പന്തളം: വിദ്യാഭ്യാസകാലംമുതല്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച പാര്‍ട്ടി തള്ളിപ്പറഞ്ഞതാണ് ബി.ജെ.പി.യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിന് കാരണമെന്ന് പന്തളം പ്രതാപന്‍.
ഞായറാഴ്ചയാണ് ഇദ്ദേഹം അമിത്ഷായില്‍നിന്ന് അംഗത്വം സ്വീകരിച്ച് ബി.ജെ.പി.യിലെത്തിയത്. ‘തലേദിവസംവരെ പാര്‍ട്ടിയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാനും അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ശ്രമിച്ചിരുന്നു. സ്ഥാനമാനങ്ങള്‍ക്കുപിന്നാലെ ഓടാനായിരുന്നില്ല താത്പര്യം.
ഡി.ഐ.സി.യില്‍നിന്ന് തിരികെ കോണ്‍ഗ്രസില്‍ മറ്റുള്ളവര്‍ക്കൊപ്പം എത്തിയെങ്കിലും മറ്റാര്‍ക്കും നല്‍കിയ പരിഗണന ലഭിച്ചിരുന്നില്ല. ബി.ജെ.പി.യിലേക്ക് മാറുന്നദിവസം രാവിലെവരെ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പൈട്ടങ്കിലും തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുന്ന കാര്യത്തില്‍ മോശമായ പ്രതികരണമാണ് നേതാക്കളില്‍നിന്ന് ലഭിച്ചത്’-പന്തളം പ്രതാപന്‍ പറഞ്ഞു. തനിക്ക് ജനങ്ങള്‍ക്കിടയിലുള്ള ബന്ധവും കഴിവുകളും ബി.ജെ.പി.യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിയുംവിധം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു
congress to bjp, Pandhalam sudhakaran
#congresstobjp
https://www.mathrubhumi.com/election/2021/kerala-assembly-election/districtwise/pathanamthitta/panthalam-prathapan-says-about-his-bjp-joining-1.5501949
0 Comments