മട്ടന്നൂരിൽ നിർമാണം പൂർത്തിയായ പുതിയ എക്സൈസ് ഓഫീസ് കെട്ടിടം നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.

പുതുതായി നിര്‍മ്മിച്ച മട്ടന്നൂര്‍ എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഉദ്ഘാടനം ചെയ്യും. 1969ല്‍ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ മട്ടന്നൂരിന്റെ പല ഭാഗങ്ങളിലായി വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പഴശ്ശി ജലസേചന പദ്ധതിയുടെ ഉടമസ്ഥതയില്‍ നിന്ന് വിട്ടുകിട്ടിയ 10 സെന്റ് സ്ഥലത്താണ് ആധുനിക രീതിയില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 1.1 കോടി രൂപ ചെലവില്‍ ഒരു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന എക്സൈസ് വകുപ്പിന്റെയും ജീവനക്കാരുടെയും ചിരകാല ആവശ്യമാണ് ഇതിലൂടെ സഫലമാകുന്നത്.

100ദിനം

100പദ്ധതികള്

നവകേരളം.