കോട്ടയം, എറണാകുളം ജില്ലകളിലായി 467 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മെത്രാൻ കായൽ എന്ന കായൽ നിലം നികത്തി വിനോദസഞ്ചാര പദ്ധതി നടപ്പാക്കാന്നത് സംബന്ധിച്ച വിവാദമാണ് മെത്രാൻ കായൽ വിവാദം.
2011 -ൽ അധികാരമൊഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന ഒരു സ്വകാര്യ പദ്ധതിയാണിത്. വിശദമായ ചർച്ചയ്കും പരിശോധനയ്കും ശേഷം ആ സർക്കാർ പദ്ധതിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. 2016 -ൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വക്കിൽ നിൽക്കുന്ന സമയത്ത് മന്ത്രിസഭാ യോഗത്തിൽ അജണ്ടയിൽ ഉൾപ്പെടുത്താത്ത ഇനമായി ഈ പദ്ധതി നിർദ്ദേശം വീണ്ടും വരുകയും നികത്തുന്നതിന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നൽകുകയുമാണുണ്ടായത്. ഇതേ തുടർന്ന് വ്യാപകമായ വിമർശനം ഉയർന്നുവരുകയും ഒരു കർഷകൻ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ ഉത്തരവിനെ തടയുന്ന ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.
0 Comments