©️ Jathin Das

(കള്ള) വാർത്തകൾ “നിർമിക്കപ്പെടുന്ന” വിധം ..

ഇന്ന് മാതൃഭൂമി കൊട്ടിഘോഷിച്ചുകൊണ്ടുവന്നൊരു വാർത്തയുണ്ട്.. “മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിൽ താൽക്കാലിക നിയമനം നടത്തി ശിവശങ്കർ “

ഷമ്മി പ്രഭാകറാണ് മാതൃഭൂമിയിലെ ആ വാർത്ത റിപ്പോർട്ട് ചെയ്തത് . മാതൃഭൂമി പ്രൈം ടൈം ചർച്ച ചെയ്തതും ഇതേ വിഷയമാണ് .. സ്മൃതിയാണ് അവതാരക..

ചർച്ചയുടെ ആദ്യഘട്ടത്തിൽ സ്മൃതി ഇങ്ങനെ പറയുന്നു ..

1: നിയമനം നടത്തിയത് ശിവശങ്കർ ..
2: PSC വഴി നിയമനം നടക്കേണ്ടിയിരുന്ന ഈ തസ്തികയിൽ പിൻവാതിൽ വഴി ഇഷ്ടക്കാരെ നിയമിച്ചു..

“ഈ PSC എന്തിനാണ്” എന്നൊക്കെ ധാർമികരോഷംകൊണ്ടാണ് സ്മൃതി ചർച്ച തുടങ്ങുന്നത് … അതിനുമറുപടിയായി ചർച്ചയുടെ തുടക്കത്തിൽ തന്നെ റഹീം ചോദിക്കുന്നു ഈ തസ്തിക sanctioned ആണോ എന്ന് .. സ്വാഭാവികമായ ചോദ്യമാണ് .. കാരണം സാംക്ഷൻഡ് ആയ തസ്തിക ആണെങ്കിൽ ഒരുകാരണവശാലും താൽക്കാലിക നിയമനമോ , PSC യെ മറികടന്നുള്ള നിയമനമോ നടത്താൻ പാടില്ല…

അപ്പോഴാണ് കള്ളി വെളിച്ചത്താകുന്നത് .. സ്മൃതി നേരെ ഷമ്മിയെ ലൈവിലെടുക്കുന്നു … ഷമ്മി ഇത് sanctioned പോസ്റ്റ് അല്ല എന്ന് സമ്മതിക്കുന്നു..പിന്നെ ഞാൻ പിടിച്ച മുയലിന് നാലുകൊമ്പെന്നു സ്ഥാപിക്കാൻ കുറേ ഉരുളുന്നു … വാർത്തയുടെ പ്രധാന ഭാഗമായി വരേണ്ടുന്ന പോയിന്റ് എയർ ചെയ്ത് ഒരുപകൽ മുഴുവൻ ഒളിപ്പിച്ചു വെച്ചിട്ട് രാത്രി പിടിക്കപ്പെടുമ്പോൾ മാത്രം സമ്മതിക്കുന്ന ആ സത്യസന്ധതയെ എന്തുപേരിട്ടാണ് വിളിക്കേണ്ടത് ?

ഇനി അതിന്റെ മറ്റു വിവരങ്ങൾ …

1: ഇത് സാൻക്ഷൻഡ് പോസ്റ്റ് അല്ല … അതുകൊണ്ടുതന്നെ നിയമനം നടത്തേണ്ടത് PSC അല്ല ..

2: ഈ നിയമനം നടത്തിയത് ശിവശങ്കർ അല്ല .. IT വകുപ്പിലെ നിയമനവുമല്ലിത് .. നിയമനം നടന്നിട്ടുള്ളത് പൊതുഭരണ വകുപ്പിലാണ് … നിയമന ഉത്തരവിന്റെ പകർപ്പുപോലും ശിവശങ്കറിന്‌ നൽകിയിട്ടില്ല .. കാരണം അയാളുടെ വകുപ്പിലല്ല നിയമനം എന്നതുതന്നെ …

3: ഈ പോസ്റ്റുകൾ ഉണ്ടാക്കുന്നത് ഉമ്മൻ ചാണ്ടി സർക്കാരാണ് .. ഇതുപോലുള്ള 12 (8 ക്ലാർക്ക് +4 OA ) തസ്തികൾ അവർ ഉണ്ടാക്കിയിട്ടുണ്ട് .. അതിലേക്ക് “കരാർ നിയമനം മാത്രമേ പാടുള്ളൂ ” എന്നു നിബന്ധനയും ചേർത്തു ..

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ആ 12 പോസ്റ്റുകളിൽ ഒന്നിലാണ് ഈ സർക്കാർ നിയമനം നടത്തിയത്…

എത്ര സമർത്ഥമായാണ് നുണകൾ നിർമിക്കുന്നത് എന്നുനോക്കൂ … റഹീം ഇക്കാര്യങ്ങൾ പറയുമ്പോൾ പിന്നെ സ്മൃതി ” റെഡ് ക്രെസെന്റ് MOU എവിടെ , MOU എവിടെ” എന്ന് വിഷയം മാറ്റിവിടുന്നു “.

ഇതൊക്കെയാണ് നമ്മുടെ ചാനലുകളുടെ നുണ നിർമാണ രീതികൾ … എന്നിട്ടും ഇവർ പറയും “അന്തസ്സായി ജോലി ചെയ്യുന്നവരാണ് ഞങ്ങൾ ” എന്ന് … ഇതിലും ഭേദം കട്ടപ്പറയുമെടുത്ത് കാക്കാനിറങ്ങുന്നതാണ് മാധ്യമ നുണയന്മാരേ … #FakeNewsFactories #mathrubhumi #GetLostMediaLiars


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *