മുഖ്യനിന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞതിലൂടെ തന്നെയാണ് ആരംഭിക്കുന്നത്..

1.ആരോഗ്യമന്ത്രിയെ കോവിഡ് റാണി എന്ന് വിളിക്കുമ്പോൾ ഇല്ലാത്ത..
2.ഫിഷറീസ്‌ മന്ത്രിയെ അണ്ടികൊച്ചമ്മയെന്നു വിളിക്കുമ്പോൾ ഇല്ലാത്ത..
3.യുവ സാഹത്യക്കാരി മീരയെ യുവ കോൺഗ്രസ് എം.എൽ.എ ആക്ഷേപിക്കുമ്പോൾ ഇല്ലാത്ത..
4.എ.കെ.ജി യെ അതെ യുവ കോൺഗ്രസ് എം.എൽ.എ ആക്ഷേപിക്കുമ്പോൾ ഇല്ലാത്ത..
5.പ്രതിപക്ഷ നേതാവിനെതിരെ സംസാരിച്ചു
എന്ന കാര്യത്തിൽ ഹനാൻ എന്ന പെൺകുട്ടിയോട് ആഭാർഷവർഷം നടത്തുമ്പോൾ ഇല്ലാത്ത..
6.ബെന്യാമിൻ എന്ന സാഹിത്യകാരനെതിരെ അധിക്ഷേപം നടക്കുമ്പോൾ ഇല്ലാത്ത..
7.സിസ്റ്റർ ലിനിയുടെ ഭർത്താവ് സർക്കാരിനെ ആശംസിച്ചു എന്ന കാരണത്താൽ ആ വ്യക്തിക്കെതിരെ ആരോപണമുയർന്നപ്പോൾ,
ആ മനുഷ്യൻ ജോലി ചെയ്യുന്ന ആശുപത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം കൊണ്ട് വന്നപ്പോൾ ഇല്ലാത്ത..
8.ന്യൂസ് 18 എന്ന മാധ്യമത്തിലെ അവതാരയ്‌ക്കെതിരെ അധിക്ഷേപം നടക്കുമ്പോൾ ഇല്ലാത്ത..
9.മനോരമയിലെ മാധ്യമ പ്രവർത്തക ഷാനിയും കമ്മ്യൂണിസ്റ്റ് യുവ നേതാവ് സ്വരാജും ഒന്നിച്ചിരുന്നപ്പോൾ ഷാനിക്കെതിരെ വളരെ മോശമായുള്ള ആക്ഷേപം ഉയർന്നപ്പോൾ ഇല്ലാത്ത..
10.പിണറായിയുടെ മകളുടെ വിവാഹത്തിന്റെ
ഫോട്ടോ കോൺഗ്രസ് എം.എൽ.എ മോർഫ് ചെയ്ത് വ്യാജപ്രചരണം നടക്കുമ്പോൾ ഇല്ലാത്ത..
11.നമ്പിനാരാണനെതിരേ ചാര കേസ് ആക്ഷേപിച്ചു ആ വ്യക്തിയുടെ ജീവിതം ഇല്ലാതാകുമ്പോൾ ഇല്ലാത്ത..
12.ചെങ്ങന്നൂർ തിരഞ്ഞെടുപ് സമയത്ത് കെവിൻ എന്ന യുവാവിന്റെ കൊലപാതകം ഡി.വൈ.എഫ്.ഐ ക്കാരാണെന്നു നടത്തിയത് എന്ന് പറയുമ്പോൾ ഇല്ലാത്ത.
13.മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിൽ കമലാ ഇന്റർനാഷണൽ എന്ന സ്ഥാപനം ഉണ്ടെന്നു പറയുമ്പോൾ ഇല്ലാത്ത..
14.ദീപ എന്ന തൃശ്ശൂർ കേരളവർമ്മ കോളേജിലെ അധ്യാപകയേ ശ്രീജിത്ത് പണിക്കർ അപമാനിക്കുമ്പോൾ ഇല്ലാത്ത..
15.ആലപ്പുഴയിൽ പ്രളയ ക്യാമ്പിൽ നിന്ന് എഴുപത് രൂപ ഓട്ടോയ്ക്ക് പിരിച്ച ഓമനക്കുട്ടനെ അഴിമതിക്കാരാനെന്നു പറയുമ്പോൾ ഇല്ലാത്ത..

ഈ പറഞ്ഞവരെയൊന്നും പറയുമ്പോൾ പൊട്ടാത്ത കുരുക്കൾ രണ്ട് മാധ്യമ പ്രവർത്തകരെ പറയുമ്പോൾ പൊട്ടുമ്പോളുള്ള നിങ്ങളുടെ ആ ഉന്മേഷമുണ്ടല്ലോ..
അത് വരെയില്ലാത്ത നിങ്ങളുടെ ആ സ്ത്രീ സംരക്ഷണമുണ്ടലോ അതങ്ങ് നാലായി മടക്കി ആ പോക്കറ്റിൽ വയ്ക്കുക..

ഞങ്ങളും നിങ്ങളും നമ്മളും അക്രമിക്കപ്പെടരുത്..
ചിലർക്കിലാത്ത സംരക്ഷണം മറ്റുളവർക്ക് നൽകരുത്..
ഇരട്ടത്താപ്പുമായി ഇനിയും ഈ വഴി വരരുത്..
Courtesy:
Adarsh..


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *