ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളും ആനുകൂല്യ വർദ്ധനയും നിലവിൽ വരുന്ന സമഗ്രമായ ഉത്തരവ് അതിവേഗം ധനവകുപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. പെരുമാറ്റച്ചട്ടത്തിന്റെ നൂലാമാലകളിൽ കുരുങ്ങരുത് എന്ന ദൃഢനിശ്ചയത്തോടെയാണ് ഇക്കാര്യത്തിൽ വകുപ്പ് മുന്നോട്ടു നീങ്ങിയത്. വർദ്ധിപ്പിച്ച ആനുകൂല്യങ്ങൾ ഏപ്രിൽ മുതൽ തന്നെ അർഹരായവരുടെ കൈകളിലെത്തുന്നതിന്റെ സന്തോഷം ഇവിടെ പങ്കുവെയ്ക്കട്ടെ.ഏപ്രിൽ മുതൽ വർധിപ്പിച്ച സാമൂഹ്യ സുരക്ഷാ പെൻഷനായ 1600 ലഭിക്കും. വിഷു പ്രമാണിച്ച് എല്ലാ മാസവും അവസാനത്തെ ആഴ്ച വിതരണം ചെയ്യേണ്ട പെൻഷൻ ഏപ്രിൽ ആദ്യ ആഴ്ചയിൽ തന്നെ വിതരണം ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു.റബറിന്റെ സംഭരണ വില 170 രൂപയായും നെല്ലിന്റെ സംഭരണ വില 28 രൂപയായും തേങ്ങയുടെ സംഭരണ വില 32 രൂപയായുമാണ് വർധിപ്പിച്ചത്. ഇതിന്റെയും ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ വിവിധ പെൻഷൻ 3000, 3500 എന്നീ നിരക്കുകളിൽ വർധിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം 1000 രൂപ കൂട്ടി. സ്‌കൂൾ കൗൺസിലർമാരുടെ ഹോണറേറിയം 24000 രൂപയാക്കി വർധിപ്പിച്ചു. പത്തു വർഷത്തിൽ കൂടുതൽ പരിചയമുള്ള പ്രീ-പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ശമ്പളത്തിൽ 1000 രൂപയുടെ വർധനയും പത്തു വർഷത്തിൽ താഴെയുള്ളവരുടെ ശമ്പളത്തിൽ 500 രൂപയുടെയും വർധന വരുത്തി. സർക്കാർ തലത്തിൽ 2012 നു ശേഷം ആരംഭിച്ച പ്രീ-പ്രൈമറി അധ്യാപകർക്കും ആയമാർക്കും 1000 രൂപ വീതം നൽകും. ലൈബ്രറി കൗൺസിലിന് കീഴിലുള്ള ലൈബ്രേറിയന്മാരുടെ ഹോണറേറിയത്തിൽ ആയിരം രൂപയുടെയും വർധന വരുത്തി.ജേണലിസ്റ്റ്, നോൺ ജേണലിസ്റ് പെൻഷനിൽ 1000 രൂപയുടെ വർധന. സിഡിഎസ് ചെയർപേഴ്സൺമാരുടെ ഹോണറേറിയം 8000 രൂപയാക്കി വർധിപ്പിച്ചു.അംഗൻവാടി അധ്യാപകരുടെ പെൻഷൻ 2500 രൂപയായും ഹെൽപ്പർമാരുടെ പെൻഷൻ 1500 രൂപയായും വർധിപ്പിച്ചു. കൂടാതെ ഈ വിഭാഗങ്ങളുടെ മാസ അലവൻസിൽ 500 മുതൽ 1000 രൂപ വരെ വർധിപ്പിച്ചു100 രൂപയുടെ സമ്മാനങ്ങൾക്ക് നൽകുന്ന ലോട്ടറി ഏജന്റ്സ് പ്രൈസ് 10 രൂപയിൽ നിന്നും 20 രൂപയാക്കി മറ്റെല്ലാ സമ്മാനങ്ങളിന്മേലുള്ള ഏജന്റ്സ് പ്രൈസും 12 ശതമാനമായി വർദ്ധിപ്പിച്ചു എല്ലാ സ്ലാബിലുമുള്ള ഡിസ്കൗണ്ട് അരശതമാനം വീതം വർദ്ധിപ്പിക്കുകയും ചെയ്തു.ലോട്ടറി വിൽപ്പനക്കാർക്കും തൊഴിലാളികൾക്കുമുള്ള ക്ഷേമാനുകൂല്യങ്ങളിൽ വലിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്

⚫️ വിവാഹ ധനസഹായം 5000 ൽ നിന്നും 25000 രൂപയാക്കി വർധിപ്പിച്ചു.

⚫️ പ്രസവാനുകൂല്യം 5000 ൽ നിന്നും 10000 രൂപയാക്കി വർധിപ്പിച്ചു.

⚫️ പ്രത്യേക ചികിത്സാ സഹായം 20000 ൽ നിന്നും 50000 രൂപയാക്കി വർധിപ്പിച്ചു.

⚫️ ചികിത്സാ ധനസഹായം 3000 ൽ നിന്നും 5000 രൂപ ആക്കി.

⚫️ ഹയർ സെക്കണ്ടറി മുതൽ ബിരുദ-ബിരുദാനന്തരതലം വരെയും പ്രൊഫഷണൽ കോഴ്സുകൾക്കും പ്രതിവർഷം 1500 മുതൽ 7000 രൂപ വരെ വിവിധ കോഴ്സുകൾക്കു സ്കോളർഷിപ്പ് അനുവദിച്ചു.ഇതിൽ ഉൾപ്പെടാത്ത വിവിധ വിഭാഗങ്ങളിൽപ്പെട്ട ഒരുപാടുപേർ നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചു ഉടൻ തന്നെ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *