സഖാക്കളേ മരണം വരെ കമ്യുണിസ്റ് ആയി നിലകൊണ്ട ഭഗത്സിങ്ങിനെ ഹൈജാക്ക് ചെയ്യാൻ സംഘപരിവാർ കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഭഗത്‌സിംഗ് ആരായിരുന്നു എന്ന് പുതു തലമുറയോട് സംവദിക്കുക
(ജയിലിൽനിന്നയച്ച ഒരു സന്ദേശത്തിൽ ഭഗത്‌സിങ്‌ എഴുതി: “ കർഷകർ വൈദേശികനുകത്തിൽനിന്ന് മാത്രം മോചനം നേടിയാൽ പോരാ, ഭൂപ്രഭുക്കളിൽനിന്നും മുതലാളിമാരിൽ നിന്നുംകൂടി മോചിതരാകണം.”

ഡൽഹി ബോംബ് കേസ് വിചാരണയിൽ ഉടനീളം, ഭഗത്‌സിങ്ങും ബട്‌കേശ്വർ ദത്തും കോടതിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും “ഇൻക്വിലാബ് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം മുഴക്കിയിരുന്നു. മജിസ്ട്രേട്ട്‌ ആ മുദ്രാവാക്യത്തിന്റെ അർഥം അന്വേഷിച്ചപ്പോൾ, അവർ എഴുതിത്തയ്യാറാക്കിയ മറുപടിയാണ് നൽകിയത്.

‘ആ ചോദ്യത്തിന് ഉത്തരമായി ഞാൻ പറയട്ടെ, വിപ്ലവം എന്നത് രക്തച്ചൊരിച്ചിലുണ്ടാക്കുന്ന ഒരു പോരാട്ടമാകണം എന്നില്ല. വ്യക്തിപരമായ കുടിപ്പകയ്‌ക്ക് അതിൽ സ്ഥാനമില്ല. വിപ്ലവംകൊണ്ട് അർഥമാക്കുന്നത് പ്രകടമായ അനീതിയിൽ അധിഷ്ഠിതമായ നിലവിലുള്ള വ്യവസ്ഥ മാറണം എന്നാണ്. സമുദായത്തിന് ഏറ്റവും അവശ്യമായ ഘടകങ്ങളാണെങ്കിലും, ഉൽപ്പാദകരുടെയും തൊഴിലാളികളുടെയും അധ്വാനത്തിന്റെ ഫലങ്ങൾ ചൂഷകർ കവർന്നെടുക്കുകയും അവരുടെ പ്രാഥമികഅവകാശങ്ങൾതന്നെ നിഷേധിക്കുകയും ചെയ്യുകയാണ്. കാര്യങ്ങൾ ഇങ്ങനെ തുടരാനാകില്ല. നമ്മുടെ സമുദായത്തിന്റെ ഇന്നത്തെ സ്ഥിതി അഗ്നിപർവതത്തിനുമേലുള്ള നൃത്തംചവിട്ടലാണ്. നമ്മുടെ നാഗരികതയുടെ മഹാസൗധം വേണ്ട സമയത്ത് സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ഇടിഞ്ഞുതകരുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ സമൂലമായ ഒരു മാറ്റം അത്യാവശ്യമാണ്. ഇത് ബോധ്യപ്പെടുന്നവരുടെ കടമയാണ്, സമൂഹത്തെ സോഷ്യലിസ്റ്റ് അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുക എന്നത്. വിപ്ലവം എന്നതുകൊണ്ട് ഞങ്ങൾ അർഥമാക്കുന്നത്. അത്തരം തകർച്ചയിലേക്ക് നയിക്കാത്ത ഒരു സാമൂഹ്യക്രമം നിലവിൽവരുത്തുക എന്നതാണ്. തൊഴിലാളികളുടെ പരമാധികാരം അംഗീകരിക്കുന്ന അത്തരമൊരു വ്യവസ്ഥയിൽ ലോക ഫെഡറേഷൻ മനുഷ്യവംശത്തെ മുതലാളിത്തത്തിന്റെ കെട്ടുപാടിൽനിന്നും സാമ്രാജ്യത്വയുദ്ധങ്ങളുടെ കെടുതിയിൽനിന്നും രക്ഷിക്കും. ഇതാണ് ഞങ്ങളുടെ ആദർശം. വിപ്ലവമെന്നത് മനുഷ്യവംശത്തിന്റെ അന്യാധീനപ്പെടുത്താനാകാത്ത അവകാശമാണ്. സ്വാതന്ത്ര്യമെന്നത്, എല്ലാവരുടെയും അനിഷേധ്യമായ ജന്മാവകാശമാണ്. തൊഴിലാളിയാണ് സമൂഹത്തെ നിലനിർത്തുന്നത്. ജനങ്ങളുടെ പരമാധികാരമെന്നത് തൊഴിലാളികളുടെ അവസാന ഭാഗധേയമാണ്. വിപ്ലവത്തിന്റെ ഈ അൾത്താരയ്‌ക്കായി ഞങ്ങൾ ഞങ്ങളുടെ യുവത്വത്തെ സുഗന്ധദ്രവ്യമായി പുകയ്ക്കുകയാണ്. കാരണം, ഇത്തരമൊരു മഹത്തായ ലക്ഷ്യത്തിനായി സമർപ്പിക്കുന്ന ഒരു ത്യാഗവും അധികമാകില്ല. ഞങ്ങൾ സംതൃപ്തരാണ്. ഞങ്ങൾ വിപ്ലവത്തിന്റെ ആഗമനത്തിനായി കാത്തിരിക്കുകയാണ്. വിപ്ലവം വിജയിക്കട്ടെ.

“വിപ്ലവം എന്നതുകൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത് പ്രത്യക്ഷമായ അനീതിയിൽ അധസ്ഥിതമായ ഇന്നത്തെ ലോക ക്രമം മാറണമെന്നാണ്. ഉത്പാദകർ അഥവാ തൊഴിലാളികൾ സമൂഹത്തിന്റെ ഏറ്റവും ഏറ്റവും ആവശ്യമായ ഘടകമായിരുന്നിട്ടും ചൂഷകരാൽ കൊള്ളായടിക്കപ്പെടുകയും ഏറ്റവും പ്രാഥമികമായ ആവശ്യങ്ങൾ പോലും അവർക്ക് നിഷേധിക്കപ്പെടുകയും ചെയ്യുന്നു. എല്ലാവർക്കുമായി ധാന്യങ്ങൾ വിളയിക്കുന്ന കർഷകർ കുടുബത്തോടൊപ്പം പട്ടിണി കിടക്കുന്നു. തുണിത്തരങ്ങൾ നൽകുന്ന നെയ്തുകാരൻ അയാളുടെയും കുഞ്ഞുങ്ങളുടെ ദേഹം മറയ്ക്കാൻ തുണി കിട്ടുന്നില്ല. ഗംഭീരമായ മാളികകൾ പണിത്തുയർത്തുന്ന കല്ലാശാരിയും കൊല്ലാനും മരാശാരിയും ഉപേഷിക്കപ്പെട്ടവരെപ്പോലെ ചേരിയിൽ ജീവിക്കുന്നു. സമൂഹത്തിലെ പരന്ന ജീവികളായ ധനികനും ചുഷകരും അവരുടെ ചാപല്യങ്ങൾക്കായി ദശലക്ഷങ്ങൾ ധൂർത്തടിക്കുന്നു. ഭയങ്കരങ്ങളായ ഈ അസമത്വങ്ങളും അടിച്ചേല്പിക്കപ്പെട്ട അവസരസമത്വമില്ലായ്മയും കലാപത്തിലേയ്ക്ക് നയിക്കും!”

~
അനശ്വര വിപ്ലവകാരി ഭഗത് സിംഗ്

1929 ജൂൺ ആറാം തീയതി കോടതിയെ പ്രകമ്പനം കൊള്ളിച്ചു നടത്തിയ പ്രസ്താവനയിലെ ഒരു ഭാഗം .

സെപ്തംബർ 28 ധീര വിപ്ലവകാരി ഭഗത് സിംഗ് ജൻമ്മദിനംരക്തസാക്ഷിത്വത്തിന് 89 വർഷങ്ങൾക്ക് ശേഷവും ഭഗത്‌സിങ്ങും അദ്ദേഹത്തിന്റെ ജീവിതവും രചനകളും നമ്മുടെ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനുമുള്ള ആവേശം നൽകുന്ന പ്രകാശഗോപുരങ്ങളായി ഉയർന്നുനിൽക്കുകയാണ്..!)

Born: September 28, 1907, Banga.
Died: March 23, 1931, Lahore Central Jail, Lahore.

From fb post


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *