ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ 1929ൽ കമ്യൂണിസ്റ്റുകാരുടെയും തൊഴിലാളി യൂണിയനുകളുടെയും നേതൃത്വത്തിൽ മീറത്തിൽ പ്രക്ഷോഭം തുടങ്ങി. റെയിൽവേ സമരവുമായി ബന്ധപ്പെട്ട് മൂന്ന് ഇംഗ്ലീഷുകാരുൾപ്പെടെ നിരവധി നേതാക്കൾ അറസ്റ്റിലായി. കമ്മ്യൂണിസ്റ്റ് പാർടിക്ക് തൊഴിലാളികൾക്കിടയിൽ സ്വാധീനം വർധിക്കാൻ ഈ സമരം സഹായകരമായി. കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പിന്തുണയോടെ സായുധ അട്ടിമറി നടത്തി ബ്രിട്ടീഷ് ചക്രവർത്തിയെ നിഷ്‌കാസനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബ്രിട്ടീഷ് സർക്കാർ ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്‌തു. 1929 മാർച്ച് 20ന് എസ് എ ഡാങ്കേ ഉൾപ്പെടെ 31 പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് വിചാരണ ആരംഭിച്ചു. നാലുവർഷത്തോളം വിചാരണ നടപടി നീണ്ടു. കുറ്റക്കാരെന്നാരോപിച്ച് 1933ൽ തൊഴിലാളി നേതാക്കളെ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചു.
ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർടി അംഗമായിരുന്ന ബ്രാഡ്‌ലിയും ഫിലിപ്പ് സ്‌പ്രാറ്റും ഹ്യൂ ലിസ്റ്റർ ഹച്ചിൻസണും അടക്കം 32 പേരാണ് കേസിൽ പ്രതികൾ. ഇന്ത്യയിലെ അറിയപ്പെടുന്ന എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളും കേസിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. കൂടാതെ, ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിയിലെ അംഗങ്ങളും മീറത്ത് ഗൂഢാലോചന കേസിൽ പ്രതികളായി.
1933 ജനുവരി 16ന് കോടതി വിധി പറഞ്ഞു. മുസാഫർ അഹമ്മദിന് ജീവപര്യന്തം തടവ് വിധിച്ചു. എസ് എ ഡാങ്കേ, എസ് വി ഘാട്ടേ, ജോഗ്‌ലെകർ, നിംകർ, സ്‌പ്രാറ്റ് എന്നിവർക്ക് 12 വർഷത്തെ തടവുശിക്ഷയും ബ്രാഡ്‌ലി, മിരജ്കർ, ഉസ്‌മാനി എന്നിവർക്ക് പത്തുവർഷം തടവും വിധിച്ചു. അപ്പീലുകളിൽ കോടതി ശിക്ഷ ഇളവു ചെയ്യുകയും പ്രതികളെല്ലാം 1933 അവസാനത്തോടെ ജയിൽ മോചിതരാവുകയും ചെയ്‌തു.
#100YearsOfCommunistParty
0 Comments