സംഘു പരിവാർ പ്രചരിപ്പിക്കുന്ന ഒരു നുണയാണ് മദ്രസ അധ്യാപകർക്ക് ശമ്പളം നൽകുന്നത് സർക്കാരാണ് എന്നത്. അതിന്റെ സത്യാവസ്ഥ ഈ RTI അപേക്ഷയിലൂടെ പുറത്തു വന്നു.
മദ്രസ അധ്യാപകർക്ക് പെൻഷൻ നൽകാനുള്ള ഒരു ക്ഷേമനിധി സർക്കാർ ഈയിടെ ആരംഭിച്ചിരുന്നു. അതിൽ അധ്യാപകരും എല്ലാ മാസവും വിഹിതം നൽകണം. സർക്കാരും ഒരു വിഹിതം നൽകും. ഇത് പോലെയുള്ള ക്ഷേമനിധികൾ ചെത്തു തൊഴിലാളികൾ, കയർ തൊഴിലാളികൾ, ശാന്തിക്കാർ തുടങ്ങിയവർക്കുമുണ്ട്. Contribution നൽകാതെ തന്നെ കർഷക തൊഴിലാളികൾ, വിധവകൾ എന്നിവർക്ക് പെൻഷനുണ്ട് എന്ന് കൂടി ഓർക്കുക. മദ്രസ അധ്യാപക ക്ഷേമനിധിയിൽ നിന്ന് ആദ്യ പെൻഷൻ കിട്ടാൻ ഇനിയും അഞ്ചു വര്ഷം കഴിയണം.
ഇത് പോലെ ദശകങ്ങളോളം ഓടിയ ഒരു നുണയായിരുന്നു ക്ഷേത്ര വരുമാനം സർക്കാർ എടുത്തു സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനും മുക്രിമാർക്ക് പെൻഷൻ നൽകാനും എല്ലാം ഉപയോഗിക്കുന്നു എന്നത്. അഞ്ചു വര്ഷം മുമ്പാണ് മറ്റൊരാൾ ഒരു RTI അപേക്ഷ നൽകി സത്യാവസ്ഥ പുറത്തു കൊണ്ട് വന്നത്. ശേഷം വീ ടി ബൽറാമും വീ ഡി സതീശനും ദേവസ്വം മന്ത്രി സുരേന്ദ്രനും എല്ലാം പോസ്റ്റുകൾ ഇട്ടിരുന്നു. അതിനു മുമ്പ് ഈ നുണ പൊളിച്ചു എടുക്കണം എന്ന് ഒരു ദേവസ്വം മന്ത്രിക്കും തോന്നിയില്ല, ദേവസ്വം വകുപ്പിൽ ജോലി ചെയ്യുന്ന സീ പി എം/കോൺഗ്രസുക്കാർക്കും തോന്നിയില്ല.
യൂ പിയെ പോലെ കേരളത്തെ വികസിപ്പിക്കും എന്ന് പറഞ്ഞല്ല ബീ ജെ പി ആളെ കൂട്ടുന്നത്. മറിച്ചു നമ്മുടെ ക്ഷേത്ര വരുമാനം/നികുതി പണം കൊണ്ട് മറ്റുള്ളവർക്ക് വാരിക്കോരി കൊടുക്കുന്നു, അവന്മാർ ലവ് ജിഹാദ് നടത്തുന്നു എന്നൊക്കെ പ്രചരിപ്പിച്ചു കൊണ്ടാണ്. ബീ ജെ പി ആളെ കൂട്ടുന്നത് ലീഗിൽ നിന്നല്ല, കോൺഗ്രസിൽ നിന്നും സീ പി എമ്മിൽ നിന്നുമാണ്. അത് കൊണ്ട് ഈ നുണകളുടെ സത്യാവസ്ഥ ഉടനടി ജനങ്ങളെ ബോധിപ്പിച്ചാൽ അത് സീ പി എമ്മിനും കോൺഗ്രസ്സിനും തന്നെയാണ് നല്ലതു. കാരണം നിങ്ങളുടെ അണികളെയാണ് അവർ അടർത്തി എടുക്കുന്നത്. എന്റെ കാലം കഴിയുന്നത് വരെ ഞാൻ തന്നെ ചെയ്യാം. എന്റെ കാലം കഴിഞ്ഞു മറ്റൊരു സംവിധാനമുണ്ടാക്കിയാൽ നിങ്ങൾക്ക് കൊള്ളാം.
by Tajudheen Pothiyil

Source : http://newstaglive.com/govt-does-not-give-money-for-madrasas-or-madara-teachers-says-govt-on-rti-application


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *