ബംഗളൂരു > കർണാടകത്തിലെ രാമനഗര ജില്ലയിൽ യേശുക്രിസ്‌തുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ രോഷപ്രകടനവുമായി സംഘപരിവാർ സംഘടനകൾ. രാമനഗരയിലെ കനകപുര ഹാരോബെലെ ഗ്രാമത്തില്‍ സർക്കാർ അനുവദിച്ച തരിശുഭൂമിയില്‍ സ്വകാര്യ ട്രസ്‌റ്റ് 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നതാണ് ഹിന്ദു ജാഗരണ്‍ വേദികെ അടക്കമുള്ള തീവ്രഹിന്ദുത്വസംഘടനകളെ ചൊടിപ്പിച്ചത്. പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, യേശുവിന്റെ പ്രതിമയ്‌ക്ക് പകരം പേജാവര്‍ സ്വാമിയുടെയോ ബാലഗംഗാധരസ്വാമിയുടെയോ പ്രതിമ സ്ഥാപിക്കണമെന്ന് പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട് പറഞ്ഞു. ആർഎസ്‌എസ്‌, വിഎച്ച്‌പി, ബിജെപി പ്രവർത്തകരും പ്രകടനത്തില്‍ പങ്കെടുത്തു.

താന്‍ സാംസ്കാരികമന്ത്രിയായിരിക്കെയാണ് മറ്റ് നേതാക്കളുടെ പ്രതിമയ്ക്ക് ഒപ്പം യേശുവിന്റെ പ്രതിമ നിര്‍മിക്കാനും അനുമതി നൽകിയതെന്ന് കനകപുര മണ്ഡലം എംഎൽഎയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാര്‍ പറഞ്ഞു. പ്രതിമ നിർമിക്കാൻ 10.8ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍നിന്ന്‌ അനുവദിച്ചു. അതേസമയം, ഭൂമിയനുവദിച്ചത്‌ പുനഃപരിശോധിക്കുമെന്ന്‌ റവന്യൂമന്ത്രി ആർ അശോക അറിയിച്ചു. പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ജില്ലാ ഭരണാധികാരികൾ ട്രസ്‌റ്റിന്‌ നോട്ടീസ് നൽകി.

Read more: https://www.deshabhimani.com/news/national/sangh-parivar-takes-out-rally-in-kanakapura-over-jesus-christ-statue/846898


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *