Source: pinko Human FB
ജെ.മേഴ്സിക്കുട്ടിയമ്മ നയിക്കുന്ന ഫിഷറിസ് – ഹാർബർ എൻജിനിയറിങ്ങ് വകുപ്പിൻ്റെ പ്രവർത്തനങ്ങളെ നിരിക്ഷിച്ചിട്ടുണ്ടോ നിങ്ങൾ ? നിശ്ചയദാർഢ്യത്തിൻ്റെ, ഒത്തൊരുമയുടെ പിൻബലത്തിൽ അതിഗംഭിരമായ ഇടപെടൽ കഴിഞ്ഞ നാല് വർഷം കൊണ്ട് ചെയ്ത് ഒരു വകുപ്പാണത്..!
ആരംഭിക്കുമ്പോൾ പൊതുമേഖലയിൽ നിന്നും പറഞ്ഞ് തുടങ്ങാം. ഈ മേഖലയിൽ അടഞ്ഞു കിടന്നിരുന്ന ഏതാണ്ട് മുഴുവൻ കശുവണ്ടി ഫാക്ടറികളും തുറന്ന് പ്രവർത്തിപ്പിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ വേലിയേറ്റ രേഖയിൽ നിന്നും 50 മിറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിക്കാൻ ” ” പുനർഗേഹം ” പദ്ധതി ആവിഷ്കരിച്ച് നടപ്പാകയാണ് ഫിഷറിസ് വകുപ്പ്.തിരുവനന്തപുരം ജില്ലയിലേ മുട്ടത്തറയിൽ 192 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആധുനിക ഫ്ളാറ്റ് നിർമ്മിച്ച് വിതരണം ചെയ്തിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 772 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആയുള്ള ഫ്ലാളറ്റ് നിർമ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നു.
എത്ര മത്സ്യബന്ധന തുറമുഖങ്ങൾ തുറന്നു എന്ന് നിശ്ചയമുണ്ടോ നിങ്ങൾക്ക് ??
കണ്ണുരിലേ തലായ് ഹാർബർ ( 34. 79 കോടി)
ചേറ്റുവ ഹാർബർ ( 30.24 കോടി )
തിരുവനന്തപുരത്തെ മുതലപ്പൊഴി ഹാർബർ ( 40 കോടി )
കൊയിലാണ്ടി ഹാർബർ (63.99 കോടി )
മഞ്ചേശ്വരം ഹാർബർ ( 48.8 കോടി )
താനൂർ തുറമുഖത്തിൻ്റെ 88 % പണികളും ,വെള്ളയിൽ തുറമുഖത്തിൻ്റെ 98% പണികളും പുർത്തികരിച്ച് ഫിനിഷിംഗ് വർക്കിലാണ്.
2.34 കോടി രൂപ ചിലവിലാണ് പൊന്നാനി ഫിഷിംഗ് ഹാർബറിലേ ചിൽഡ് സ്റ്റോറേജ് സംവിധാന സ്ഥാപിച്ചത്.
ഇനി നീണ്ടകര, കായംകുളം, തോട്ടപ്പള്ളി, മുനമ്പം ,കാസർഗോഡ് തുറമുഖങ്ങളുടെ രണ്ടാം ഘട്ട വികസനത്തിനായി 54.7 കോടിയുടെ പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്.
പരമ്പരാഗത മത്സ്യത്തൊഴിലാളിയുടെ യാനങ്ങൾ ആധുനികരിക്കുന്നതിൻ്റെ ഭാഗമായി 320 ആഴക്കടൽ യാനങ്ങളാണ് മത്സ്യത്തൊഴിലാളികൾക്കു നൽകി വരുന്നത്.
കാഷ്യു ബോർഡ് സ്ഥാപിച്ചതിലുടെ തോട്ടണ്ടി ഇറക്കുമതിയിലുള്ള അനാരോഗ്യ പ്രവണതകളെ തടയാൻ സാധിച്ചു.പ്രധാനമായും പൊതുമേഖല കശുവണ്ടി ഫാക്ടറികളിൽ നിന്നും പിരിഞ്ഞ് പോയ തൊഴിലാളികൾക്ക് വർഷങ്ങളായി നൽകാതിരുന്ന ഗ്രാറ്റുവിറ്റി കുടിശ്ശിക നൽകി മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ.
ഇങ്ങനെ നിരവധി നേട്ടങ്ങൾ എണ്ണി പറയാവുന്ന നിലയിൽ അനുപമമായ നാല് വർഷമാണ് മത്സ്യ, കശുവണ്ടി മേഖലയിൽ കടന്ന് പോയത് .ഓഖിയും ,പ്രളയവും ,കോവിഡും ആഞ്ഞ് അടിച്ചപ്പോഴും വലിയൊരു വിഭാഗം ജനങ്ങളെ ചേർത്ത് നിർത്തി ഈ ഗവൺമെൻ്റ്. മത്സൃ മേഖലയിൽ കടലിൻ്റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പ് വരുത്തുന്ന സമഗ്രമായ ജല പരിഷ്കരണ നിയമം നടപ്പാക്കുന്നതിൻ്റെ അന്തിമ ട്ടേത്തിലാണ് ഈ സർക്കാർ..!
0 Comments