പുത്തരികണ്ടം മൈതാനത്ത് അയ്യപ്പ സംഗമ വേദിയിൽ വെച്ച് സെൻകുമാർ വിളമ്പിയ വർഗിയത കേരളം ചർച്ച ചെയ്ത് തുടങ്ങിയ ഈ ഘട്ടത്തിൽ അതിലേ കണക്കുകൾ കുടെ പരിശോധിക്കേണ്ടതുണ്ട്. സംഘപരിവാർ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ വലിയ സന്നാഹങ്ങളൊരുക്കി തുടങ്ങിയതിന്റെ സുചനകൾ ഒറ്റനവധിയുണ്ട് ചുണ്ടികാണിക്കാൻ! അവയിൽ പ്രധാനപ്പെട്ടൊരു പ്രചരണത്തെയാണ് ഇന്നലത്തെ പ്രസംഗത്തിൽ സെൻകുമാർ കൂട്ട് പിടിച്ചത് .
“….എന്നും പീഢനങ്ങൾ നേരിട്ടവർ (ന്യുനപക്ഷം ) 9% ത്തിൽ നിന്നും 21 % മായി കുറഞ്ഞു ” എന്ന പരിഹാസം സമുഹത്തിലേക്ക് ചെന്ന് തറയ്ക്കുന്നത് അത്ര നിഷ്ങ്കളകമായിട്ടല്ലാ !
ഈ പ്രചരണം ആദ്യമായല്ലാ സംഘപരിവാരം ഉയർത്തുന്നത് എന്നതിനാൽ ഏറ്റവും സത്യസന്ധമായി പരിശോധിക്കേണ്ട ഒരു സമയമാണിതെന്ന് കരുതുന്നതിനാലാണ് ഈ കുറിച്ച്..!
സംഘപരിവാർ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ നിറഞ്ഞോടുന്ന ഒരു പ്രചരണമാണ് രാജ്യത്ത് മുസ്ലിം ജനസംഖ്യ ക്രമാതിതമായി വർധിക്കുന്നു എന്നതും, ഹിന്ദുകൾ വരും വർഷങ്ങളിൽ ന്യുനപക്ഷമായി മാറാൻ പോകുന്നു എന്നതും..! ഇതിന്റെ മുന്നോടിയായിട്ടാണ് നരേന്ദ്ര മോദി മന്ത്രിസഭയിലേ മന്ത്രിയായ ശ്രീ ഗിരിരാജ് സിംഗ് 2018 ജനുവരി 3 ന് പ്രസ്ഥാവിക്കുന്നത് ഇന്ത്യയുടെ സാമുഹിക അന്തരിക്ഷത്തിന്റെ, സോഷ്യൽ ഹാർമണിയിൽ, രാജ്യത്തിന്റെ വികസനത്തിനടക്കം ഏറ്റവും വലിയ ഭിഷണി മുസ്ലിം ജനസമുഹമാണെന്ന്..!
2018 ജനുവരി 1 തിയതി ബി.ജെ.പി രാജസ്ഥാൻ നിയമസഭാഗം ബൻസാരി ലാൽ സിംഗ് പരാമർശിക്കുന്നത് മുസ്ലിങ്ങൾ 2030 ഓടെ രാജ്യത്ത് ഹിന്ദു ജനസംഖ്യയെ മറിക്കടക്കാൻ ഉള്ള ശ്രമങ്ങളിലാണെന്ന വിവാദ പ്രസ്ഥാവനയുടെ പുറകേ ആയിരുന്നു ഗിരിരാജ് സിംഗിന്റെ പ്രസ്ഥാവനയും.!
2015 ൽ ശിവസേനയും ഇതേ വാദം മുന്നോട്ട് വെച്ചിരുന്നു അവരുടെ മുഖപത്രമായ സാമ്നയിലുടെ !
ഇപ്പോൾ മറ്റൊരു രീതിയിൽ അയ്യപ്പ സംഗമത്തെ അഭിസംബോധന ചെയ്ത് സെൻകുമാറും.
ഇന്ത്യയിലേ ജനസംഖ്യ വർധനവ് ബന്ധപ്പെട്ട് കിടക്കുന്നത് TFR മായി (Total Fertility Rate)
ബന്ധപ്പെട്ടുത്തിയാണ് . ഇന്ത്യയിൽ സാമുദായികമായി TFR സംബന്ധിച്ച ഒഫിഷ്യൽ ഡാറ്റ വരുന്നത് 2005-2006 ലെ National Family Health Survey(NFHS-3 )ലാണ്,
ശേഷം അവസാനത്തെ 2015-16 ൽ വന്ന നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേയിൽ (NFHS -4 )സാമുദായം തിരിച്ചുള്ള TFR ഡാറ്റ ഉൾപ്പെട്ടുത്തിട്ടില്ലാ.!!
ആ നിലയിൽ ഒഫിഷ്യൽ ഡാറ്റ പരിശോധിച്ചാൽ 1992-93 National Family Health Survey 1 ലേ ഇന്ത്യയുടെ മൊത്തം ജനസഖ്യയുടെ TFR റേറ്റായ 3.4 എന്നത് എറ്റവും അവസാനം ലഭ്യമായ NFHS 4 പ്രകാരം 2.2 എന്ന നിലയിൽ കുറഞ്ഞു..!! ഇനി മത, സാമുദായിക അടിസ്ഥാനത്തിൽ ഡാറ്റ ലഭ്യമായ 2005-06 ലെ ഡാറ്റ പരിശോധിച്ചാൽ ഹിന്ദു സമുഹത്തിലേ TFR റേറ്റ് എന്നത് 2.6 ഉം, മുസ്ലിം സമുദായത്തിന്റെത് 3.4 എന്നതുമാണ്…!! ശരാശരി ഒരു സ്ത്രിക്കുള്ള കൂട്ടികളുടെ എണ്ണമാണിത് …!! ഇത് 13 വർഷം മുന്നേയുള്ള ഡാറ്റയാണ്.
അതായത് 1998-99 മുതൽ 2005 -06 വരെയുള്ള NFHS ഡാറ്റ പരിശോധിച്ചാൽ മനസ്സിലാക്കുന്ന വസ്തുത എന്നത് മുസ്ലിം, ഹിന്ദു ഫെർട്ടിലിറ്റി റേറ്റിൽ തുല്യമായ കുറവ് സംഭവിച്ച് കൊണ്ടിരിക്കയാണ് ഓരോ വർഷവും !! O.2 % ത്തിന്റെ കുറവാണ് ഇരുപക്ഷത്തും സംഭവിച്ച് കൊണ്ടിരിക്കുന്നത് !!
ഇനിയാണ് സെൻസക്സ് ഡാറ്റ പരിശോധിക്കേണ്ടത്, കാര്യങ്ങൾക്ക് കുടുതൽ വ്യക്തത കൈവരിക്കാൻ അത് ഗുണം ചെയ്യും ,
ഏറ്റവും അവസാനം ലഭ്യമായ സെൻസെക്സ് ഡാറ്റ എന്നത് 2011 ലെ ഈ ഡാറ്റയാണ്.
ഇത് പ്രകാരം ഇന്ത്യൻ ജനസംഖ്യ എന്നത് 1.21 ബില്യൺ ആണ്..! 2001 ൽ 827 മില്യൺ ഉണ്ടായിരുന്ന ഹിന്ദു ജനംസഖ്യ 2011 ൽ 966 ആയി വർധിച്ചു..! 16.8% വർധനവ് ,.
അതായത് ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 79.8 % ജനങ്ങളും ഹിന്ദു സമുദായ അംഗങ്ങളാണ്..!!
2001 ൽ 138 മില്യൺ ഉണ്ടായിരുന്ന മുസ്ലിം സമൂഹം 2011 ൽ 172 മില്യണായി വർധിച്ചു..!ഉദ്ദേശം 24.6 % ന്റെ വർധനവ് !! ഇന്ത്യൻ ജനസംഖ്യയുടെ 14.2 % വരും ഇത് !
ഈ സെൻസക്സ് ഡാറ്റയുടെ Population by Religious Communities സംബന്ധിച്ച ഡാറ്റ നരേന്ദ്ര മോദി അധികാരത്തിലേറിയതിന് ശേഷം 2015 ആഗസ്റ്റ് 25 ന് Registrar General and Census Commissioner പുറത്ത് വിട്ടിരുന്നു..! ഡാറ്റ ചുവടെ നൽകുന്നു..! ഇത്രയും വ്യക്തമായ വിവരങ്ങൾ കേന്ദ്ര സർക്കാർ കൈവശവും, പബ്ലിക് ഡോമൈനിലും ലഭ്യമാണെന്നിരിക്കെ ഒരു കേന്ദ്ര മന്ത്രി അടക്കം ഇത്തരം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുവെങ്കിൽ കരുതിയിരിക്കേണ്ടതുണ്ട്..!
ഒന്നുടെ ചിത്രം വ്യക്തമാക്കാം..! മുൻപേ പറഞ്ഞ പോലെ 2001 മുതൽ 2011 വരെയുള്ള ഇന്ത്യയിലേ ഹിന്ദു സമുഹത്തിന്റെ വളർച്ച ശതമാനമെന്നത് 16.8%മാണ് ! അതയാത് 10 വർഷത്തിനിടെയിൽ വർധിച്ചത് 133 മില്യണിലേറെയാണ്…!! 2001 ൽ ഇന്ത്യയിലേ ആകെ മുസ്ലിം ജനസംഖ്യ എന്നത് 138 മില്യൺ മാത്രമാണെന്ന് ഓർത്താൽ മാത്രം മതി ഇവരുടെ വ്യാജ പ്രസ്ഥാവനകളും, വാട്ട്സാപ്പ് ഫോർവേർഡ് കഥകളും ,പുത്തരികണ്ടം പ്രസംഗങ്ങളും പൊളിയാൻ !!
ഇന്ത്യയിലേ മുസ്ലിം ജനസംഖ്യ വർധിക്കുകയല്ലാ ,പിന്നോട്ട് പോവുകയാണെന്നത് യാഥാർത്ഥ്യമാണ്..! അത് ജനസംഖ്യ വർധിക്കുന്നതില്ലേ വർധനവിന്റെ അടിസ്ഥാനത്തിലാല്ലാ,മറിച്ച് സെൻസക്സ് ഡാറ്റയുടെ കഴിഞ്ഞ 20 വർഷക്കാലത്തെ ഡാറ്റ നോക്കിയാൽ മാത്രം മതി !
1991 ൽ അവരുടെ ശതമാന വർധനവ് എന്നത് 32.8 % ആയിരുന്നത് ,10 വർഷത്തിനിപ്പുറം 2001 ൽ 29.5% ആയി..! വിണ്ടും 10 വർഷം കഴിയുബോൾ 2011 ലെ സെൻസ്ക്സിൽ 24.6 % വിണ്ടും കുറഞ്ഞു..! പുറത്ത് വന്ന 2015-16 ലെ NHFS പ്രകാരം ഫെർട്ടിലിറ്റി റേറ്റിൽ വരുന്ന കുറവുകൾ കൂടി പരിഗണിച്ചാൽ മുസ്ലിം ജനസംഖ്യയിൽ കാര്യമായ കുറവുകൾ ഉണ്ടാവും..!!❗
മിസ്റ്റർ സെൻകുമാർ ,
നിങ്ങളുടെ നൂണകൾക്ക് മിതേ പറന്ന് നിൽക്കുന്ന അതിജീവനത്തിന്റെ രാഷ്ട്രിയം അറിയുന്ന മനുഷ്യരുടെ നാടാണി കേരളം..! നോർത്തിന്ത്യൻ പരിപ്പ് അവിടെ വേവിച്ചോള്ളു, അത് വേവിക്കാനുള്ള ഇടം ഇവിടെയല്ലാ എന്ന് ഓർക്കുന്നത് നല്ലതാണ്..! ഓർമ്മയിരിക്കട്ടെ..!❗
0 Comments