CP Pramod Palakkad

ഇന്നത്തെ മാതൃഭൂമി കോൺസലേറ്റ് വഴി നൽകിയ മത ഗ്രന്ഥങ്ങളുടെ വരവിന്റെ കാര്യത്തിൽ വലിയ ‘വിവാദം” അച്ചടിച്ച് വെച്ചിട്ടുണ്ട്.
പലതും ജലീൽ വിശദീകരിക്കേണ്ടതാണെന്ന നിർദ്ദേശവും ലീഡ് ആയി തന്നെ കാണാം. സംഗതി ഗൗരവമുള്ള ഒന്നാണല്ലോ എന്ന് കരുതി വള്ളിയും പുള്ളിയും വിടാതെ വായിച്ചു. രക്ഷയില്ല. ജലീൽ വിശദീകരിക്കേണ്ടത് എന്താണെന്ന് തിരിഞ്ഞതേയില്ല.
1 എന്ന് മാർക്ക് ചെയ്ത ബോക്സ് ആദ്യം വായിക്കുക. അവിടെ നിന്നും തിരിച്ച് വായിച്ച് വരുമ്പോൾ നിങ്ങൾക്ക് വെള്ളത്തിൽ വരച്ച ഒരു വര മാത്രമെ കാണാനാവൂ. മാതൃഭൂമി പെരുമ്പറ കൊട്ടി വായനക്കാർക്ക് ഇന്നേക്ക് തന്ന “വൻ വിവാദം” ഈ വരയിൽ തീരും.
അതായത് :
a) 28 പാഴ്സലുകൾ സി – ആപ്റ്റിലെ വാഹനത്തിൽ കോൺസലേറ്റിൽ നിന്നും ഏറ്റുവാങ്ങി മലപ്പുറത്തേക്ക് കൊണ്ടുപോയി. – കോൺസലേറ്റിൽ നിന്നുമാണേ – മറക്കണ്ട.
b) കോൺസലേറ്റിൽ അതെത്തിയത് കാർഗോ കോംപ്ലക്സിൽ നിന്നും KL – 01 – C – 6264 നമ്പറിലെ സ്വകാര്യ വ്യക്തിയുടെ (ഒരു അലിയുടെ ) “പ്ലാറ്റ് ഫോം ലോറിയിൽ” . – പ്ലാറ്റ് ഫോം ലോറി എന്ന വാക്ക് പോലും KMVD സൈറ്റിലുണ്ട് – പക്ഷെ ഓണറുടെ പേര് വാർത്തയിൽ മിസ്സിംഗ് ! സർക്കാർ വാഹനമാണെന്ന് ധരിക്കുന്നെങ്കിൽ നമ്മളെന്തിന് തടയണം എന്ന മട്ടിൽ !
c) പാർസൽ കോൺസലേറ്റിൽ എത്തുന്നത് വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞിട്ട് . 81000 രൂപ അടച്ചുവെന്നും പറയുന്നു. ആ പണിയും സർക്കാരല്ല ചെയ്യുന്നത്.
d) കോൺസലേറ്റിലേക്ക് മത ഗ്രന്ഥം വന്നത് ആരുടെ ആവശ്യപ്രകാരം എന്നോ ആർക്കുവേണ്ടി എന്നോ ലേഖകന് അറിയില്ല. അല്ലാ കോൺസലേറ്റിൽ പാക്കറ്റ് എത്തിയെന്നല്ലേ മുകളിൽ പറഞ്ഞത് ? അപ്പോൾ ആര് ആവശ്യപ്പെട്ടിട്ടെന്നോ, ആർക്കെന്നോ സംശയമുണ്ടാവുമോ? കോൺസലേറ്റിന്റെ പേരിൽ വന്ന പാഴ്സൽ തങ്ങൾ പറഞ്ഞിട്ടല്ലെങ്കിൽ അവർ അത് ഏറ്റുവാങ്ങുമോ ? അതോ ആർക്കെങ്കിലും വന്ന പാഴ്സലുകൾ സൂക്ഷിക്കാനുള്ള ക്ലോക്ക് റൂം സർവ്വീസ് കോൺസലേറ്റിലുണ്ടോ ? പാവം ലേഖകൻ , അയാളെന്തിന് ആ വഴിക്ക് ചിന്തിച്ച് തല പുണ്ണാക്കണം ?
e) അപ്പോൾ അയച്ചതാരാ ? അത് ചോദ്യം. : പാഴ്സൽ ബുക്ക് ചെയ്തത് എമിറേറ്റ്സ് വിമാന കമ്പനിയുടെ ഉദ്യോഗസ്ഥനെത്രേ. അയാളല്ലേ മിസ്റ്റർ അതിന്റെ കൺസൈനർ ? ന്നാ ദാ പിടിച്ചോ അടുത്തത് :- ദുബായിലെ കാർഗോ വില്ലേജിൽ താമസിക്കുന്ന ഇദ്ദേഹത്തിന് ആരാണ് പാഴ്സൽ കൊടുത്തത് എന്ന് വ്യക്തമല്ലെന്ന് ! അതും ആര് വിശദീകരിക്കണം ? മറ്റാരുമല്ല ജലീൽ തന്നെ ! എന്താലേ !
f) 250 പാക്കറ്റുകളിൽ 28 എണ്ണം മാത്രമാണ് സി ആപ്റ്റിന് കൈമാറിയത്. ബാക്കി കോൺസലേറ്റിൽ ഉണ്ടാവാം. അത് ആർക്ക് പോയി ? കോൺസലേറ്റ് പറയേണ്ടതല്ലേ? പറ്റില്ല ജലീൽ തന്നെ വിശദീകരിക്കണം.
g) മത ഗ്രന്ഥം ദുബായിൽ നിന്നും പാഴ്സൽ ചെയ്ത് അയച്ചതു മുതൽ തിരുവനന്തപുരത്ത് വിമാനമിറങ്ങി കസ്റ്റംസ് ക്ലിയർ ചെയ്ത് ലോറിയിൽ കയറ്റി കോൺസലേറ്റിൽ അൺലോഡ് ചെയ്ത ശേഷം അതിലെ 250 ലെ 28 എണ്ണം കൈപ്പറ്റിയവരാണ് എല്ലാം വിശദീകരിക്കേണ്ടത് !
h) അങ്ങനെ നാം ലീഡ് വാർത്തയുടെ ഒന്നാം പാരയിലേക്ക് തിരിച്ചെത്തുമ്പോൾ വായിക്കാവുന്ന വെള്ളത്തിലെ വര പോലെയുള്ള ആ “വിവാദ” വാർത്തയുടെ ഉദ്ദേശം വ്യക്തമാവും. പലതരം പാഴ്സലുകൾ കോൺസലേറ്റിലേക്ക് വന്നിട്ടുണ്ട് : -“അത്തരത്തിലൊന്നാണ് കേരള സർക്കാരിന്റെ വാഹനത്തിൽ കൊണ്ടുപോയതും വിതരണം ചെയ്തതും” – തിരിഞ്ഞിനോ ? ഇതല്ലെടോ കൂട്ടരെ ജലീൽ വിശദീകരിച്ചത്. തന്റെ അറിവിൽ വന്ന സക്കാത്ത് കിറ്റിനെ പറ്റിയും മത ഗ്രന്ഥത്തെ പറ്റിയും ? അത് വിതരണം ചെയ്ത സകല വിവരങ്ങളെ പറ്റിയും ? അതിൽ നിങ്ങൾക്ക് എന്തെങ്കിലും പൊരുത്തക്കേടോ പഴുതോ കിട്ടിയോ ?
ഡെസ്കിലിരുന്ന് മറ്റുള്ളവരുടെ മാനം കളയുന്ന പണിക്കാണ് ശമ്പളം വാങ്ങുന്നത് എന്ന തോന്നലുണ്ടായാൽ പിന്നെ മറ്റെന്ത് വാർത്തയാണ് ദിവസവും വായനക്കാരനെ തേടിയെത്തുക?


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *