നുണകൾ ഇറക്കുക എന്നത് സംഘികളുടെ മാത്രം കുത്തക അല്ല.. #CongRSS ഉം അവരുടെ ഘടകകക്ഷി ആയ മുസ്‌ലേർ ലീഗും ഉണ്ട്..‼️

വലതുപക്ഷ രാഷ്ട്രീയം എന്നും അങ്ങനെയാണ്.. രാഷ്ട്രീയമായി വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉള്ള വിമർശനം (Constructive Criticism) നടത്താൻ കഴിഞ്ഞില്ലെങ്കിൽ നുണകൾ (Fabricated Stories) ഇറക്കുക..

ചില മെഡിക്കൽ കോളേജ് ചരിതം

 1. തിരുവനന്തപുരം മെഡിക്കൽ കോളേജ് – സ്ഥാപിത വര്ഷം ( 1951 കേരള സംസ്ഥാനം രൂപീകൃതം ആവുന്നതിനു മുൻപ് ).. പ്രാരംഭ നടപടികൾ ആരംഭിക്കുന്നത് 1948 ഇൽ തിരുവിതാംകൂർ രാജ ഭരണ കാലത്ത്. തറക്കല്ല് ഇടുന്നതും പണി പൂർത്തിയാക്കുന്നതും 1951 -1952 കാലയളവിൽ തിരുകൊച്ചി സംസ്ഥാന രൂപീകരണത്തിന് ശേഷം .

 2. കോഴിക്കോട് മെഡിക്കൽ കോളേജ്. സ്ഥാപിത വര്ഷം 1957 – EMS മന്ത്രി സഭ 1957 ഇൽ പണി തുടങ്ങിയ മെഡിക്കൽ കോളേജ് 1959 ഇൽ പണി പൂർത്തിയാക്കി

 3. കോട്ടയം മെഡിക്കൽ കോളജ് – 1961 – പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്നപ്പോൾ താൽക്കാലിക ക്യാമ്പസ്സിൽ ആദ്യ ബാച്ചുമായി തുടക്കം . 1962 ഇൽ ആണ് സ്വന്തം ക്യാമ്പ്‌സിനായുള്ള പ്രാരംഭ നടപടികൾ ചെയ്യുന്നത് .

 4. ആലപ്പുഴ T.D മെഡിക്കൽ കോളേജ്.. എന്തുകൊണ്ടാണ് ആലപ്പുഴ മെഡിക്കൽ കോളേജ് നെ ടി ഡി മെഡിക്കൽ കോളേജ് എന്ന് വിളിക്കുന്നത് എന്ന് അറിയുമോ ? 1963 ഇൽ തിരുമല ദേവസ്വം മാനേജ്‌മന്റ് ന്റെ കീഴിൽ തുടങ്ങിയ മെഡിക്കൽ കോളജ് ആണ് ടി ഡി മെഡിക്കൽ കോളേജ് അഥവാ തിരുമല ദേവസ്വം മെഡിക്കൽ കോളജ് . അല്ലാതെ 1963 ഇലെ ആർ ശങ്കർ മന്ത്രി സഭയുടെ സൃഷ്ടി അല്ല ആലപ്പുഴ മെഡിക്കൽ കോളേജ് . 1967 ഇലെ രണ്ടാം ഇ എം എസ് മന്ത്രി സഭയാണ് സാമ്പത്തിക പ്രശ്നങ്ങളിൽ ആയിരുന്ന തിരുമല ദേവസ്വം കോളേജ് നെ സർക്കാരിലേക്ക് ഏറ്റെടുക്കുന്നത് ..ആദ്യം ഏറ്റെടുക്കൽ 5 വർഷത്തേക്ക് ആയിരുന്നു എങ്കിലും 5 വർഷത്തിന് ശേഷം മാനേജ്‌മന്റ് നു തിരികെ ഏറ്റെടുക്കാൻ കഴിയാതെ വരികയും കരാർ പ്രകാരം മെഡിക്കൽ കോളേജ് ഗവണ്മെന്റിനു കീഴിൽ ആവുകയും ചെയ്തു .

 5. തൃശൂർ മെഡിക്കൽ കോളജ് – സ്ഥാപിത വര്ഷം 1981 പ്രവർത്തി ആരംഭിച്ചത് 1983 – കെ കരുണാകരൻ മന്ത്രി സഭ

 6. പരിയാരം മെഡിക്കൽ കോളേജ് കണ്ണൂർ – 1993 – എം വി രാഘവൻ സഹകരണ മന്ത്രി ആയിരുന്ന കാലത്തു സഹകരണ വിഭാഗത്തിന് കീഴിൽ തുടങ്ങിയ ആശുപത്രി ഗവണ്മെന്റ് ഏറ്റെടുക്കുന്നത് 1997 ഇലെ നായനാർ ഗവണ്മെന്റ് വന്നതിനു ശേഷം ആണ്. 2000 വരെ ഗവണ്മെന്റ് നേരിട്ട് നടത്തിയിരുന്ന പരിയാരം മെഡിക്കൽ കോളേജ് വീണ്ടും ഗവണ്മെന്റ് ഏറ്റെടുക്കുന്നത് 2018 ഇൽ പിണറായി വിജയൻ അധികാരത്തിൽ എത്തിയതിനു ശേഷം ആണ് .

 7. കൊച്ചി മെഡിക്കൽ കോളേജ് – 1999 നായനാർ മന്ത്രി സഭ

ഇനി അങ്ങോട്ട് ഉമ്മൻ ചാണ്ടി മെഡിക്കൽ കോളജ് എന്ന ബോർഡും വെച്ച് ഉത്ഘാടനം കഴിച്ചു പോയ മെഡിക്കൽ കോളജുകളുടെ ലിസ്റ്റ് ആണ് .നമ്മുടെ കണ്ണൂർ വിമാന താവളം ഉത്ഘാടനം ചെയ്ത പോലെ . സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഭൂരിഭാഗത്തിനും അന്ന് പ്രവർത്തന അനുമതി കിട്ടിയിരുന്നില്ല അല്ലെങ്കിൽ താൽക്കാലിക അനുമതി മാത്രം ലഭിച്ചു. ചിലതിനൊന്നും ഇപ്പോഴും അനുമതി ലഭിച്ചിട്ടില്ല..

1. കൊല്ലം മെഡിക്കൽ കോളേജ് – 2013 ൽ ESI മെഡിക്കൽ കോളജ് ആയി പ്രൊപ്പോസ് ചെയ്ത കൊല്ലം മെഡിക്കൽ കോളജ് ESI ഫണ്ട് ന്റെ അപര്യാപ്തത മൂലം കേരള ഗവണ്മെന്റ് ഏറ്റെടുത്തെങ്കിലും 2016 വരെ നിശ്ചലമായി കിടന്നു . 2016 ഇൽ അധികാരം ഏറ്റ പിണറായി ഗവണ്മെന്റ് ആണ് അതുവരെ സ്തംഭന അവസ്ഥയിൽ ആയിരുന്ന മെഡിക്കൽ കോളേജ് ന്റെ പണികൾ ത്വരിതഗതിയിൽ ആക്കിയതും വേണ്ട സ്റ്റാഫ് അപ്പോയിന്മെന്റ് നടത്തിയതും . അങ്ങനെ 2016 ലെ ESI മെഡിക്കൽ കോളേജ് കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളജ് ആയി

https://bit.ly/2xrhm3P

2. ഗവണ്മെന്റ് മെഡിക്കൽ കോളജ് പാലക്കാട് – 2013 ഇൽ സ്ഥാപിച്ച കോളജ് നു 2015 ഇൽ എം സി ഐ സൗകര്യങ്ങളുടെ അപര്യാപ്തതയും സ്റ്റാഫിന്റെ പോരായ്മ മൂലവും പ്രവർത്തന അനുമതി നിഷേധിച്ചു . വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താ എന്ന ഉറപ്പിൽ താൽക്കാലിക അനുമതി നൽകി. 2016 അധികാരം ഏറ്റ പിണറായി ഗവണ്മെന്റ് സ്റ്റാഫ് അപ്പോയിന്മെന്റ് നടത്തുകയും വേണ്ട ഫസിലിറ്റീസ് ഏർപ്പെടുത്തുയും ചെയ്തു. ഷാഫി പറമ്പിൽ എട്ടുകാലി മമ്മൂഞ്ഞു ആയി താൻ ആണ് തുടങ്ങിയത് എന്നു തന്റെ തലയിൽ വച്ചു നടക്കുന്നുണ്ട് എന്നു വേറെ കാര്യം.

https://bit.ly/3erZc2w

3. ഇടുക്കി മെഡിക്കൽ കോളേജ് – 2014 – പാലക്കാടു മെഡിക്കൽ കോളേജ് നു ഒപ്പം സൗകര്യങ്ങളുടെ അപര്യാപ്തത മൂലം അനുമതി നിഷേധിച്ച മറ്റൊരു കോളജ് . ഇപ്പോഴും അനുമതിക്ക് കത്ത് നിൽക്കുന്നു അതിനുള്ള നടപടികൾ ഇപ്പോഴത്തെ ഗവണ്മെന്റ് ചെയ്തു വരുന്നു

https://bit.ly/2VwIE0s

4. കോന്നി മെഡിക്കൽ കോളജ് – തറക്കല്ല് ഇട്ടു പോയിട്ട് തിരിഞ്ഞു നോക്കാത്ത മറ്റൊരു കോളജ് .. 2016 എൽ ഡി എഫ് ഗവണ്മെന്റ് അധികാരത്തിൽ എത്തിയതിനു ശേഷം ആണ് പദ്ധതിയിൽ എന്തെങ്കിലും ഒരു പുരോഗതി ഉണ്ടാവുന്നത് . 350 കോടി രൂപ കിഫ്‌ബി യി നിന്നും അനുവദിച്ച പദ്ധതി 2021 ഇൽ പൂർത്തി ആവും

https://bit.ly/2xzKFkA

5. മഞ്ചേരി മെഡിക്കൽ കോളജ് – 2013 സൗകാര്യങ്ങളുടെ അപര്യാപ്തത മൂലം തുടർച്ചയായി താത്കാലിക അനുമതിയിൽ പ്രവർത്തിക്കേണ്ടി വന്ന മറ്റൊരു കോളജ് . 2018 ഇൽ അടിയന്തിരമായി ഡോക്ടർ മാരെ അപ്പോയ്ന്റ് ചെയ്തും മറ്റു തിരുത്തൽ നടപടികൾ നടത്തിയുമാണ് അനുമതി നേടിയെടുത്തത് ..

https://bit.ly/2z7c7Xo

അതായത് പ്രഖ്യാപിച്ചു തറക്കല്ലിടൽ എന്ന പണി മാത്രം ആണ് ഉമ്മൻചാണ്ടി ആകെ ചെയ്തിട്ടുള്ളത്‌.. അനുമതി ഒന്നുമില്ല.. മെഡിക്കൽ കോളേജിന് വേണ്ടുന്ന സൗകര്യങ്ങളും ഏർപ്പെടുത്തി അനുമതി ലഭിക്കുന്നതിന് മറ്റും രാപകൽ ഇല്ലാതെ ഓടി നടന്ന് പ്രവർത്ഥനക്ഷമം ആക്കിയത് പിണറായി സർക്കാർ.. ❤️🌹

അവലംബം : വിക്കി പീഡിയ, ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാൻ ക്രോണിക്കിൾ

#CongRSSLies Vs #LeftAlternative

#UDFLies 

#MuslimLeagueLies

Medical College, health department

From <https://www.facebook.com/story.php?story_fbid=10156950564342127&id=622302126>


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *