വൈറ്റിലയിലെയും കുണ്ടനൂരെയും മേൽപ്പാലങ്ങൾ നാടിന് സ്വന്തമാകുമ്പോൾ ചില കണക്കുകളും നാം വിശകലനം ചെയ്യേണ്ടതുണ്ട്.

85.90 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ച വൈറ്റിലയിലെ മേൽപ്പാലനിർമ്മാണം 78.36 കോടി രൂപക്കാണ് ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഉപകരാര്‍ ലഭിച്ച രാഹുല്‍ കണ്‍സ്ട്രക്ഷന്‍സും പൂർത്തിയാക്കിയത്. 82.74 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ച കുണ്ടനൂർ മേൽപാലം 74.45 കോടി രൂപയ്ക്കാണ് മേരി മാതാ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

അങ്ങനെ രണ്ട് മേൽപ്പാലങ്ങളുടെയും നിർമ്മാണം പൂർത്തീകരിക്കുന്നത് പതിനഞ്ച് കോടിയിലേറെ രൂപയുടെ ലാഭം സംസ്ഥാനത്തിന് നേടിത്തന്നു കൊണ്ടാണ്.

ഈ സർക്കാരിന്റെ തന്നെ കാലയളവിൽ നിർമ്മിച്ച കോഴിക്കോട് ദേശീയപാതാ ബൈപാസിലെ തൊണ്ടയാട്, രാമനാട്ടുകര മേൽപാലങ്ങളും എസ്റ്റിമേറ്റ് തുകയിലും കുറവ് തുകയിലാണ് പണി പൂർത്തിയാക്കിയത്. 74 കോടി 96 ലക്ഷം രൂപയ്ക്ക് നിർമിക്കാൻ ഉദ്ദേശിച്ച രാമനാട്ടുകര മേൽപ്പാലത്തിന്റെ നിർമാണം 63 കോടിയിൽ ഒതുക്കി. തൊണ്ടയാട് മേൽപ്പാലത്തിന്റെ എസ്റ്റിമേറ്റ് തുക 51 കോടി 41 ലക്ഷമായിരുന്നു. പണി പൂർത്തിയാക്കിയപ്പോൾ 46 കോടിയേ ചിലവായുള്ളൂ. സംസ്ഥാനത്തിന് ആകെ ലാഭം 17 കോടി രൂപ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആയിരുന്നു കരാറുകാർ.

ഒരു കൂട്ടരുടെ കാലത്ത് സിമന്റും കമ്പിയും കുറയ്ക്കുമ്പോൾ മറ്റൊരു കൂട്ടരുടെ കാലത്ത് കുറവ് വരുന്നത് നിർമ്മാണച്ചെലവിലാണ്. വ്യത്യാസം വലുതാണ്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *