“കോൺഗ്രസിന് കേരളത്തിൽ ഒഴിച്ച് ബാക്കി എല്ലാ സ്റ്റേറ്റ് ലും സിബിഐ കൂട്ടിൽ അടച്ച തത്ത ആണ് .. കേരളത്തിൽ പക്ഷെ അവർക്ക് ആ കൂട്ടിലടച്ച തത്ത യെ കൊണ്ട് ചീട്ട്‌ എടുപ്പിക്കണം…”

T SiddiqueFebruary 3, 2019 · 

അമിത്‌ ഷാ വരുമ്പോൾ റോഡ്‌ ടാർ ചെയ്ത്‌ നൽകുന്ന പിണറായി വിജയനല്ല; അമിത്‌ ഷാക്ക്‌ ഹെലികോപ്റ്റർ ഇറക്കാൻ സ്ഥലം നൽകുന്ന ബംഗാൾ സിപിഎം നേതാവല്ല; ഇത്‌ മമതാ ബാനർജി, കോൺഗ്രസിന്റെ രക്തം സിരകളിൽ ഓടുന്ന പെൺസിംഹം, മോഡി സിബിഐ യെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ സിബിഐ ഉദ്യോഗസ്ഥരെ തന്നെ അറസ്റ്റ്‌ ചെയ്തിരിക്കുന്നു. ഇനി പട്ടാളത്തെ ഇറക്കി ബംഗാൾ പിടിച്ചെടുക്കാനായിരിക്കും കേന്ദ്ര നീക്കം, ഇപ്പോൾ ഈ നട്ടപ്പാതിരയ്ക്ക്‌ ഈ സി ബി ഐ റെയ്ഡ്‌ വരാൻ കാരണം യോഗിയുടെ ഹെലികോപ്റ്റർ ഇറക്കാൻ അനുവദിക്കാത്തതാണു, അതായത്‌ ബംഗാളിൽ വർഗ്ഗീയ വിഷം ചീറ്റാൻ അനുവദിക്കാത്തത്‌ കൊണ്ട്‌ സിബിഐ റെയ്‌ഡും ചോദ്യം ചെയ്യലും.
എന്ത്‌ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കൊപ്പം നിൽക്കേണ്ടിയിരിക്കുന്നു. ഇന്ത്യാ മഹാരാജ്യത്തിന്റെ ജനാധിപത്യം ഈ രാത്രിയിൽ അപകടത്തിലാണു..!!!


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *