മദ്രസ അധ്യാപര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഒരു ക്ഷേമനിധി രൂപീകരിച്ചു നല്‍കിയിട്ടുണ്ട്. ശമ്പളയിനത്തില്‍ സര്‍ക്കാര്‍ ധന സഹായം നല്‍കുന്നില്ല.  ഇതില്‍ മദ്രസ മാനേജ്മെന്റും  മദ്രസയിലെ അധ്യാപരും അംഗങ്ങളാണ്. ഇരു കൂട്ടരും  ഇതില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഈ പണം സൂക്ഷിക്കുന്നത് സര്‍ക്കാര്‍ ട്രഷറിയിലാണ്. ഇതിന്‍റെ പലിശ പോലും ക്ഷേമനിധി യഥാര്‍ഥത്തില്‍ വാങ്ങുന്നില്ല. ഈ ക്ഷേമനിധി രൂപീകരിച്ചു നല്‍കിയപ്പോള്‍ കോര്‍പ്പസ് ധനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതല്ലാതെ യാതൊരു ഫണ്ടും സര്‍ക്കാരിന്റെതില്ല. മദ്രസകളിലെ അധ്യാപകര്‍ക്ക്  ഏകീകൃത ശമ്പളമല്ല ലഭിക്കുന്നത്. ഓരോ മഹല്ലുകളുടെയും വരുമാനസ്ഥിതിക്കനുസരിച്ചാണ് ശമ്പളം ലഭിക്കുക.  ഇപ്പോള്‍ പരമാവധി ശമ്പളം 6000 രൂപയാണ്. 

അതുപോലെ മദ്രസ അധ്യാപകര്‍ക്ക് നല്‍കുന്ന പെന്‍ഷനെ പറ്റി പോസ്റ്റില്‍ നല്‍കിയിരിക്കുന്ന കണക്കും വസ്തുതാ വിരുദ്ധമാണ്. സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ക്ക് നിലവില്‍ ഇതിന് അര്‍ഹതയില്ല. ക്ഷേമനിധിയില്‍ അംഗങ്ങളായി ഉള്ളവര്‍  തന്നെ ഇതുവരെ ഒരു ലക്ഷം പോലും ആയിട്ടില്ല. പിന്നെങ്ങനെയാണ് രണ്ടുലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കി എന്ന് പറയാന്‍ കഴിയുക. അഞ്ഞൂറില്‍ താഴെ പേരാണ് ഇതുവരെ പെന്‍ഷന്‍ വാങ്ങാനുള്ളത്. ഇത് വെറും വ്യാജ പ്രചരണം മാത്രമാണ്


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *