മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സംഘത്തെ സ്ഥിരപ്പെടുത്താൻ നീക്കമെന്ന മലയാള മനോരമ വാർത്ത പച്ചക്കള്ളം. ഇങ്ങനെയൊരു കാര്യമേ പരിഗണനയിലില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
“സർക്കാർ അധികാരമേറ്റു 2 മാസം കഴിഞ്ഞപ്പോൾ നിയമിച്ച സംഘത്തിലെ 10 പേരെയും പാർട്ടിക്കു വേണ്ടപ്പെട്ട മറ്റു മുപ്പതോളം പേരെ’യും സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നു വെന്ന നുണ പ്രധാന വാർത്തയായാണ് മനോരമ വെള്ളിയാഴ്ച ഒന്നാംപേജിൽ പ്രസിദ്ധീകരിച്ചത്.
5 വർഷം പോലും കാലാവധി പൂർത്തിയാക്കിയിട്ടില്ലാത്ത സമൂഹമാധ്യമ സംഘത്തെ സ്ഥിരപ്പെടുത്തു ന്നു എന്നാണ് വാർത്തയുടെ “ഞെട്ടിക്കുന്ന” ഉള്ളടക്കം.
എന്നാൽ ഇങ്ങനെയൊരു നീക്കമോ ഫയലോ ഇതുവരെയില്ല. അങ്ങനെ ഒരാലോചനയും ഒരു തലത്തിലും ഉണ്ടായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
സിഡിറ്റിൽ പത്തുവർഷത്തിലേറെയായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എല്ലാ നിയമവ്യവസ്ഥകളും പാലിച്ചായിരുന്നു ഇത്. സിഡിറ്റിലെ നിയമനത്തിന് ഒരു പിഎസ്സി ലിസ്റ്റും നിലവിലില്ല. എന്നാൽ പിഎസ് സി ലിസ്റ്റിനെ നോക്കുകുത്തിയാക്കി നിയമനം നടത്തി എന്ന വ്യാജവാർത്തയാണ് മനോരമ പ്രച രിപ്പിച്ചത്. ഇതിനു പിന്നാലെയാണ് സർക്കാർ വൃത്തങ്ങളിൽആലോചിക്കുകപോലും ചെയ്തിട്ടില്ലാത്ത കാര്യം മനോരമ മുഖ്യവാർത്തയാക്കിയത്.
0 Comments