Source- Titto antony – The Left Circle -> Databank

FB Post: KP Satheesh Chandran

-മലയോര വികസനത്തിൽ വൻ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുന്ന മലയോര ഹൈവേയുടെ ആദ്യ ഭാഗമായ മഞ്ചേശ്വരം മണ്ഡലത്തിലെ നന്ദാരപ്പടവു മുതൽ ചേവാർ വരെയുള്ള റീച്ച് 54. 67 കോടി രൂപ എസ്റ്റിമേറ്റിൽ നിർമ്മാണം പൂർത്തിയായി. LDF സർക്കാറിന്റെ അഭിമാന പദ്ധതിയായ കിഫ് ബി യിൽ ഉൾപ്പെടുത്തിയാണ് ജില്ലയിൽ 4 റീച്ചുകളിലായി നന്ദാരപടവു മുതൽ ചെറുപുഴ വരെ 127.25 കിലോമീറ്റർ ദൈർഘ്യത്തിൽ മലയോര ഹൈവേ നിർമ്മാണത്തിന് 310 കോടി വകയിരുത്തിയത്.ജില്ലയിലെ മറ്റ് രണ്ടു റീച്ചുകൾ നിർമാണത്തിലാണ്. മറ്റൊരു ഭാഗത്തിനു അനുമതി ലഭിച്ചു കഴിഞ്ഞു.കാസർകോഡ് ജില്ലയിലെ നന്ദാരപ്പടവു മുതൽ തിരുവനന്തപുരം വരെ 1251 കിലോമീറ്റർ ദൂരത്തിൽ 3500 കോടി രൂപ എസ്റ്റിമേറ്റിൽ നിർമ്മാണം നടന്നു വരുന്ന സംസ്ഥാന മലയോര ഹൈവേയുടെ ഭാഗമായിട്ടാണ് ജില്ലയിൽ ഈ വൻ പദ്ധതി അനുവദിക്കപ്പെട്ടത്. മലയോര ഹൈവേ പ്രഖ്യാപനത്തിൽ ഒതുക്കുന്നതിന് പകരം ആവശ്യമായ ഫണ്ട് അനുവദിച്ച് നിർമ്മാണം ആരംഭിച്ചു കൊണ്ട് LDF സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് യാഥാർത്ഥ്യമാവുന്നത്.ജില്ലയിലെ വൊർക്കാടി, മീഞ്ച, പൈവളിഗ, പുത്തിഗ,ബദിയടുക്ക, എൺമഗജ,കാരടുക്ക, ദേലമ്പാടി ,കുറ്റിക്കോൽ ,പനത്തടി ,കള്ളാർ, ബളാൽ ,ഈസ്റ്റ് എളേരി ,വെസ്റ്റ് എളേരി എന്നീ മലയോര പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഹൈടെക് നിലവാരത്തിലുള്ള മലയോര പാതയുടെ ആവശ്യകത അധികാരികളുടെ ശ്രദ്ധയിൽ പെടുത്തി യാഥാർത്ഥ്യമാക്കാൻ ജീവിതകാലം മുഴുവൻ പ്രവർത്തിച്ച അന്തരിച്ച ശ്രീ.ജോസഫ് കനക മൊട്ടയുടെ സ്വപ്നം കൂടിയാണ് സഫലമാകുന്നത്. പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളത്തിലെ LDF സർക്കാർ കാസർകോട് ജില്ലക്ക് നൽകിയ വികസന പദ്ധതികളുടെ പട്ടികയിൽ തിളക്കമാർന്ന നേട്ടമായി മലയോര ഹൈവേ ചരിത്രത്തിൽ സ്ഥാനം നേടും.

3Saneesh Kp and 2 othersLikeComment

Comments


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *