ഫോറൻസിക് പരിശോധനയെന്നത് ഒരു ശാസ്ത്രീയ പരിശോധനയാണെന്നും അവർ നടത്തുന്നത് ശാസ്ത്രീയ പരിശോധനമാത്രമാണെന്നും ആരെങ്കിലും ഈ മനോരമക്കുഞ്ഞുങ്ങൾക്ക് ഒന്ന് പറഞ്ഞുകൊടുക്കണം …

ഒന്നുകിൽ എഴുതുന്നവന് ബോധം വേണം , അതുമല്ലെങ്കിൽ അത് അപ്പ്രൂവ് ചെയ്ത് കൊടുക്കുന്ന എഡിറ്റർക്ക് വേണം മിനിമം ബോധവും ബോധ്യവും .. രണ്ടുമില്ലെങ്കിൽ പിന്നെന്തു ചെയ്യാൻ പറ്റും ?

സ്ഥാപനം മനോരമയായതുകൊണ്ടുതന്നെ ഇതെഴുതിയ രാജേഷിനെ ഞാൻ കുറ്റം പറയില്ല … ശിവശങ്കറിന്‌ തമിഴ്‌നാട്ടിൽ കാറ്റാടിപ്പാടം ഉണ്ടെന്ന് ഒന്നാം പേജിൽ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ട് (കഞ്ചാവെന്ന് ന്യൂജെൻ ഭാഷ ) എഴുതിയ ജിജോ ജോൺ പുത്തേഴത്തിന് മനോരമ കൊടുത്തത് വമ്പിച്ച പിന്തുണയും അവാർഡുകളുമാണ് … പക്ഷെ NIA അടക്കമുള്ള അന്വേഷണ ഏജൻസികളുടെ കുറ്റപത്രം വന്നപ്പോൾ കാറ്റാടിയുമില്ല പാടവുമില്ല ..

അല്ല അതൊന്നും മനോരമക്ക് വിഷയവുമല്ല …ഭാവന എത്രമേൽ സ്ഫുരിക്കുന്നുവോ അത്രമേൽ അംഗീകാരം മനോരമയിൽ കിട്ടും… അതിനായി പാന്റിനുമേലെ അടിവസ്ത്രം ഇട്ട് നടക്കേണ്ടിവന്നാലും മനോരമക്കാരൻ അത് ചെയ്യും .. അതാണ് അവരുടെ മാധ്യമസംസ്കാരം … നാട്ടുകാരുടെ സാമാന്യബുദ്ധിയൊന്നും അവർക്കവിടെ പ്രശ്നവുമല്ല …


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *