമന്ത്രി ഇ കെ നായനാർ സസ്‌പെന്റ്‌‌ ചെയ്‌തു വിജിലൻസ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു. 2001ൽ എകെ ആന്റണി സർക്കാർ വീണ്ടും അധികാരത്തിൽ വന്നപ്പോൾ കേസ്‌ പിൻവലിച്ചു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത്‌ 2005 ഡിസംബർ 21ന്‌ സെക്രട്ടറിയറ്റിലെ പ്രധാനമന്ദിരത്തിൽ തീപിടിത്തമുണ്ടായിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ഒന്നാം നിലയിലാണ്‌ ‌തീപിടിച്ചത്‌. ഷോർട്ട്‌ സർക്യൂട്ട്‌ ആയിരുന്നു കാരണം. ഒരു മണിക്കൂർ സമയം എടുത്താണ്‌ തീ അണച്ചത്‌. 2018 മാർച്ചിൽ അനക്‌സ്‌ മന്ദിരത്തിലെ തീപിടിത്തവും ഷോർട്ട്‌ സർക്യൂട്ട്‌ മൂലമായിരുന്നു.

Read more: https://www.deshabhimani.com/news/kerala/news-kerala-26-08-2020/891473

#കോൺഗ്രസ്സ് #തീപിടിത്തം #സെക്രട്ടേറിയറ്റ്


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *