ഒരു സർക്കാരിൻ്റെ പ്രവർത്തനക്ഷമത അളക്കുന്നത് പല ഘട്ടകങ്ങളിലൂടെയാണ്. അവയിൽ നിശ്ചയമായും ഒന്ന് എത്ര പേർക്ക് തൊഴിൽ ലഭിച്ചു എന്ന കണക്കാണ്. ഓർമ്മ ശരിയാണെങ്കിൽ 2016 ൽ LDF മൂന്നാട്ട് വെച്ച പ്രകടനപത്രികയിൽ 35 ഇന പരിപാടികൾ മുന്നോട്ട് വെച്ചിരുന്നു. അവയിൽ ആദ്യവരി എന്നത്. “1.25 ലക്ഷം പേർക്ക് തൊഴിൽ നൽകും” എന്നതായിരുന്നു.! മറ്റ് വ്യത്യസ്തമായ മേഖലകളിലും തൊഴിൽ ഉറപ്പ് വരുത്തുമെന്നും ഉറപ്പ് നൽകിയിരുന്നു,.

🔻എന്താണ് സ്ഥിതി.???👇👇👇

🔵ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന ജനുവരി 2020 വരെ മാത്രം നൽകിയ നിയമന ശൂപാർശ എന്നത് 1,27,595 ആണ്.

🔵തൊഴിലും നൈപൂണ്യവും വകുപ്പിന് കീഴില നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വിസ് വകുപ്പ് മുഖാന്തരം 2020 ജനുവരി മാത്രം 43,842 പേർക്ക് ‘ തൊഴിൽ നൽകി.

🔵വ്യവസായ പരിശീലന വകുപ്പ് മുഖേനേ ഐ.ടി.ഐകളിലേ 8598 ട്രെയ്നികൾക്ക് പ്ലേസ്മെൻ്റ് സെൽ മുഖേന തൊഴിൽ ലഭിച്ചു.

🔵ഐ.ടി.ഐകളിൽ നടത്തിയ തൊഴിൽ മേളകളിലൂടെ 14,420 പേർക്ക് തൊഴിൽ നൽകാൻ ഈ സർക്കാരിന് സാധിച്ചു. 31,091 പേർക്കാണ് ജോബ് ഓഫർ ലഭിച്ചത്.

🔵കൂടാതെ വ്യവസായ വകുപ്പിന് കീഴിലുള്ള വിവിധ സംരഭങ്ങൾ മുഖേന 1,97, 936 പേർക്ക് തൊഴിൽ നേടാൻ സാധിച്ചു.

🔵എംപ്ലോയബിലിറ്റി സെൻ്റർ മുഖേന 20,029 പേർക്കാണ് നിയമനം ലഭിച്ചത്. ഈ കണക്ക് 2020 ജനുവരിയിലേതാണ്. നിലവിൽ അത് 24000 കഴിഞ്ഞു എന്നാണ് കരുതുന്നത്.

ഇനി ചെറിയൊരു താരതമ്യം ആണ്…!👇👇👇

🔴കഴിഞ്ഞ യു.ഡി.എഫ് കാലത്തിൻ്റെ ആരംഭഘട്ടത്തിൽ 42.4 ലക്ഷം പേരാണ് എംപ്ലോയ്മെൻ്റിൽ പേര് രജിസ്ട്രർ ചെയ്ത് തൊഴിൽ കാത്തിരുന്നത്. അതിൽ ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് തൊഴിലിനായി കാത്ത് നിന്നവർ 36.4 ലക്ഷം പേരാണ്.

🔴അതിൽ 7220 പേർക്ക് മാത്രമാണ് സ്ഥിരം ജോലി ഉറപ്പ് വരുത്താൻ യു.ഡി.എഫിന് കഴിഞ്ഞൊള്ളു..!!

🔴പിണറായി സർക്കാർ കാലത്ത് 43000 പേർക്കാണ് തൊഴിൽ ആ നിലയിൽ നൽകാൻ സാധിച്ചത്…!

5 ഇരട്ടിയുടെ വർധനവ്.❗❗❗

കേരളത്തെ തൊഴിലാളി സൗഹൃദവും ,നിക്ഷേപക സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ നയത്തിന് രൂപം നൽകിയ സർക്കാരാണ് ഇടതുപക്ഷ സർക്കാർ.ഇന്ത്യയിലേ ഏറ്റവും ഉയർന്ന മിനിമം വേതനം നിലനിൽക്കുന്ന സംസ്ഥാനമാണ് ഇന്ന് കേരളം.80 ഓളം മേഖലകളെ മിനിമം വേതന നിയമത്തിൻ്റെ പരിധിയിൽ കൊണ്ടു വന്നു ഈ സർക്കാർ.

നേട്ടങ്ങൾ ചെറുതല്ലാ,,!!

◾തൊഴിൽ നയം,

◾ജോബ് പോർട്ടൽ രൂപികരണം

◾കരിയർ ഡെവലപ്പ്മെൻ്റ് സെൻ്ററുകൾ

◾നിയമനങ്ങൾ

◾ഇരിപ്പിട അവകാശ നിയമം

◾വേതന സുരക്ഷ പദ്ധതി

◾തൊഴിൽ നിയമ ഭേദഗതി

◾ഐ.ടി.ഐ പോഷകാഹാര പദ്ധതി
ശരണ്യ പദ്ധതി

ഇനിയും പറയാൻ ബാക്കിയേറെയുണ്ട്..! ഇതൊരു ഓർമ്മപ്പെടുത്തലാണ്.!
നമ്മൾ ഒരുമിച്ച് മുന്നേറിയ കഴിഞ്ഞ 4 വർഷത്തെ ഓർമ്മപ്പെടുത്തൽ.!

Pinko Human

#LeftAchievements


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *