🔴ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു ഗാന്ധി. ഇന്നും അത് അങ്ങനെ തന്നെയാണ്. 1948 ലാണ് ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സേ വെടിവെച്ച് കൊല്ലുന്നത്. ഞാൻ ഇത് ഇവിടെ സൂചിപ്പിക്കുന്നത് വർത്തമാന കാലത്ത് ജെ.എൻ.യു അടക്കമുള്ള സർവകലാശാലകളിൽ അതി ഭീകരമായി വിദ്യാർത്ഥികളെയും ,അധ്യാപകരെയും തല്ലി ചതച്ചിട്ട് ,അതിനെ സമർത്ഥമായി നിഷേധിക്കുന്ന കാഴ്ച്ച നമ്മൾ കാണുന്നുണ്ടല്ലോ .എല്ലാ കാലത്തും ഈ തിവ്രവാദികൾ ഇങ്ങനെ തന്നെയായിരുന്നു. ഗാന്ധി കൊല്ലപ്പെട്ട നാളുകളിൽ ആർ.എസ്.എസിനെ രാജ്യത്ത് നിരോധിക്കയുണ്ടായി. ഈ നിരോധനവുമായി ബന്ധപ്പെട്ടുള്ള ഒഫിഷ്യൽ രേഖകൾ എല്ലാം തന്നെ ഇന്ന് ” നാഷ്ണൽ ആർക്കൈവ് ഓഫ് ഇന്ത്യ ” സൈറ്റിൽ നിന്നും നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞു. നാളെ അതിന്റെ തുടർച്ചയായി മറ്റ് സമാന ചരിത്ര രേഖകളും നീക്കം ചെയ്യപ്പെട്ടെക്കാം .അതിന് മുൻപ് ചിലത്ത് രേഖപ്പെടുത്തി വെയ്ക്കുന്നു.

(ചിത്രം 1 )

🔴 ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം, സവർക്കർ , ഗോഡ്സേ ,നാരായൺ ആപ്തേ, ദിഗംബർ ബാദ്ഗെ തുടങ്ങിയവർ അറസ്റ്റിലായി . ഗാന്ധി കൊല്ലപ്പെട്ട് അഞ്ചാം മാസം വിചാരണ നടപടികൾ നടക്കുന്ന ഘട്ടത്തിൽ ബോംബെ ഗവൺമെന്റിലെ ഹോം ഡിപ്പാർട്ട്മെന്റ്റ് സ്പെഷ്യൽ സെക്രട്ടറി ആയിരുന്ന ഡി.എസ് Bakhle അന്നത്തെ ഹോം മിനിസ്റ്റർ ആയ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രൈവറ്റ് സെക്രട്ടറി വി.ശങ്കറിന് വളരെ ഒരു കോൺഫിഡൻഷ്യൽ കത്ത് അയച്ചു
( O8- ജൂൺ – 1948 ) .അതിലെ ഉള്ളടക്കം എന്നത് ഹിന്ദു മഹാ സഭയുടെ അന്നത്തെ പ്രസിഡന്റ് ആയിരുന്ന എൽ.ബി ഭുപേത്ക്കർ ഗാന്ധി വധക്കേസിൽ പ്രതി ചേർക്കപ്പെട്ട വി.ഡി സവർക്കറിന്റെ വിചാരണ ചിലവുകൾക്കായി ഫണ്ട് പിരിക്കുന്നു എന്ന്. മാത്രമല്ല പിരിക്കുന്ന തുകയുടെ ഒരു ഭാഗം ഗാന്ധിയെ വെടിവെച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്സയ്ക്ക് വേണ്ടിയുമാണെന്ന്..!

(ചിത്രം 2 )

🔴തന്റെ സെക്രട്ടറിയിൽ നിന്നും ഈ വിഷയമറിഞ്ഞ പട്ടേൽ 12 ജൂൺ 1948 ,അതായത് വിവരമറിഞ്ഞ ഉടൻ തന്നെ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന ശ്യാമ പ്രസാദ് മുഖർജിക്ക് ഒരു ഒരു കത്ത് എഴുതി .ഇദ്ദേഹം 1943 മുതൽ 1946 വരെ ഹിന്ദുമഹാസഭയുടെ പ്രസിഡന്റ് ആയിരുന്നു.
പട്ടേൽ തന്റെ കത്തിൽ എത്ര ഗൗരവത്തോടെയാണ് താൻ ഇത് വിലയിരുത്തുന്നതെന്ന് വ്യക്തമാക്കി ,ഒപ്പം ഹിന്ദു മഹാസഭയെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ കുടെ മുഖർജിയോട് പട്ടേൽ ആവശ്യപ്പെടുന്നു.

(ചിത്രം 3 )

🔴ഗാന്ധിയുടെ കൊലപാതകത്തോടെ ശ്യാമ പ്രസാദ് മുഖർജി ഹിന്ദുസഭയുമായി പൂർണമായും അകലുകയും ,സഭയോട് രാഷ്ട്രിയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം എന്ന് അവശ്യപ്പെടുകയും ചെയ്തിരുന്നു.ഹിന്ദു മഹാസഭയുടെ ഭാഗമായി നിൽക്കുമ്പോൾ പൂർണമായും കോൺഗ്രസിനെയും ,ക്വിറ്റ് ഇന്ത്യ മൂവ്മെന്റിനെയും ഒക്കെ തള്ളി പറഞ്ഞ വ്യക്തിയാണ് ശ്യാമ പ്രസാദ് മുഖർജി. നെഹ്റുവിന്റെ താൽപര്യത്തിന്റെ പുറത്താണ് ഇദ്ദേഹം മന്ത്രിയാക്കുന്നത്.

🔴പട്ടേലിന്റെ കത്തിന് ജൂൺ 16 1948 ന് തന്നെ 3 പേജിൽ മുഖർജി മറുപടി നൽകി.അതൊരു പേഴ്സണൽ ലെറ്ററായിരുന്നു. ഗാന്ധി ഘാതകർക്കായി യാതൊരു നിലയിലും ഡിഫൻസ് കൗൺസിലിനെ ഹിന്ദുമഹാ സഭാ നിയമിച്ചിട്ടില്ലാ എന്ന് അവർ തന്നെ അറിയിച്ചു എന്ന് മുഖർജി കത്തിലൂടെ പ്രസ്ഥാവിച്ചു. പക്ഷേ ആ കത്തിൽ ചില വിവരങ്ങൾ മുഖർജി പട്ടേലിനോട് പങ്ക് വെച്ചിരുന്നു. ചുവടെ പറയുന്നവയാണ് അത്.

🔘1 ) ഘാതകർക്ക് വേണ്ടി വാദിക്കാൻ ഹിന്ദു മഹാസഭാ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. നിലവിലുള്ള All India Defence കമ്മിറ്റി എന്നതൊരു സ്വതന്ത്ര്യ സംഘടനയാണ്.

🔘2 ) പണം പിരിച്ചത് വി.ഡി സവർക്കറിനായിട്ടാണ്. മറ്റ് പ്രതികൾക്ക് വേണ്ട കാര്യങ്ങൾ അവർ മുൻകൈ എടുക്കും.

🔘3 ) സവർക്കറിനോടുള്ള വിധേയത്വം മൂലമാണ് താൻ ഇതിൽ ഭാഗഭാക്കാവുന്നത് എന്ന് ഭൂപേത്ക്കർ മുഖർജിയോട് പറഞ്ഞു. ഒരു മോറൽ സപ്പോർട്ട് എന്ന നിലയിൽ സവർക്കറിനായി പണം പിരിച്ചിട്ടുള്ളതെന്നും ,മറ്റുള്ള ആർക്കും വേണ്ടി സഭ ഇടപെട്ടിട്ടില്ലാ എന്നുമാണ് വാദം.

(ചിത്രം 4 ,5 )

🔴വിണ്ടും 1948 ജൂലൈ 8 തിയതി ബോംബെ ഹോം സെക്രട്ടറിയുടെ കത്ത് സർദാർ പട്ടേലിന്റെ പ്രൈവറ്റ് സെക്രട്ടറിയായ വി.ശങ്കറിന് എയർ മെയിൽ ആയി ലഭിക്കുന്നു. ഗാന്ധി ഘാതകർക്കായി നടക്കുന്ന ഹിന്ദു മഹാസഭയുടെ പിരിവ് സംബന്ധിച്ച് ഹോം മിനിസ്റ്ററുടെ നിർദേശം അറിയാൻ വേണ്ടിയായിരുന്നു കത്ത്.

(ചിത്രം 6)

🔴1948 ജൂലൈ 23 ന് ബോംബെ ഗവ: ഹോം സെക്രട്ടറിക്ക് പട്ടേലിന്റെ പ്രൈവറ്റ് സെക്രട്ടറി ശങ്കർ റിപ്ലേ നൽകി.ആ പ്രതികരണം എന്നത് സർദാർ വലഭായ് പട്ടേൽ ,ശ്യാമ പ്രസാദ് മുഖർജിയിൽ നിന്ന് മനസ്സിലാക്കിയതനുസരിച്ച് ഹിന്ദു മഹാസഭ ഗാന്ധി ഘാതകർക്കായി യാതൊരു പിരിവും നടത്തുന്നില്ലാ ,ഒപ്പം ആൾ ഇന്ത്യ ഡിഫൻസ് കമ്മിറ്റി എന്നത് ഒരു സ്വതന്ത്ര്യ സംഘടനയാണ് എന്നും.

(ചിത്രം 7 )

🔴കൃത്യം ജൂലൈ 30 ന് ” ക്ലാസിഫൈഡ് സിക്രഡ് ” ആയി ബാഗ്ലേ ശങ്കറിന് ഒരു കത്ത് അയക്കുന്നു. ജെ.എസ് കരഡിക്കർ എന്ന ഹിന്ദു മഹാസഭാ നേതാവ് പ്രസിഡന്റ് ആയ ഭുപത്ക്കറിന് എഴുതിയ കത്തായിരുന്നു അത്. ഈ കത്ത് എത്രയും വേഗം പട്ടേലിന് ശ്രദ്ധയിൽ കൊണ്ട് വരാൻ ബാഗ്ലേ ആവശ്യപ്പെട്ടു. ഹിന്ദുമഹാസഭയുടെ ആ കത്തിന്റെ ഉള്ളടക്കം എന്നത് അത്തരമൊരു ഫണ്ട് പിരിവ്
“collected in the present circumstances in Mahasabha” എന്നാണ്. സവർക്കറിനും ,കൂട്ടാളികൾക്കുമായി ഫണ്ട് പിരിച്ചിരുന്നു എന്ന് തുറന്ന് സമ്മതിക്കയായിരുന്നു അവർ.

(ചിത്രം 8,9,10 )

🔴ഈ കത്തിനോടൊപ്പം തന്നെ ബോബെ പ്രൊവിൻസിലെ ഡെപ്യൂട്ടി ജനറൽ ഓഫ് പോലീസിൽ നിന്ന് ലഭിച്ച കത്തുകളും അദ്ദേഹം ശങ്കറിന് അയച്ചു. ന്യു ഡൽഹിയിലെ ആൾ ഇന്ത്യൻ ഹിന്ദുമഹാസഭയുടെ പ്രൊവിൻഷ്യൽ ജനറൽ സെക്രട്ടറി മറ്റ് പ്രൊവിഷ്യൽ ബ്രാഞ്ച് കൾക്ക് അയച്ച കത്തായിരുന്നു അത്. അതിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട് ഹിന്ദു മഹാസഭ പ്രസിഡന്റിന്റെ അറിവോടെയാണ് ഈ കുറ്റവാളികൾക്ക് വേണ്ടിയുള്ള പിരിവും ,സഹായങ്ങളുമെന്ന്, ! ഹിന്ദുമഹാസഭയുടെ ഹൈപ്പർ കമ്മിറ്റിയിലെ പ്രധാന അംഗങ്ങളുടെ പേര് വിവരം പോലും ഈ കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

(ചിത്രം 11, 12, 13, 14)

🔴കാര്യങ്ങൾ വിശദമായി വിലയിരുത്തിയ പട്ടേൽ ശ്യാമപ്രസാദ് മുഖർജിക്ക് ആഗസ്റ്റ് 17 ൽ ഇത് സംബന്ധിച്ച് വീണ്ടും കത്തുകൾ അയച്ചു. മുകളിൽ ശങ്കറിന് ലഭിച്ച ഹിന്ദുമഹാസഭയുടെ കത്തുകളിലെ വിവരങ്ങളും പട്ടേൽ പങ്ക് വെയ്ച്ചു.
ഹിന്ദു മഹാസഭാ കൃത്യമായി ഗാന്ധി ഘാതകർക്കായി പണപ്പിരിവ് നടത്തുന്നതായും ,അവർക്ക് മുതിർന്ന നേതാക്കളുടെ മേൽനോട്ടമുണ്ടെന്നും ,വിഷയത്തിൽ ഇടപെടണം എന്നവശ്യപ്പെട്ടായിരുന്നു ആ കത്ത്.
(ചിത്രം 15 )

🔴കത്ത് തനിക്ക് ലഭിച്ചെന്നും ,വിഷയത്തെ സംബന്ധിച്ച് ഹിന്ദു സഭായുടെ പ്രസിഡന്റുമായി സംസാരിച്ച് കുടുതൽ വ്യക്തത വരുത്തി കുടുതൽ വിവരങ്ങൾ പങ്ക് വെയ്ക്കാം എന്ന് പറഞ്ഞ് ആഗസ്റ്റ് 21 ന് മുഖർജി ” പേഴ്സണൽ ” എന്ന് നോട്ട് ചെയ്ത ഒരു കത്ത് പട്ടേലിന് അയക്കുന്നു.

(ചിത്രം 16 )

🔴ശ്യാമപ്രസാദ് മുഖർജിയുടെ അന്വേഷണങ്ങൾക്ക് അവസാനം ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് രണ്ട് പേജിൽ കുറയാതെ ഒരു കത്തെഴുതി.ഏറെ കൗതുകം ജനിപ്പിക്കുന്ന ഒരു കത്തായിരുന്നു അത്. ഒരു വശത്ത് ഹിന്ദു മഹാസഭാ ഗാന്ധി വധക്കേസിലെ പ്രതികൾക്ക് വേണ്ടി യാതൊരു പിരിവും നടത്തുന്നില്ലാ എന്ന് തറപ്പിച്ച് പറഞ്ഞിട്ട് ,മറുവശത്ത് പറയുന്നു സവർക്കറിന് നിയമ സഹായം നൽകുവാൻ വിശിഷ്യ വിവിധ ഇടങ്ങളിൽ നിന്ന് ആവശ്യമുയർന്നതിന്റെ പശ്ചാത്തലത്തിൽ നടന്നു എന്ന് പറയുന്ന പിരിവ് അദ്ദേഹത്തിന്റെ കോടതി വാദ ചിലവുകൾക്ക് വേണ്ടി മാത്രമാണെന്ന്..!സവർക്കർ പ്രതിയല്ലേ അപ്പോൾ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു.

(ചിത്രം 17, 18 )

🔴ഹിന്ദുമഹാസഭയുടെ അഭിപ്രായത്തിൽ ഗാന്ധി വധിക്കപ്പെട്ടത് അപലപനിയം ആണ്. ഒപ്പം തന്നെ പ്രധാനമാണ് കുറ്റം ചെയ്തിട്ടുണ്ടാവില്ലയെന്ന് താങ്ങൾ കരുതുന്ന സവാർക്കറിനു വേണ്ടി പിരിവ് നടത്തുന്നതും. നിയമപരമായും ,നീതി യുക്തമായും ഐക്യദാർഢ്യപ്പെടുക എന്ന യുക്തിയാണ് ഹിന്ദു മഹാസഭയ്ക്ക് ഗാന്ധി വധക്കേസിലെ പ്രതികളോട് തോന്നിയിരുന്നത്.

🔴1948 സെപ്റ്റംബർ 8 തിയതി മുഖർജി ഹിന്ദു മഹാസഭാ നേതാവ് തനിക്ക് അയച്ച കത്തിന്റെ പതിവ് പട്ടേലിന് അയച്ചു .കഴിഞ്ഞ കത്തുകൾ പരിഗണിച്ചാൽ ഹ്രസ്വവും ,മിതമായി വാക്കുകൾ ഉപയോഗിച്ച ഒരു കത്താണ് മുഖർജി പട്ടേലിന് അയച്ചത്. യാതൊരു വാദങ്ങളോ ,ന്യായികരണമോ ഒന്നും അതിൽ ഉണ്ടായിരുന്നില്ലാ. കാരണം ഹിന്ദുമഹാസഭയുടെ 3 പേജ് കത്ത് വായിക്കുന്ന ഏതൊരു മനുഷ്യനും അവരുടെ ഗാന്ധി വധത്തിലെ നിലപാട് വ്യക്തമായിരുന്നു.

(ചിത്രം 19 )

🔴കത്ത് ലഭിച്ചു അടുത്ത ദിവസം തന്നെ സർദാർ പട്ടേൽ മുഖർജിക്ക് ഒരു മറുപടി എഴുത?. അതിലെ ഒരു വാചകം ഇതായിരുന്നു.

It is “futile” to argue that “Hindu Mahasabha is not officially concerned”

ഹിന്ദു മഹാസഭാ വേട്ടക്കാരന്റെ ഒപ്പം നിൽക്കുകയും ,ഇരയ്ക്ക് വേണ്ടി പരിതപിക്കുകയും ചെയ്യുന്നത് പകൽ പോലെ പട്ടേലിന് ബോധ്യപ്പെട്ടു. അവർ ഇത്തരമൊരു പണപ്പിരിവ് പ്രതികൾക്ക് വേണ്ടി നടത്തിയെങ്കിൽ അസന്നിഗ്ധമായി പറയാം ഗാന്ധി വധത്തിന് പിന്നിൽ അവർ ഉണ്ട് എന്ന് പട്ടേൽ കത്തിലെഴുതി.

(ചിത്രം 20 )

🔴ഇരയ്ക്ക് വേണ്ടി സഹതപിച്ച് വേട്ടക്കാരന്റെ റോളിൽ എന്നും ഈ ഹിന്ദുത്വ ഭീകരർ ഉണ്ടാവും
അത് ഇനി ഹിന്ദു മഹാസഭ ആകട്ടെ, ആർ.എസ്.എസ് അയാലും ,സനാതൻ സൻസ്ത ആയാലും ആ പതിവിന് മാറ്റമില്ലാ,, !
ചരിത്രം ഒന്നും നിങ്ങളെ തുറന്ന് കാട്ടാതെ ഒരു
പോക്ക് പോവില്ലാ, !

നിങ്ങളിനി എത്ര രേഖകൾ നശിപ്പിച്ചാലും എവിടെയെങ്കിലും ഒരു കോപ്പി നിങ്ങളെ തുറന്ന് കാട്ടാൻ ബാക്കി ഉണ്ടെങ്കിൽ അത് കണ്ടെത്തുക തന്നെ ചെയ്യും,,!

🔸️🔸️🔸️🔸️🔸️
റഫറൻസുകൾ

https://www.facebook.com/pinkovox/posts/836196086888047

🔸️Sardar Patel Select correspondence 1945-1950
🔸️National Archives of India
🔸️ഇന്ത്യൻ എക്സ്പ്രസ്
🔸️ഹിന്ദു
🔸️ട്വിറ്റർ :Saifullah


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *