*സംഘപരിവാറുകാരുടെ കലാപലക്ഷ്യങ്ങളെ ചെറുത്തുതോല്‍പിക്കുക….ജാഗ്രത പാലിക്കുക…*
പൊന്ന്യം നായനാർ റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കുടക്കളത്തെ പാലാപ്പറമ്പത്ത് വീട്ടിൽ പ്രബേഷിനെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ നിന്നാണ് പ്രബേഷിനെ പിടികൂടിയത്.
ജനുവരി 16-ന് പുലർച്ചെ ഒരു മണിയോടെയാണ് പൊന്ന്യം നായനാർ റോഡിൽ സ്റ്റീൽ ബോംബ് സ്‌ഫോടനം നടന്നത്. നായനാർ റോഡിലെ കതിരൂർ മനോജ് സേവാ കേന്ദ്രത്തിന് സമീപം ബോംബെറിഞ്ഞത് ഇയാളാണെന്ന് കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി. മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള മനപൂര്‍വ്വമുള്ള ശ്രമമായിരുന്നു ഇതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
പ്രതിയുടെ പേരിൽ പത്തോളം കേസുകളുണ്ടെന്ന് പൊലീസ് വിശദമാക്കി. ജനുവരി 16 ന് നടന്ന സ്ഫോടനത്തിലെ യഥാര്‍ത്ഥ ലക്ഷ്യം പൊലീസിന്‍റെ പിക്കറ്റ് പോസ്റ്റ് അല്ലായിരുന്നുവെന്നും സമീപത്തുള്ള കതിരൂർ മനോജ് സേവാകേന്ദ്രമായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി. എസ്ഐ നിജീഷ്, കോൺസ്റ്റബിൾമാരായ റോഷിത്ത്, വിജേഷ് എന്നിവരാണ് പ്രബേഷിനെ കസ്റ്റഡിയിലെടുത്തത്.
0 Comments