എനിക്ക് ഇത്രയേറെ ആവേശവും അഭിമാനവും തോന്നിയ രാഷ്ട്രീയ അനുഭവം
അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. ഇപ്പൊ ഈ രാവിലെ കൂടെ ജോലി ചെയ്യുന്ന ഒരു സുഹൃത്താണ് The week വാരികയിൽ വന്ന ആ വാർത്ത എനിക്ക് മൊബൈലിൽ കാണിച്ചു തന്നത്.
അതിന്റെ തലവാചകം ഇങ്ങനെയായിരുന്നു

‘Maharashtra : Why no one is trying to woo this MLA’.

മഹാരാഷ്ട്രയിൽ 288 MLA മാരുണ്ട്. ആസ്തി തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്ക് പ്രകാരം ഇവരുടെ ശരാശരി ആസ്തി 22.4 കോടിയാണ്. 93% MLA മാരും കോടിപതികളാണ്. 2014 ൽ ഇത്‌ 10.8 കോടിയായിരുന്നു. അതായത് വർഷം കഴിയും തോറും കൂടുതൽ ധനികർ മാത്രമാണ് നിയമ സഭയിൽ എത്തുന്നത്.

500 കൊടി ആസ്തിയുള്ള ബി. ജെ. പി എം. എൽ. എ പരാഗ് ഷായാണ് ഏറ്റവും വലിയ ധനികൻ.
ബി. ജെ. പി മുംബൈ പ്രസിഡന്റ് മംഗൾ പ്രതാപ് ലോധ യാണ് രണ്ടാം സ്ഥാനത്ത്.

ഇക്കൂട്ടത്തിൽ ഏറ്റവും ദരിദ്രൻ ₹51,082 രൂപയുടെ ആസ്തി മാത്രമുള്ള സി. പി. ഐ.എം (CPIM) എം എൽ. എൽ. എ വിനോദ് നിക്കോളെയാണ്. മുഴുവൻ സമയ പ്രവർത്തകൻ ആവും മുൻപ് വടാപ്പാവ് വില്പനക്കാരനായിരുന്നു സഖാവ് വിനോദ്. അതായത് കൂട്ടത്തിൽ പണത്തിനു ഏറ്റവും കൂടുതൽ ആവശ്യമുള്ള മനുഷ്യൻ അയാളാണ്.

എന്നിട്ടും പണാധിപത്യ രാഷ്ട്രീയത്തിന് അയാളെ പിടികൂടാൻ ആവുന്നില്ല. കോടികളിൽ അയാളുടെ കണ്ണ് സ്വന്തം രാഷ്ട്രീയത്തെ മറക്കുന്നില്ല.

ആ സഖാവിനെ കുറിച്ചാണ് മനോരമയുടെ Theweek അങ്ങനെ എഴുതിയത്.

ഓഫിസിലെ ക്യൂബിക്കിളിൽ അടുത്ത് വന്ന് നിൽക്കുന്ന ആ സുഹൃത്തിനോട്‌ തലയുയർത്തി, നിറഞ്ഞ അഭിമാനത്തോടെ ഞാൻ പറഞ്ഞു

“…because, he is our comrade and a Communist”.

അത് പറഞ്ഞു തീരുമ്പോൾ എന്റെ കാൽവിരൽ അറ്റത്തു നിന്ന് ഒരു ചെറു തണുപ്പ് ശരീരത്തിലേക്ക് ഉറങ്ങി കിടന്ന രോമങ്ങളെ ഉദ്ദീപിപ്പിച്ചു പാഞ്ഞു പോയി.

ആ പറഞ്ഞത് മനസ്സിലാക്കാനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം ആ തമിഴ് ചെറുപ്പക്കാരന് ഉണ്ടായിരുന്നു.

#കുതിരക്കച്ചവടം
https://m.facebook.com/story.php?story_fbid=2669480209780357&id=100001552122079


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *