IT വിദഗ്ദ്ധൻ Jathin Das എഴുതുന്നു…

ബെവ്‌കോയുടെ ഓൺലൈൻ മദ്യ വില്പനയുടെ ആപ്പ്ലിക്കേഷനെ പറ്റി രണ്ടുദിവസം മുൻപ് പറഞ്ഞിരുന്നല്ലോ ..

ഇന്നലെ മാതൃഭൂമി ഒരു വാർത്ത കൊടുത്തിട്ടിട്ടുണ്ട് .. അതായത് ഓരോ ഓൺലൈൻ ട്രാന്സാക്ഷനും 50 പൈസ ഈടാക്കുമെന്നും ആ പണം ഓൺലൈൻ അപ്ലിക്കേഷൻ ഉണ്ടാക്കിയ കമ്പനിക്കാണ് നൽകുന്നതെന്നും മാതൃഭൂമി ‘ബെവ്‌കോ’യെ ഉദ്ധരിച്ച് പറയുന്നു …

ടെൻഡർ വിളിച്ച് അതിൽ പങ്കെടുത്ത മുപ്പതിൽപ്പരം സ്റ്റാർട്ടപ്പുകളിൽ നിന്നും ഈ അപ്ലിക്കേഷൻ ഉണ്ടാക്കാൻ തിരഞ്ഞെടുക്കപ്പെട്ട കമ്പനി കൊടുത്ത കൊമേർഷ്യൽ പ്രൊപ്പോസലിനെ പറ്റി നല്ല ധാരണയുള്ള ആളാണ് ഞാൻ.. അതിനെപ്പറ്റി പറയുന്നതിനുമുൻപ് മറ്റുചിലത് പറയേണ്ടതുണ്ട് ..

ഒരു സോഫ്റ്റ്‌വെയറിന്റെ അല്ലെങ്കിൽ അപ്പ്ലിക്കേഷന്റെ ചിലവ് രണ്ടുതരത്തിലാണ്.

1: സോഫ്റ്റ്‌വെയർ ഉണ്ടാക്കാനുള്ള ചിലവ് .. ഇത് ഒറ്റതവണയുള്ള ചിലവാണ് (one time cost). Capital Expenditure (capex) എന്നും ഇതിനെ പറയാം
2: സോഫ്റ്റ്‌വെയർന്റെ പരിപാലന ചെലവ് (Annual Maintenance Cost- AMC ). ഇത് വർഷാവർഷം വരുന്നതാണ് .. Operational Expenditure (Opex ) എന്നും പറയാം ..

ഇനി ബെവ്‌കോയുടെ ഓൺലൈൻ മദ്യവില്പനയുടെ ആപ്ലിക്കേഷന്റെ കാര്യത്തിലേക്ക് തിരികെ വരാം ..

ഇവിടെ ഈ കമ്പനി ഒന്നാമത്തെയിനത്തിൽ കൊടുത്ത തുക (One time cost) എന്നത് കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞതുപോലെ അത്യാവശ്യം എക്സ്‌പീരിയൻസുള്ള ഒരു IT പ്രൊഫെഷനലിന്റെ ഒരു മാസശമ്പളത്തോളം പോലും വരില്ല …. ആ തുകയാകട്ടെ ഒരുവർഷത്തെ പരിപാലന ചിലവ് (AMC) അടക്കമുള്ളതാണ് ..

രണ്ടാമത്തെ വർഷം മുതൽ പരിപാലനം (maintenance) നൽകണമെങ്കിൽ AMC ആയി ഒരുതുക അവർ പറഞ്ഞിട്ടുണ്ട് … അത് നേരത്തേ പറഞ്ഞ തുകയെക്കാളും പിന്നെയും കുറവാണ് …

per transaction ചാർജ് അടക്കം മറ്റൊരുതരത്തിലുള്ള ഒളിഞ്ഞുകിടക്കുന്ന തുകയും (hidden charge ) അവർ പ്രൊപ്പോസലിൽ കൊടുത്തിട്ടില്ല … അതുകൊണ്ടുതന്നെയാണ് അവർ കരാർ ഏറ്റവും competative ആയ നിലയിൽ നേടിയെടുത്തത് ..

ഒരുദിവസം ബെവ്‌കോ കൊടുക്കുന്ന ടോക്കൺ ഏകദേശം 45000 ആണ്… അതുവച്ച് കേവലം 15 ദിവസംപോലും വേണ്ട ഈ ആപ്ലിക്കേഷൻ ഉണ്ടാക്കിയ കമ്പനിയുടെ പണം കൊടുക്കാൻ ..

അപ്പോൾ ചോദ്യങ്ങൾ ഇതാണ്‌

1: Per Transaction നിരക്കിൽ 50 പൈസ ബെവ്‌കോ ചാർജ് ചെയ്യുന്നുണ്ടെന്നും അത് അപ്ലിക്കേഷൻ ഉണ്ടാക്കിയ കമ്പനിക്കാണ് കൊടുക്കുന്നതെന്നും പറയുന്നതിന്റെ അടിസ്ഥാനമെന്താണ് ?

2: ആരാണ് ഇത്തരം കള്ളങ്ങൾ ബെവ്‌കോയിൽ നിന്നും മാധ്യമങ്ങൾക്ക് നൽകുന്നത് ? എന്താണ് അവരുടെ താല്പര്യം ? കുറെ താപ്പാനകൾ ഈ അപ്ലിക്കേഷൻ നിർമാണത്തിനുള്ള കരാർ നേടാൻ നടന്നതും അവർ per transaction നിരക്കിൽ ഹിഡൻ ചാർജ് പ്രൊപ്പോസലിൽ കൊടുത്തതും എനിക്കറിയാം.. അതുവഴി വലിയ തുക നേടാൻ പദ്ധതിയിടുകയും ചെയ്തിട്ടുണ്ട് … അവർക്ക് കരാർ കിട്ടാതെ പോകാൻ അതുമൊരു കാരണമാണ് .. അങ്ങനെ കരാർ കിട്ടാതെ പോയ അവർക്ക് വേണ്ടി വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തുകയും അസത്യമായ വിവരങ്ങൾ കൊടുക്കുകയും ചെയുന്ന ബെവ്‌കോയിലെ കള്ളനാണയങ്ങൾ ആരാണ്?

IT മേഖലയെ അത്യാവശ്യം അറിയുന്നവർക്കൊക്കെ അറിയാം മുകളിൽ പറഞ്ഞ കമ്പനി quote ചെയ്ത തുകയൊക്കെ എത്രമാത്രം തുച്ഛമാണെന്ന് (Peanut എന്നും പറയും).. 40000 USD (30 ലക്ഷം രൂപ) ഒക്കെ ഏറ്റവും ചുരുങ്ങിയത് one time cost ആയി ചാർജ് ചെയ്യാനാവുന്ന, അതിനുശേഷം നല്ലൊരു തുക AMC ആയി ചാർജ് ചെയ്യാനാവുന്ന സംഭവമാണിത് … 4-5 ലക്ഷം transactions ഒരുദിവസം താങ്ങാൻ ശേഷിയുള്ള സെറ്റപ്പാണ് ബെവ്‌കോയുടെ വരാൻ പോകുന്ന അപ്ലിക്കേഷൻ .. അതാണ് ഏറ്റവും തുച്ഛമായ നിരക്കിൽ ഇപ്പോൾ ചെയ്തുകൊടുക്കുന്നത് .. അതിനെയൊക്കെ ഇങ്ങനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് കഷ്ടമാണ് എന്നേ പറയാനുള്ളൂ …

അപ്പോൾ നിങ്ങൾ ചോദിക്കും എന്തുകൊണ്ട് ഇത്രക്ക് ചുരുങ്ങിയ തുക കൊട്ടേഷനിൽ കാണിച്ചു എന്ന്.. പലതാകാം കാരണങ്ങൾ … അതിൽ ഏറ്റവും പ്രസക്തമായത് ഈ അപ്ലിക്കേഷൻ ഉണ്ടാക്കുന്നതിലൂടെ കമ്പനിക്ക് കിട്ടുന്ന വിസിബിലിറ്റി ആണ് … ഇതൊരു സ്റ്റാർട്ടപ്പ് ആണ് .. അവരെ സംബന്ധിച്ചടുത്തോളം ഇത്രയും വലിയ user base ഉള്ള ഒരു പ്രോഡക്റ്റ് ഉണ്ടാക്കി വിജയിപ്പിച്ചെടുക്കുക എന്നത് വലിയൊരു റഫറൻസ് പോയിന്റ് ആണ്… അതും സർക്കാർ മേഖലയിലുള്ള കസ്റ്റമർ കൂടിയാകുമ്പോൾ അതിന്റെ മൂല്യം കൂടും .. നാളെ ഇതൊരു റഫറൻസ് പോയിന്റ് ആയി അല്ലെങ്കിൽ success story ആയി ഇവർക്ക് പുതിയ കസ്റ്റമറുടെ അടുത്തുപോകുമ്പോൾ പറയാൻ പറ്റും , അത് കേസ് സ്റ്റഡി ആയി കാണിക്കാൻ പറ്റും .. അതിന് വലിയ മൂല്യമുണ്ടെന്ന് IT sales രംഗത്ത് കുറച്ചുനാൾ വർക്ക് ചെയ്തിട്ടുള്ളയാളെന്ന നിലയിൽകൂടി എനിക്ക് ഉറപ്പിച്ചുതന്നെ പറയാൻ പറ്റും .. അതായത് കുറഞ്ഞതുകക്ക് വലിയ വിസിബിലിറ്റി കിട്ടുന്ന പ്രോഡക്റ്റ് ഉണ്ടാക്കി ക്രെഡിബിലിറ്റി തെളിയിച്ച് നാളെയിലേക്കുള്ള ഇൻവെസ്റ്റ്മെന്റ് കൂടിയാണ് അവർ നടത്തുന്നത് … അതുകൊണ്ടുതന്നെയാണ് തുക കുറയുന്നതും … അതാണതിന്റെ ബിസിനസ് സ്ട്രാറ്റജി …

NB: ടെക്നോളജിയെ പറ്റി സംസാരിക്കുമ്പോൾ അതുമാത്രം സംസാരിക്കുക … അവിടെ “അത്രേ” “സൂചന”, “അനുമാനം” തുടങ്ങിയ ടിപ്പിക്കൽ രാഷ്ട്രീയ വാർത്താ റിപ്പോർട്ടിങ് ശൈലി ദയവായി മാധ്യമങ്ങൾ എടുക്കാതിരിക്കുക … ടെക്നോളജി അത്രമാത്രം വഴുവഴുപ്പുള്ളയിടമല്ല .. ഇവിടെ എല്ലാം ബൈനറി ആണ് … 0 അല്ലെങ്കിൽ 1 എന്നതാണ് ടെക്നോളജി യുടെ അടിസ്ഥാനം .. അവിടേക്ക് 0.5 എന്നൊക്കെയുള്ള അവിടെയും ഇവിടെയുമല്ലാത്ത അവസ്ഥ കൊണ്ടുവരാതിരിക്കുക …


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *