ഫിലമെൻ്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എൽ ഇ ഡി ബൾബ് വിതരണം ലക്ഷ്യത്തിൻ്റെ പകുതി പിന്നിട്ടു മുന്നേറുകയാണ്.
ആകെ 13.3 ലക്ഷം ഉപഭോക്താക്കളാണ് ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 6.88 ലക്ഷം പേരുടെ വീട്ടുപടിക്കൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർ ബൾബുകൾ എത്തിച്ചു നൽകി. 56.3 ലക്ഷം എൽ ഇ ഡി ബൾബുകളാണ് ഇത്തരത്തിൽ വിതരണം ചെയ്തത്.
മാർച്ച് മാസത്തിൽ തന്നെ ആദ്യഘട്ട എൽ ഇ ഡി ബൾബ് വിതരണം പൂർത്തിയാകും.
ഫിലമെൻ്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമാകാൻ ഇനിയുമവസരമുണ്ട്. കെ എസ് ഇ ബി കസ്റ്റമർകെയർ പോർട്ടലായ wss.kseb.in ൽ ലോഗിൻ ചെയ്തോ സെക്ഷൻ ഓഫീസ് വഴിയോ രണ്ടാം ഘട്ടത്തിലേക്ക് രജിസ്റ്റർ ചെയ്യാം.
100 രൂപയിലധികം വിലയുള്ള മൂന്നു വർഷം ഗ്യാരന്റിയുള്ള 9 വാട്ട് LED ബൾബുകൾ കേവലം 65 രൂപയ്ക്കാണ് നല്‍കുന്നത്. LED ബൾബ് വാങ്ങുമ്പോൾ പഴയ സി എഫ് എൽ/ ഫിലമെൻ്റ് ബൾബ് കൈവശമുണ്ടെങ്കിൽ തിരികെ നൽകാം; ഇത് നിർബ്ബന്ധമല്ല.
രണ്ടാം ഘട്ടത്തിൽ 1.8 ലക്ഷത്തോളം ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. രണ്ടാം ഘട്ടം രജിസ്റ്റർ ചെയ്യുന്നവർക്കും മാർച്ച് 31 നുമുമ്പ് ബൾബുകൾ വിതരണം ചെയ്യും.
വേഗമാകട്ടെ.
https://m.facebook.com/story.php?story_fbid=3589195561191651&id=232962946814946

0 Comments