⭕ പാലക്കാട് ഉള്ളവരിൽ പോലും കട്ട പാർട്ടിക്കാർക്ക് അല്ലാതെ സഖാവ് എ. പ്രഭാകരനെ അറിയുന്നവർ ചുരുക്കം ആയിരിക്കും.. എന്നാൽ മലമ്പുഴക്കാർക്ക് സുപരിച്ചിതൻ..
🌹 എന്നാൽ ഇന്ന് Kerala Bank ന്റെ Director എന്ന നിലയിൽ ഇപ്പോൾ പലർക്കും സുപരിചിതൻ ആയിരിക്കും..
🌹 മരുതറോഡ് പുത്തൻവീട്ടിൽ അപ്പുക്കുട്ടന്റെയും കാളുക്കുട്ടിയുടെയും മകനായി 1952 മെയ് 15ന് ജനനം. CITU സംസ്ഥാന കമ്മിറ്റിയംഗം, CPI(M) ജില്ലാ കമ്മിറ്റിയംഗം, കേരള ബാങ്ക് ഡയറക്ടർ, Toddy വെൽഫെയർ ബോർഡംഗം എന്നീ ചുമതല വഹിക്കുന്നു. പുതുശേരി SVSMUPS, പാലക്കാട് BEM ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. വിക്ടോറിയ കോളേജിൽനിന്ന് BA പഠനം പൂർത്തിയാക്കി. KSYF ലൂടെയാണ് സംഘടനാരംഗത്ത് എത്തി. KSYF ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു. ലുധിയാനയിൽ ചേർന്ന DYFI രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തു. DYFI ജില്ലാ ജോയിന്റ് സെക്രട്ടറിയായി. മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. മൂന്നുതവണ CITU ജില്ലാസെക്രട്ടറിയും രണ്ട് തവണ പ്രസിഡന്റുമായിരുന്നു. മരുതറോഡ് ക്ഷീരസഹകരണ സംഘം പ്രസിഡന്റ്, മരുതറോഡ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്
⭕ 2006 മുതൽ എന്തിനു നായനാരുടെ സമയം മുതൽ ജില്ല കമ്മിറ്റി നിന്നു പോകുന്ന ലിസ്റ്റിൽ പാർട്ടിയിൽ ഉള്ളവർ ഓരോ തിരഞ്ഞെടുപ്പിലും കേൾക്കുന്ന പേരാണത്. 2006-ൽ മലമ്പുഴയിൽ VS ന് പകരക്കാരനായി കേട്ടപ്പേര്.. ഒരിക്കൽ മണ്ഡലത്തിൽ ചുവര് വരെ എഴുതി.. അവസാനം പാർട്ടി അന്തിമ തീരുമാനം വരുമ്പോൾ സഖാവ് ലിസ്റ്റിൽ കാണില്ല.
🌹 മലമ്പുഴയിൽ സഖാവ് VS ഉള്ളപ്പോഴും, ഇല്ലാത്തപ്പോഴും മണ്ഡലത്തിലെ കാര്യങ്ങൾ മുഴുവൻ നോക്കുന്നത് സഖാവ് പ്രഭാകരനാണ്. സീറ്റ് നിഷേധിക്കപ്പെടുമ്പോൾ VS ന് വേണ്ടി കൊടിയും ആയി ഇറങ്ങാൻ ആയിരങ്ങൾ ഉണ്ടാവും, ജനരോക്ഷത്തിൽ തട്ടി ഒരോ തവണയും പാർട്ടി തീരുമാനം തിരുത്തുമ്പോഴും പ്രഭാകരൻ സസന്തോഷം മാറി നിൾക്കും. നേരിയ അപശബ്ദം പോലും കേൾപ്പിക്കാതെ..
🌹 മരിച്ച് പണിയെടുത്ത് പ്രഭാകരൻ തൻ്റെ പ്രിയ നേതാവിനെ മണ്ഡലത്തിൽ വിജയിപ്പിക്കും. യുദ്ധാനന്തരം ആൾകൂട്ടത്തിലേക്ക് തന്നെ മടങ്ങും. പലരും ഇതുവരെ ഈ പ്രഭാകരനെന്ന സഖാവിൻ്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടുണ്ടാവില്ല.
⭕ ഇന്ന് കേരളത്തിന്റെ പലയിടത്തും അവിടുത്തെ ഒരു നേതാവിന് വേണ്ടി പാർട്ടി അനുഭാവികൾ തെരുവിൽ ഇറങ്ങി എന്നു കേൾക്കുമ്പോൾ സഖാവ് പ്രഭാകരനെ ഓർക്കും.. തങ്ങളുടെ പ്രിയ നേതാവ് നിരന്തരം തഴയപ്പെടുന്നതാണ് ഒരു ജനകൂട്ടത്തെ തെരുവിൽ എത്തിച്ചതെങ്കിൽ അവർ പ്രഭാകരൻ സഖാവിൽ നിന്ന് ചിലത് പഠിക്കാനുണ്ട് എന്നാണ് എൻ്റെ പക്ഷം.
🌹 സഖാവ് ഓമനകുട്ടന്മാർ പോലെ ഇത്തരം ഒട്ടനവധി പ്രഭാകരൻമാർ കൂടി ഉൾക്കൊള്ളുന്നത് ഈ കമ്യൂണിസ്റ്റ് പാർട്ടി.. ‼️
സഖാവ് A Prabhakaran വൻഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ നിന്ന് വിജയിക്കും.. സഖാവിന്റെ പേജാണ് താഴെ ഉള്ളത്..
malampuzha candidate prabhakaran
0 Comments