ചങ്കുറപ്പുള്ളവൻ നെഞ്ച്‌ വിരിച്ച്‌ കുറുകെ നിന്നാൽ എടുത്ത്‌ ചവറ്റുകുട്ടയിൽ എറിയാവുന്നതേയുള്ളൂ ഏത്‌ ജനദ്രോഹ നടപടികളും എന്ന് ബോധ്യപ്പെടുത്തുന്ന ഒരു വാർത്ത ഇന്ന് മാധ്യമങ്ങളിൽ ഉണ്ട്‌.

അമിത പിഴ ഈടാക്കുന്ന മോട്ടോർ വാഹന ഭേദഗതി നിയമത്തിനു എതിരെ കേരളം പതിവ്‌ പോലെ ശക്തമായ എതിർപ്പുമായി മുന്നിൽ ഉണ്ടായിരുന്നു, ആര്‌ പറഞാലും അമിത പിഴ ഈടാക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിനു ഉറപ്പും നൽകിയിരുന്നു, ഇപ്പോൾ അ ഉറപ്പ്‌ യാഥാർത്ഥ്യം ആകുകയാണു, കേരളത്തിന്റെ ശക്തമായ പ്രതിക്ഷേധങ്ങൾക്കൊടുവിൽ കേന്ദ്രം മുട്ട്‌ മടക്കി.ഒരു സംസ്ഥാനം മാത്രം പിഴ കുറച്ചത്‌ അംഗീകരിക്കില്ല എന്ന നിലപാടിൽ നിന്നും കേന്ദ്രം പിന്നോട്ട്‌ പോവുകയും കേരളത്തിനു മാത്രം ഇളവ്‌ അനുവദിക്കുകയും ചെയ്തു.

കേന്ദ്രം ചുട്ടെടുക്കുന്ന കരിനിയമങ്ങൾ സംസ്ഥാനങ്ങൾ വെള്ളം തൊടാതെ വിഴുങ്ങേണ്ട കാര്യമില്ല, എന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുകയാണു ഇത്‌ വഴി,NRC. യുടെ കാര്യത്തിലും ഇതു തന്നെ സംഭവിക്കട്ടെ.!!

കേരള സർക്കാരിനും വാക്കിനു മറ്റെന്തിനെക്കാൾ വില കൽപ്പിക്കുന്ന മുഖ്യമന്ത്രിക്കും അഭിവാദ്യങ്ങൾ ❣️


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *