കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹചടങ്ങിലെടുത്ത ചിത്രത്തിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉണ്ടെന്ന തരത്തിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
2020 ജൂൺ 15ന് ക്ലിഫ്ഹൗസിൽ വെച്ചാണ് വിവാഹം നടന്നത്. വധൂവരന്മാർക്കും മുഖ്യമന്ത്രിയ്ക്കും ഭാര്യയ്ക്കും ഒപ്പം ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും നിൽക്കുന്ന ഫോട്ടോയിലാണ് കൃത്രിമം കാണിച്ചത്. ആ ഫോട്ടോ മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വ്യാജ ചിത്രം പ്രചരിപ്പിച്ചതിനെതിരെ ഇപി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
ഒറ്റനോട്ടത്തിൽ തന്നെ മറ്റാരുടേയോ മുഖത്തിന്റെ സ്ഥാനത്ത് സ്വപ്ന സുരേഷിന്റെ മുഖം കൊണ്ടുവെച്ചതാണെന്ന് വ്യക്തമാണ്. എങ്കിലും യഥാർത്ഥ ചിത്രം എതാണെന്ന് സംശയം ഉണ്ടാകാം. ഗൂഗിളിൽ ലളിതമൊയൊരു റിവേഴ്സ് സെർച്ചിലൂടെ കണ്ടെത്താവുന്നതേയുള്ളൂ ഈ ചിത്രം.
0 Comments