1970-ന് ശേഷം പശ്ചിമ ബംഗാളിൽ തുടർച്ചയായി ഇടതുപക്ഷ സർക്കാരുകളാണ് അധികാരത്തിലേറിക്കൊണ്ടിരുന്നത്. 1996-ലെ പാർലമെൻറ് തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് ദേശീയതലത്തിൽ ദുർബലമാവുകയും. ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) ശക്തി പ്രാപിക്കുകയും ചെയ്തു. ഇതോടെ ബി.ജെ.പി. വിരുദ്ധ താത്പര്യത്താൽ ഇടതുപക്ഷത്തോട് മൃദുസമീപനം സ്വീകരിക്കുവാൻ ബംഗാൾ അടക്കമുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തയ്യാറായി. ഇതിന്റെ പ്രതിഫലമെന്നോണം ഗ്രാമാന്തരങ്ങളിൽ ശക്തമായ വേരോട്ടമുള്ള കർഷക സംഘങ്ങളുടെ വോട്ട്‌ കോൺഗ്രസിനു കിട്ടുകയും ചെയ്തു.
എന്നാൽ കോൺഗ്രസ്സിൻറെ ഈ സമീപനംമൂലം പശ്ചിമ ബംഗാളിലെ കോൺഗ്രസ്സുകാരിൽ വിഭാഗീയതയുണ്ടായി.! മമതയടങ്ങുന്ന ഒരു വിഭാഗം വിഭാഗീയത ഉണ്ടാക്കി എന്ന് പറയുന്നതാവും കൂടുതൽ ശരി.!
തുടർന്ന് അവിടെ രണ്ട് വിഭാഗം ഉടലെടുത്തു. കോൺഗ്രസ്സിൻറെ അഖിലേന്ത്യാ രാഷ്ട്രീയ നിലപാടിനോട് ആഭിമുഖ്യം പുലർത്തുന്ന ഒരു വിഭാഗവും, സംസ്ഥാനത്തു നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൻറെ പ്രത്യേകത മാത്രം കണക്കിലെടുത്ത് ഇടതുപക്ഷ വൈരം നിലനിർത്തുന്ന മറ്റൊരു വിഭാഗവുമായിരുന്നു അവ.!
രണ്ടാമത്തെ വിഭാഗം ബി.ജെ.പി.യോട് കാര്യമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. പശ്ചിമ ബംഗാളിലെ ഒരു പ്രമുഖ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ളതായിരുന്നു രണ്ടാമത്തെ വിഭാഗം.!
മമതയുടെ ഘൂടനീക്കത്തിൽ കോൺഗ്രസിൽ പൊട്ടിപ്പുറപ്പെട്ട വിഭാഗീയത ബംഗാളിലെ സംസ്ഥാന കോൺഗ്രസ്സിൻറെ പിളർപ്പിലേക്കു നീങ്ങുകയും. തുടർന്ന് 1997-ൽ മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപവത്കൃതമാവുകയും ചെയ്തു.!
ന്യൂനപക്ഷങ്ങളേയും സാധാരണക്കാരേയും പ്രതിനിധാനം ചെയ്യുന്നതാണ് ഈ പാർട്ടി അവരെ അടയാളപ്പെടുത്തുന്ന പഥമാണ് ‘തൃണമൂൽ’ എന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇതിന്റെ രൂപവത്ക്കരണം.
ഇതാണ് മമത പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഗുണ്ടാ കമ്പനിയായ തൃണമൂലിന്റെയും മമതയെന്ന അവസരവാദിയായ ഫാസിസ്റ്റ്‌ ഭരണാധികാരിയുടെയും ഉത്ഭവ ചരിത്രത്തിന്റെ ചെറു രൂപം..!
ഇനി അങ്ങോട്ട്‌ പറയുന്നത്‌ ലൈവാണ് 1998-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ബി.ജെ.പി.യുമായി തെരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കിയിരുന്നു. എന്നാൽ കാര്യമായ നേട്ടമുണ്ടാക്കാൻ ആയില്ല. പിന്നീട്‌ 1999-ൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയാണ് മമത തെരഞ്ഞെടുപ്പിനെ നേരിട്ടത്.!
ബി.ജെ.പിയുമായുള്ള സഖ്യം ഫലം കണ്ടു മമത NDA മന്ത്രിസഭയിൽ അംഗമഅയി. തൃണമൂൽ കേന്ദ്ര ഭരണത്തിന്റെ ബലത്തിൽ വളരുകയും മമത പറന്ന് നടക്കുകയും ചെയ്തു.
തുടർന്നങ്ങോട്ട്‌ BJP യും മമതയും സഞ്ചരിച്ചത്‌ ഒരേ വഴിയിലൂടെ ഒരേ വണ്ടിയിൽ ഒരേ ലക്ഷ്യത്തോടെ ആയിരുന്നു. ബംഗാളിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആധിപത്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഇരുവർക്കും. കോൺഗ്രസ്‌ അന്നും ഇന്നത്തെ പോലെ ചാഞ്ഞും ചെരിഞ്ഞും മുന്നോട്ട്‌ പോയി. അതല്ലെങ്കിലും കോൺഗ്രസ്‌ അങ്ങനാണല്ലോ പ്രത്യേക നിലപാടോ പ്രത്യേക ലക്ഷ്യമോ അവർക്കുണ്ടാവില്ല കാറ്റുള്ളപ്പോൾ തൂറ്റും അത്രതന്നെ…!
കാലാ കാലങ്ങളായി കോൺഗ്രസും ബി.ജെ.പി യും മാറി മാറി നൽകിയ സഹായ സഹകരണങ്ങളോടെ പശ്ചിമ ബംഗാളിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായി തൃണമൂൽ വളർന്നു.!
2001-ലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയും തമ്മിലുള്ള കടുത്ത മത്സരം നടന്നു. ഈ തിരഞ്ഞെടുപ്പ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ വെല്ലുവിളി ഉയർത്തി മാത്രമല്ല അത്രയും കാലം പ്രതിപക്ഷത്തിരുന്ന കോൺഗ്രസ് തകർന്നു.
‌ഇതിന്റെ പ്രധാന കാരണം മമത ബി.ജെ.പി യുമായുണ്ടാക്കിയ സഖ്യമായിരുന്നു.! അക്കാലത്ത്‌ ബംഗാളിന്റെ ദുർഗ’ എന്നാണ് മമതയെ ആർ എസ് എസ് വിശേഷിപ്പിച്ചിരുന്നത്‌.! 2003 അവസാനത്തിൽ RSS നേതാവ് തരുൺ വിജയിയുടെ ‘കമ്മ്യൂണിസ്റ്റ് ഭീകരത’ എന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് മമതാ ബാനർജിയെന്ന ഇന്നത്തെ ബംഗാൾ മുഖ്യമന്ത്രി പ്രസംഗിച്ചത് ആർ എസ് എസിൻറെ ഒരു ശതമാനം പിന്തുണ മാത്രം ഉണ്ടേൽ ‘ഇടത്പക്ഷ ഭീകരതയെ’ അവർ ചെറുക്കും എന്നാണ്.! ഈ കാലഘട്ടത്തെ മമതയിലൂടെ സംഘ്‌ രാഷ്ട്രീയം ബംഗാൾ മണ്ണിൽ കാലൂന്നി നിന്ന കാലഘട്ടമെന്ന് വിലയിരുത്താം..!
2003-നു ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ, പ്രത്യേകിച്ചും പഞ്ചായത്തു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രധാന പ്രതിപക്ഷ പാർട്ടിയായി തിരിച്ചുവന്നു. തൃണമൂൽ കോൺഗ്രസ് ദുർബലമായിക്കൊണ്ടിരിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിനു പുറത്ത് തൃണമൂൽ കോൺഗ്രസ്സിന് ഏറെ പ്രചാരം ലഭിച്ചില്ല എന്നതും തുടരെ തുടരെ ഉള്ള നിലപാട്‌ മാറ്റവും ഇതിന് കാരണമായി.
2004-ൽ എൻ.സി.പി യിൽ നിന്ന് പി.എ. സാങ്മയുടെ നേതൃത്വത്തിൽ പിളർന്നുമാറിയ വിഭാഗവും തൃണമൂൽ കോൺഗ്രസ്സും ചേർന്ന് നാഷണലിസ്റ്റ് തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടിയായി പ്രവർത്തിച്ചു. ആ സമയത്ത്‌ ബിജെപിയോടൊപ്പമയിരുന്നു.
2009 പാർലമെന്റ് തെരഞ്ഞെടുപ്പോടെ വീണ്ടും കളം മാറ്റി ചവിട്ടി കോൺഗ്രസിനൊപ്പം ചേർന്ന് കെന്ദ്ര മന്ത്രിയായി. കേരളത്തിലേ ചില പാർട്ടിക്കാരെ കുറിച്ച്‌ ഇടക്കാലത്ത്‌ തമാശ രൂപേണേ പറയുമായിരുന്നു ആരു ഭരിച്ചാലും അവർ ഭരണത്തിലുണ്ടാവുമെന്ന്. ഏതാണ്ട്‌ അതിന്റെ നാഷണൽ വേർഷനാണ് മമത. ഒന്നാന്തരം അവസരവാദി.!
പിന്നീട്‌ 2011ൽ നടന്ന നിയാമസാഭ തെരഞ്ഞടുപ്പിൽ 182 സീറ്റ് നോടി ബംഗാളിൽ അധികാരത്തിൽ വന്ന മമത ബാനർജി പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയാകുകയും ചെയ്തു. അവസരവാദത്തിൽ നിന്നും ഒന്നാന്തരം ഫാസിസ്റ്റ്‌ ഭരണാധികാരിയായി അവർക്ക്‌ പരിണാമം സംഭവിക്കുന്നതും ഈ കാലത്താണ്.
ലോകത്ത് എല്ലായിടത്തുമുള്ള ഫാസിസ്റ്റുകളെയുംപോലെ മമതയും തന്റെ രാഷ്ട്രീയ തേരോട്ടത്തിൽ ഉയര്ത്തിയത് വളരെ ജനപ്രിയ മുദ്രാവാക്യങ്ങളാണ്- ‘അമ്മ, ഭൂമി, മനുഷ്യത്വം’ അങ്ങനെ ജനപ്രിയമെന്ന് തോന്നുന്നത്‌ മാത്രം. അതിലേക്ക് ജനങ്ങളെ ആകര്ഷിക്കാന് അവര്ക്കു സാധിക്കുകയും അധികാരത്തിലേറുകയും ചെയ്തു.
എന്നാൽ, അതിനെയൊക്കെ ചവറ്റ്‌ കൂനയിലേകെറിഞ്ഞ്‌ യാതൊരു വിധ രാഷ്ട്രീയ ധാർമ്മികതയും മാനുഷികതയും കാണിക്കാതെ ജനങ്ങളെ കൊന്നും കൊലവിളിച്ചും അക്രമിച്ചും സംഹാര താണ്ഡവമാടുന്ന ഭയാനക കാഴ്ചയാണ് പിന്നീട്‌ കണ്ടത്‌..! ഇപ്പോൾ കണ്ട്‌കൊണ്ടിരിക്കുന്നതും അത്‌ തന്നെയാണ്..!
ദീർഘകാലത്തെ ഭരണം അവസാനിച്ചതിന് ശേഷം രാഷ്ട്രീയ എതിരാളികളും ദീതി ഭക്തുകളും സിപിഎമ്മിനോട്‌ ഇടതടവില്ലാതെ പറയുമായിരുന്ന വാചകമാണ് നിങ്ങൾ ബംഗാളിലേക്ക്‌ നോക്കൂ എന്നത്‌. എന്നാൽ ബംഗാളിലേക്ക്‌ നോക്കിയാൽ കാണാൻ സാധിക്കുന്നത്‌‌ എന്തൊക്കെയാണ്.?
ഓരോ മതാഘോഷങ്ങളും വർഗ്ഗീയ കലാപങ്ങളിൽ അവസാനിക്കുന്ന ബംഗാൾ..!
ഓരോ തിരഞ്ഞെടുപ്പും കലാപങ്ങളിലും അക്രമങ്ങളിലും അവസാനിക്കുന്ന ബംഗാൾ..!
തൃണമൂലേതര കക്ഷികൾക്ക്‌ നാമനിർദ്ദേശ പ്രത്രികകൾ സമർപ്പിക്കാൻ കഴിയാത്ത ബംഗാൾ…!
തൃണമൂലേതര കക്ഷികൾക്ക്‌ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന ബംഗാൾ…!
തിരഞ്ഞെടുപ്പ്‌ അന്യംനിന്ന് പോയ സർവ്വകലാശാലകളുള്ള ബംഗാൾ…!
മരണം ഒളിഞ്ഞിരിക്കുന്ന പൊതുവഴികളുള്ള ബംഗാൾ…!
പ്രായപൂർത്തിയായ യുവതികൾ കൂട്ടത്തോടെ അപ്രത്യക്ഷമാവുന്ന ബംഗാൾ…!
അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒട്ടനേകം കാഴ്ചകളുടെ നാടാണ് ഇന്ന് ബംഗാൾ….!
ബംഗാളിന്റെ വർത്തമാന കാലം പരാമർശ്ശിക്കുമ്പോൾ 16 വയസ്സുകാരനായ മകനെ നഷ്ടപ്പെട്ട പള്ളി ഇമാമായ ഒരു മഹാ മാനുഷികിനായ മുസൽമാന്റെ ധീരമായ നിലപാട് ഓർക്കാതെ പോകാനാകില്ല.. തിരിച്ചടിക്ക് സംഘടിക്കാൻ ശ്രമിച്ചവരോട് അദ്ദേഹം പറഞ്ഞത് ഇനിയൊരു കുടുംബത്തിലും ഒരാളെയും നഷ്ടപ്പെടാൻ പാടില്ല.. അങ്ങനെയാരെങ്കിലും പുറപ്പെട്ടാൽ ഞാനീ നാടും പള്ളിയും ഉപേക്ഷിച്ചു പോകുമെന്നാണ്.
ആ പാവം മനുഷ്യന് നീതിവാങ്ങിക്കൊടുത്തോ മമതയെന്ന ദീതി..? പ്രധാന പ്രതി സംഘ്‌പരിവാർകാരനും രണ്ടാമൻ തൃണമൂൽ പ്രവർത്തകനും ആയിരുന്നില്ലേ….?
പശ്ചിമ ബംഗാള് പഞ്ചായത്ത് തെരഞ്ഞെടുപ്പില് 38%തൃണമൂല് സ്ഥാനാര്ത്ഥികള് എതിരില്ലാതെ വിജയിച്ചു. തൃണമൂല് അഴിച്ചു വിടുന്ന അക്രമം അത്രത്തോളം ഭീകരമായതിനാല് പത്രിക കൊടുക്കാന് കഴിയാഞ്ഞതും കൊടുത്തവരെക്കൊണ്ട് ബലമായി പിന്വലിപ്പിച്ചതുമാണ്. അല്ലാതെ ജനങ്ങള് മുഴുവന് തൃണമൂലുകാരായതല്ല അതിനു കാരണമെന്ന കാര്യത്തില് സംശയമില്ല.!
ദേശീയ തിരഞ്ഞെടുപ്പ്‌ കമ്മീഷൻ ഇടപെട്ട്‌ വാട്സാപ്പ്‌ വഴിയും ഇ മെയിൽ വഴിയും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അനുമതി നൽകിയത്‌ ഈ അവസരത്തിലാണ് എന്നത്‌ ഭരണഘൂട ഭീകരതയുടെ ആഴം വരച്ച്കാട്ടുന്നു.!
ന്യൂനപക്ഷങ്ങൾ തുടർച്ചയായ അക്രമങ്ങൾക്ക്‌ ഇരയാവുന്ന ബംഗാളിൽ ജനസംഖ്യയുടെ 27ലേറെ ശതമാനമാണ് മുസ്‌ലീങ്ങളുടെ പ്രാധിനിത്യം. തൃണമൂലിന്റെ ഉറച്ച വോട്ട് ബാങ്കായ മുസ്ലിങ്ങൾ തൃണമൂലിൽ നിന്ന് അകലുന്നു എന്ന യാഥാർത്ഥ്യത്തിൽ നിന്നാണു മമത അൽപ്പം ബി.ജെ.പി വിരുദ്ധത ആവാമെന്ന് കരുതിയത്‌. അതിന്റെ തുടർച്ചമാത്രമാണ് അവസാനം നടന്ന സി ബി ഐ നാടകം.!
ബംഗാളിലുണ്ടായിട്ടുള്ള കലാപങ്ങളും അക്രമങ്ങളും എടുത്ത്‌ പരിശോധിച്ചാൽ അതിന്റെ ഒരറ്റത്ത്‌ തൃണമൂൽ ഗുണ്ടകളും അവർക്ക്‌ താങ്ങായി ദീതി എന്ന അപരനാമത്തിലറിയപ്പെടുന്ന RSSന്റെ ദുർഗ്ഗാദേവി മമതാബാനർജിയും ആയിരിക്കും എന്നതാണ് യാഥാർത്ഥ്യം.
പെരുന്നാളും നോമ്പും ക്രിസ്തുമസും ദസറയും ഗണേശോത്സവവും ദുർഗ്ഗാപൂജയും എല്ലാം കടന്ന് രാമനവമിയിൽ വരെ എത്തി നിൽക്കുന്ന കലാപങ്ങൾക്ക്‌ അവസാനം വേണം..! ജനാധിപത്യം സംരക്ഷിക്കപ്പെടണം.!
നിയമവാഴ്ചയും സ്വൈര്യജീവിതത്തിനുള്ള സാഹചര്യവും ഉണ്ടാകണം..! സ്ത്രീകൾക്കും കുട്ടികൾക്കും വഴി നടക്കാൻ കഴിയണം..! ഏത് നിമിഷവും യുദ്ധക്കളമായി മാറുന്ന തെരുവുകളിൽ ജീവിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം വേണം.! കൊല്ലപ്പെട്ട ആയിരക്കണക്കിന് സഖാക്കളുടെ കുടുംബങ്ങൾക്ക്‌ നീതിവേണം..! തൃണമൂൽ ഗുണ്ടകൾ കാലാപുരിക്കയച്ച പതിനായിരക്കണക്കിനു സാധാരണക്കാർക്കും ഇതരപാർട്ടി പ്രവർത്തകർക്കും നീതി വേണം.!
തെരുവോരങ്ങളിൽ പിച്ചിചീന്തപ്പെട്ട പിഞ്ചുബാലികാമാർ മുതൽ വൃദ്ധവയോധികരായ സ്ത്രീ സമൂഹത്തിന് തൃണമൂൽ ഭീകരരെ തൊട്ട്‌ കാവൽ വേണം.!ശാരദ, റോസ്‌ വാലി ചിട്ടിതട്ടിപ്പിലൂടെ മമതയും കൂട്ടരും പാവപ്പെട്ട ജനങ്ങളിൽ നിന്നും തട്ടിയെടുത്ത കോടികൾക്ക്‌ കണക്ക്‌ പറയിക്കണം.! നഷ്ടപെട്ട അവരുടെ സംബാദ്യങ്ങൾ തിരിച്ച്‌ പിടിക്കണം.! പരമപ്രധാനമായി ഭയമേതുമില്ലാതെ ജീവിക്കാനുള്ള അനുമതിവേണം.!
ബംഗാളിന്റെ തൃണമൂലേതര സമൂഹം നേരിടുന്ന പ്രശ്നങ്ങൾ അനവധി നിരവധിയാണ്. അതിന് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിസന്ധികൾ വകവെക്കാതെ വങ്കനാടിന്റെ തെരുവുകളിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി വിശ്രമമില്ലാതെ പോരാടുന്ന സഖാക്കളുണ്ടവിടെ. ജീവൻ ത്യജിച്ചും ഭരണഘൂട ഭീകരതയെ നേരിടുന്ന മനുഷ്യരുണ്ട്‌ അവിടെ. അൽപ്പം സമയമെടുത്തിട്ടാണെങ്കിലും ആത്യന്തിക വിജയം അവർക്ക്‌ തന്നെയാവും തർക്കമില്ല…!
അത്‌ വരെ ദീതി ഭക്തുകൾ ചിരിച്ച്‌ ഉല്ലസിച്ച്‌കൊള്ളുക…! പക്ഷേ പോരാട്ടമുഖത്തുള്ള ഒരു ജനതയോട്‌ മമതയേപോലുള്ള ഒരു ഫാസിസ്റ്റിനെ പൂജിക്കാൻ മാത്രം പറയരുത്‌.

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *