മാതൃഭൂമിയുടെ കള്ളവാര്‍ത്തയും പൊളിഞ്ഞു; പാഴ്‌സലിലുണ്ടായിരുന്നത് വിശുദ്ധ ഖുറാനെന്ന് വ്യക്തം; തെളിവുകള്‍ കൈരളി ന്യൂസിന്
തിരുവനന്തപുരം: മന്ത്രി കെ ടി ജലീനെതിരായുള്ള മാതൃഭൂമി ദിനപത്രത്തിന്റെ വാര്‍ത്തയുടെ മുനയൊടിയുന്നു. യുഎഇ കോണ്‍സില്‍ ഉദ്യോഗസ്ഥര്‍ കസ്റ്റംസിന് നല്‍കിയ രേഖയില്‍ പാഴ്‌സലിലുണ്ടായിരുന്നത് വിശുദ്ധ ഖുറാനെന്ന് വ്യക്തം. കോണ്‍സില്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപെടുത്തുന്ന ബില്‍ ഓഫ് എന്‍ട്രിയുടെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.
മതഗ്രന്ഥം അയക്കുന്നത് യുഎഇ നയമല്ല എന്ന തലക്കെട്ടില്‍ മാതൃഭൂമി ദിനപത്രം നല്‍കിയ വാര്‍ത്തയാണ് കൈരളി ന്യൂസ് ഈ അന്വേഷണം നടത്താന്‍ കാരണമായത്. കൈരളി ന്യൂസ് പുറത്ത് വിടുന്ന ഈ തെളിവുകള്‍ മന്ത്രിക്കെതിരെയുള്ള ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്.
മതഗ്രന്ഥം അയക്കുന്നത് യുഎഇയുടെ നയമല്ലെങ്കില്‍ മതഗ്രന്ഥമാണെന്ന് ഉറപ്പിച്ച് കോണ്‍സുല്‍ ഉദ്യോഗസ്ഥര്‍ എന്തിന് ഈ ബില്‍ കസ്റ്റംസിന് നല്‍കി എന്ന ചോദ്യം ഉയരുകയാണ്. സിആപ്റ്റിന്റെ വാഹനത്തില്‍ യുഎഇ കോണ്‍സുലേറ്റ് അയച്ച വിശുദ്ധ ഖുറാന്‍ അടങ്ങുന്ന പായ്ക്കറ്റുകള്‍ എടപ്പാളിലും ആലത്തിയൂരിലും ഉണ്ടെന്നും അത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും കഴിഞ്ഞദിവസം മന്ത്രി തന്നെ പറഞ്ഞിരുന്നു.
എന്നാല്‍ അതിന് ശേഷവും മാതൃഭൂമി ദിനപത്രം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് പ്രസ്തീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. കൃത്യമായ തെളിവുകള്‍ പുറത്ത് വരുന്നതോടെ മന്ത്രി കെ ടി ജലീലിനെതിരായുള്ള വ്യാജവാര്‍ത്തകളും രാഷ്ട്രീയ ആരോപണങ്ങളും പൊളിയുകയാണ്.
മാതൃഭൂമിയുടെ കള്ളവാര്‍ത്തയും പൊളിഞ്ഞു; പാഴ്‌സലിലുണ്ടായിരുന്നത് വിശുദ്ധ ഖുറാനെന്ന് വ്യക്തം; തെളിവുകള്‍ കൈരളി ന്യൂസിന്
0 Comments