⭕️വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപ്പാക്കിയ വന്ദേ ഭാരത് മിഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്ന 17 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച പ്രവാസികൾ മാത്രമാണ് ഇതുവരെ നാട്ടിലെത്തിയിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ വെബ്സൈറ്റില്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്.(ADVISORY: TRAVEL AND VISA RESTRICTIONS RELATED TO COVID-19 vide MHA Order NoNO.40-3/2020-DM-I (A) Dated 5th May, 2020)
ഇതിലെ ഏഴാമത്തെ മാർഗ നിർദേശം ഇതാണ്
🔵vii. Before boarding, all travellers shall give an undertaking that they would undergo mandatory institutional quarantine for a minimum period of 14 days on arrival in India, at their own cost. അതായത് ഓരോ യാത്രക്കാരനും കുറഞ്ഞത് 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സ്വന്തം ചെലവില്‍ അനുഷ്ഠിച്ചുകൊള്ളാമെന്ന സത്യവാങ്മൂലം വിമാനത്തില്‍ കയറുന്നതിനു മുമ്പ് എഴുതിക്കൊടുക്കണം. കേരളത്തിലേക്കു വന്ന ഓരോ മലയാളിയും ഇത് എഴുതിക്കൊടുത്തിട്ടു തന്നെയാണ് ഇതുവരെ വന്നുകൊണ്ടിരുന്നത്. ഇനി വരുന്നതും ഈ സത്യവാങ്മൂലം എഴുതിക്കൊടുത്തിട്ടു തന്നെയാണ്.
🔴പ്രവാസികളുടെ കൈയില്‍ നിന്ന് പണം വാങ്ങി ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം രാജ്യത്ത് ബി.ജെ.പിയും കോണ്‍ഗ്രസ്സും ഭരിക്കുന്നവ ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കി, ഒരെണ്ണമൊഴികെ. അതു കേരളമാണ്. കേരളത്തില്‍ ഇന്നുവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സൗജന്യമായിരുന്നു. സുഖസൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സ്വയം തിരഞ്ഞെടുക്കാനുള്ള സംവിധാനമായിരുന്നു പണം നല്‍കിയുള്ള ക്വാറന്റൈന്‍. പാവപെട്ടവരൊഴിച്ചു മറ്റുള്ളവർക്കുള്ള ആ സൗജന്യ ക്വാറന്റൈന്‍ സംവിധാനം നിര്‍ത്താനാണ് കേരളം തീരുമാനിച്ചത്. അതിനു കാരണങ്ങളുണ്ട്.
🔴മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ 3.80 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2.16 ലക്ഷം പേര്‍ക്ക് പാസ് നല്‍കി. പാസ് ലഭിച്ച 1,01,779 പേര്‍ വന്നു കഴിഞ്ഞു.
🔴വിദേശത്തുനിന്നു വരാന്‍ രജിസ്റ്റര്‍ ചെയ്തത് 1.34 ലക്ഷം പേരാണ്. അവരില്‍ 11,189 പേര്‍ മെയ് 25 വരെ സംസ്ഥാനത്തെത്തിയിട്ടുണ്ട്. രോഗവ്യാപനം വലിയതോതിലുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വരുന്നുണ്ട്.
🔴മഹാരാഷ്ട്രയില്‍ നിന്നെത്തിയവരില്‍ 72 പേര്‍ക്കും തമിഴ്നാട്ടില്‍ നിന്നു വന്നവരില്‍ 71 പേര്‍ക്കും കര്‍ണാടകത്തില്‍ നിന്നു വന്നവരില്‍ 35 പേര്‍ക്കും ആണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിയവരില്‍ 133 പേര്‍ക്ക് രോഗബാധയുണ്ടായി. ഇവരില്‍ 75 പേര്‍ യു.എ.ഇയില്‍ നിന്നും 25 പേര്‍ കുവൈറ്റില്‍ നിന്നുമാണ്.
🔴പ്രവാസികളുടെ വരവ് വര്‍ദ്ധിച്ചതോടെ കേരളത്തിലെ കോവിഡ് 19 രോഗികളുടെയും നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായിരിക്കുന്നു. ഇതുവഴി സര്‍ക്കാരിനുള്ള ചെലവും കാര്യമായി വര്‍ദ്ധിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡിലെത്തിക്കഴിഞ്ഞാല്‍ പിന്നെല്ലാം സര്‍ക്കാരിന്റെ ചെലവാണ്. വീട്ടില്‍ നിരീക്ഷണത്തിലുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നതെങ്കില്‍ അയാളെ ആശുപത്രിയിലെത്തിക്കുന്ന ആംബുലന്‍സ് മുതല്‍ തുടങ്ങും ചെലവ്.
🌲കോവിഡ് രോഗനിര്‍ണ്ണയത്തിന് ഉപയോഗിക്കുന്ന പി സി ആർ കിറ്റിന്റെ വില ശരാശരി 1000 രൂപയാണ്. ഇത്തരത്തിലുള്ള രണ്ടേകാൽ ലക്ഷം കിറ്റുകളാണ് ഇതുവരെ ഉപയോഗിച്ചത്.രണ്ടു ലക്ഷം റാപിഡ് ടെസ്റ്റ് കിറ്റ് ഓർഡർ ചെയ്തു കഴിഞ്ഞു
🌲രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കുമെല്ലാം സുരക്ഷ ഉറപ്പാക്കുന്ന പി.പി.ഇ. കിറ്റിന് വില 1,200 രൂപ. 8.35 ലക്ഷം പി.പി.ഇ. കിറ്റുകൾ വാങ്ങി കഴിഞ്ഞു ഒരു സാനിറ്റൈസർ ബോട്ടിലിനു വില ശരാശരി 200 രൂപ പത്തു ലക്ഷം സാനിറ്റൈസർ ബോട്ടിലുകൾ ഓർഡർ ചെയ്തു കഴിഞ്ഞു
🌲ഒരു N-95 മാസ്കിനു വില ശരാശരി 100 രൂപ 8.27 ലക്ഷം അത്തരം മാസ്കുകൾ കൂടാതെ 80 ലക്ഷം ഡബിൾ ട്രിപ്പിൾ ലെയർ മാസ്കുകൾ
🌲ഇത്രയും സാധനങ്ങൾ നൽകിയ വകയിൽ മെഡിക്കൽ സർവീസസ് കോർപറേഷൻ ഇതുവരെ 87 കോടി രൂപ ചിലവാക്കിയിട്ടുണ്ട്.കൂടാതെ 607 കോടി രൂപ മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങാനായി കോർപറേഷന് സർക്കാർ നൽകിയിട്ടുമുണ്ട്.
🌲വാര്‍ഡ്, ഐ.സി.യു., വെന്റിലേറ്റര്‍ എന്നിവയുടെ ചെലവ് ഉൾപ്പെടെ ആശുപത്രിയിലുള്ള ഓരോ വ്യക്തിക്കും ഒരു ദിവസം ശരാശരി 25,000 മുതല്‍ 30,000 വരെ രൂപ ചെലവു വരുന്നുണ്ട് എന്നാണ് കണക്ക്.
🌲ഒരു രോഗിയെ ചികിത്സിച്ച് ഭേദമാക്കി ഇറക്കിവിടുമ്പോള്‍ ശരാശരി 3 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്.
🌲രോഗികളുടെ എണ്ണം കൂടിയതോടെ ഈയിനത്തില്‍ ചെലവും കൂടി. ഇതുവരെ 1004 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. അതില്‍ 525 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 552 പേര്‍ക്ക് രോഗം ഭേദമായി. 7 പേര്‍ മരണത്തിനു കീഴടങ്ങി. രോഗം സ്ഥിതീകരിച്ചവർക്കു മാത്രം സര്‍ക്കാര്‍ ചെലവിട്ടത് ഏകദേശം മുന്നൂറു കോടി രൂപയാണ്.
🌲ഇത് പ്രത്യക്ഷ കണക്കുകളാണ്. ക്വാറന്റൈന്‍ കേന്ദ്രങ്ങളൊരുക്കിയതും പ്രവര്‍ത്തിപ്പിച്ചതും കമ്മ്യൂണിറ്റി കിച്ചനുകള്‍ നടത്തിയതും സൗജന്യമായി അരിയും പലവ്യജ്ഞനവും നല്‍കിയതും അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിതും ഉള്‍പ്പെടെ മറ്റനേകം കാര്യങ്ങള്‍ ചെയ്തതിനു ചെലവഴിച്ചത് ഏകദേശം 10 കോടി രൂപ വരും.
🌲ഇപ്പോള്‍ ആശുപത്രിയിലുള്ളവരെ ചികിത്സിച്ച് സുഖപ്പെടുത്തി പുറത്തെത്തിക്കണമെങ്കില്‍ തന്നെ കോടിക്കണക്കിനു രൂപ വേറെ വേണ്ടി വരും.
🌲കോവിഡിനോടനുബന്ധിച്ചു 1500 കോടി രൂപയോളം ഒരു കൊടിയൽപ്പരം തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും കുറഞ്ഞത് 1000 രൂപ വീതം നല്കാൻ ചിലവായിട്ടുണ്ട്.പലവ്യഞ്ജന കിട്ടും അരിയും നൽകിയതിന് ഏകദേശം ആയിരം കോടി രൂപ .ഈ സാമ്പത്തിക ദുരിതത്തിന്റെ കാലത്തും പെൻഷൻ നല്കാൻ 4700 കോടി രൂപയും ചിലവഴിച്ചു കഴിഞ്ഞു
🌲രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. വിദേശത്തു നിന്നു വരാന്‍ രജിസ്റ്റര്‍ ചെയതവരില്‍ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഏകദേശം രണ്ടര ലക്ഷം പേരും വിദേശത്തു നിന്ന് ഇനി ഒന്നര ലക്ഷം പേരും വരാനുണ്ട് ഈ നാലു ലക്ഷം പേർക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കാൻ ഒരാൾക്ക് കുറഞ്ഞത് പതിനായിരം രൂപ വച്ച് മാത്രം 400 കോടി രൂപ വേണം.
🌲പ്രവാസികള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ സംസ്ഥാനത്ത് ചില ക്രമീകരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോകുന്നത്. ഏതെങ്കിലുമൊക്കെ ചെലവു ചുരുക്കിയേ പറ്റുകയുള്ളൂ എന്നത് നിര്‍ബന്ധമായി. കോവിഡ് പ്രധാന പരിഗണനാവിഷയമാണെങ്കിലും കോവിഡ് മാത്രമല്ല സര്‍ക്കാരിനു മുന്നിലുള്ള വിഷയം. രോഗം ബാധിച്ചവരെ സൗജന്യമായി ചികിത്സിക്കുന്നത് തുടരാതെ പറ്റില്ല. പ്രതിരോധത്തിന്റെ ഭാഗമായുള്ള മറ്റു സൗജന്യങ്ങള്‍ തുടരണോ വേണ്ടയോ എന്നത് ഗൗരവമായ ചര്‍ച്ചയാവുന്നത് ഈ ഘട്ടത്തിലാണ്.
🌲അതിനാല്‍ വിദേശത്തു നിന്നു വരുന്നവര്‍ക്കുള്ള സൗജന്യ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ അവസാനിപ്പിച്ചു. വിദേശത്തു നിന്നെത്തുന്ന പാവപ്പെട്ടവർ ഇനി മുതൽ പണം നല്‍കി 7 ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ അനുഷ്ഠിക്കണം. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ വരുന്നവര്‍ക്ക് അതിനനുസൃതമായ ബദല്‍ സംവിധാനമൊരുക്കും എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. പണം നല്‍കാന്‍ ശേഷിയുള്ളവര്‍ അതു നല്‍കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്.
🌲ഒരാള്‍ക്ക് 7,000 രൂപ ഒരു വലിയ തുകയാവില്ല എന്ന കണക്കില്‍ തന്നെയാണ് ആ സൗകര്യം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ജനങ്ങള്‍ക്ക് താങ്ങാനാവുന്ന ചെലവുകള്‍ സൗജന്യമാക്കുന്നത് നിര്‍ത്തി രോഗചികിത്സ സൗജന്യമാക്കി നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ നയം. എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുന്ന കോവിഡ് രോഗി 3 ലക്ഷം രൂപ ആശുപത്രി ബില്‍ കൊടുക്കേണ്ടി വരുന്നതിലും ഭേദമല്ലേ രോഗമില്ലാത്ത പ്രവാസി 7,000 രൂപ ചെലവാക്കുന്നത്? പ്രവാസികള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന വാദം അക്ഷരംപ്രതി ശരിയാണ്. എന്നാല്‍, പ്രവാസികള്‍ക്ക് മാത്രമല്ല കോവിഡ് കാലം പ്രതിസന്ധി സമ്മാനിച്ചത് എന്ന് ഇതു സംബന്ധിച്ച് വിവാദം സൃഷ്ടിക്കുന്നവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. രണ്ടോ മൂന്നോ മാസമായി ഒരു ജോലിയും വരുമാനവുമില്ലാതെ കഷ്ടപ്പെടുന്ന നാട്ടിലെ പാവപ്പെട്ടവര്‍ അതിലും വലിയ ദുരിതത്തിലാണ്. ജനങ്ങള്‍ എന്നു പറയുന്നത് എല്ലാ വിഭാഗവും ഉള്‍പ്പെടുന്നതാണല്ലോ.
🌲എത്രയാളുകള്‍ വന്നാലും ചികിത്സാ ചെലവ് നോക്കുമെന്ന ഉറപ്പില്‍ ഇപ്പോഴും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു. രോഗത്തിന്റെ ചികിത്സയ്ക്കായി ആരില്‍ നിന്നും ഒരു രൂപ പോലും വാങ്ങേണ്ടതില്ല എന്നു തന്നെയാണ് തീരുമാനം. അതോടൊപ്പം മറ്റു സൗജന്യങ്ങള്‍ സർക്കാരിനു പറ്റുന്നതു പോലെ നല്‍കുമെന്നു തന്നെയാണ് വിശ്വാസവും. നമ്മുടെ ജീവന് ലോകത്തിന്റെ മറ്റൊരു ഭാഗത്തുമില്ലാത്ത ഗ്യാരന്റി കേരളത്തിലുണ്ട്. അതുകൊണ്ടാണല്ലോ കേരളത്തെയും ഇവിടെ ജീവിക്കുന്ന മലയാളികളെയും പരമപുച്ഛത്തോടെ കാണുന്ന ചില മലയാളികള്‍ പോലും ഇവിടെക്കു വന്ന രക്ഷപ്പെടാന്‍ ഇടികൂട്ടുന്നത്!
🌲മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കരുത് എന്നു പ്രചാരണം നടത്തുകയും ശമ്പളം പിടിക്കാനുള്ള നീക്കത്തിനെതിരെ കോടതിയില്‍ പോകുകയും ചെയ്ത അതേ ആളുകള്‍ ഇപ്പോള്‍ സൗജന്യ ക്വാറന്റൈന്‍ നിര്‍ത്തുന്നതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. സര്‍ക്കാരിന് പണം കിട്ടുന്ന വഴികള്‍ അടയ്ക്കുകയും ചെലവിടുന്നത് കുറയ്ക്കരുതെന്ന് മുറവിളി കൂട്ടുകയും ചെയ്യുന്നവരുടെ ലക്ഷ്യം മറ്റൊന്നാണ് .
🌹ഗൾഫിലെ ആഡംബര വാഹങ്ങൾ പോലുമുള്ള ചില കോൺഗ്രസ് സൈബർ പോരാളികൾ “കൊറന്റീന് പൈസ കൊടുക്കാൻ ഇല്ല സർക്കാർ തൂക്കിക്കൊല്ലുമോ” എന്ന് അഹങ്കാരത്തോടെ ചോദിക്കുന്നു.അവരോടു പറയുന്നത് സുഹൃത്തേ നിങ്ങൾ കോവിഡ് ബാധിച്ചു വന്നാലും ഇടതുപക്ഷം ഭരിക്കുന്നിടത്തോളം നിങ്ങള്ക്ക് ഇവിടെ സൗജന്യ ചികിത്സ ലഭിക്കും.കൊറന്റീനിലുമാകും.കൊടുക്കാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ ഇങ്ങനെ വെല്ലുവിളിക്കുമ്പോൾ ഒരു നിവൃത്തിയുമില്ലാത്ത പാവങ്ങളുടെ ജീവിതമാണ് വഴിമുട്ടിപോകുന്നത്.
വിവാദങ്ങൾ /വിശദീകരണങ്ങൾ
ഏഷ്യാനെറ്റ് ഞങ്ങളെ വഞ്ചിച്ചു, പെൻഷൻ തടയാൻ വ്യാജരേഖയുണ്ടാക്കി; ചാനലിനെതിരെ മുൻ ജീവനക്കാർ
*ഏഷ്യാനെറ്റ് ഞങ്ങളെ വഞ്ചിച്ചു, പെൻഷൻ തടയാൻ വ്യാജരേഖയുണ്ടാക്കി; ചാനലിനെതിരെ മുൻ ജീവനക്കാർ* Watch Now – https://youtu.be/n2heOBDtgXA
0 Comments