വെറുമൊരു തേങ്ങാ മോഷ്ടാവായ എന്നെ കള്ളനെന്ന് വിളിക്കരുതെന്ന് ഒരാൾ നിങ്ങളോട് പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം..??? സമാനമാണ് പല സംഘപരിവാർ അനുകൂലികളുടെയും നില, നരേന്ദ്ര മോദി സർക്കാർ എന്നത് ഒന്നാം നമ്പർ പ്ലെഗരിസ്റ്റുകളാണ് !! വെറുതെ പറയുകയല്ലാ, അതവരുടെ ഫ്ലാഗ്ഷിപ്പ് പദ്ധതികളിലുടെ ഒന്ന് സഞ്ചാരിച്ചാൽ മനസ്സിലാക്കും..!
മോദി ഗവൺമെന്റിന്റെ ഫ്ലാഗ് ഷിപ്പ് പദ്ധതികളടക്കം 19 ഓളം പദ്ധതികൾ കഴിഞ്ഞ മൻമോഹൻ സിംഗ് സർക്കാരിന്റെ പദ്ധതികളാണ്..!! വെറുതെ പറയരുതല്ലോ..! ഡാറ്റയോട് കൂടി പറയണം..!! എണ്ണിക്കോ എങ്കിൽ അവയിൽ ചിലത് ..!
⭕1) പ്രധാനമന്ത്രി ജൻ ധൻ യോജന !
മൻമോഹൻ കാലത്ത് ഇതിന്റെ പേര് Basic Savings Bank Deposit Account (BSBDA) . മിനിമം ബാലൻസ് വേണ്ടാത്ത ,മറ്റ് എല്ലാ ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമായ ഒന്നായിരുന്നു BSBDA അക്കൗണ്ടുകൾ! ഒരു മാസം നാല് തവണ മാത്രം പണം പിൻവലിക്കാൻ കഴിയുന്ന ഒന്നായിരുന്നു ഈ പദ്ധതിയെന്ന് 2012 ആഗസ്റ്റ 17 ലെ RBI സർക്കുലറിൽ പറയുന്നു…!
https://www.rbi.org.in/scripts/NotificationUser.aspx?Id=7511&Mode=0
മാത്രമല്ലാ 2012 ഡിസംബറിൽ രാജ്യസഭ രേഖ പ്രകാരം BSBDA അക്കൗണ്ടു ഗവൺമെന്റെ പദ്ധതികളുമായി ബന്ധിപ്പിച്ചിരുന്നു..!!
http://pib.nic.in/newsite/PrintRelease.aspx?relid=90640
ഇനി മോദിയുടെ PMJDY 2014 ആഗസ്റ്റിൽ അവതരിപ്പിക്കുന്നു..! BSBDA അക്കൗണ്ട് ആനുകൂല്യങ്ങൾ നിലനിർത്തി തന്നെ ഒരു ലക്ഷം രൂപ അപകട ഇൻഷുറൻസായും, ലൈഫ് ഇൻഷുറൻസ് 30,000 ഉൾപ്പെടുത്തി.! BSBDA ഇന്ത്യയിലേ ഗ്രാമങ്ങളിൽ മാത്രമായിരുന്നെങ്കിൽ PMJDY മറ്റ് പ്രദേശങ്ങളും ഉൾപ്പെടുത്തി ! 2014 ആഗസ്റ്റ് 28 മുതൽ BSBDA അക്കൗണ്ടുകൾ എല്ലാം PMJDY അക്കൗണ്ടുകളായി മാറി..!
2 ) ബേഠി ബച്ചാവോ, ബേഠി പഠാവോ യോജന !
ഒന്നാം UPA കാലത്ത് പദ്ധിയായിരുന്നു National Girl Child Day programmes എന്നത്, നിരവധി പദ്ധതികൾ ഈ പ്രോഗ്രമിന്റെ കിഴിലുണ്ടായിരുന്നു..!!
http://wcd.nic.in/sites/default/files/AR2008-09.pdf
2015 ജനുവരിയിലാണ് മുന്ന് മിനിസ്ട്രികളുടെ കിഴിൽ ബേഠി ബച്ചാവോ, ബേഠി പഠാവോ ആ രംഭിക്കുന്നത്… UPAയുടെ പദ്ധതികളിൽ നിന്നും ആണ് അതിന്റെ രൂപഘടന തന്നെ.. തുടർന്ന് 2016 ൽ CDHRന്റെ ഒരു റിപ്പോർട്ട് പുറത്ത് വരികയുണ്ടായി..! അതിൽ പറഞ്ഞിരിക്കുന്നത് പഴയ സർവ ശിക്ഷ അഭയന്റെ ഒരു പ്രധാന റി – പാക്കേജ് സ്കിം ആണ് മോദിയുടെ BBBPY എന്ന്..!
ഒപ്പം തന്നെ UPA സർക്കാരിന്റെ ധനലക്ഷ്മിസ്കിമിൽ നിന്നും ,സഫല സ്കിമിൽ നിന്നുമൊക്കെയാണ് BBBPY പ്രധാന ഒബ്ജക്റ്റിവിസ് സ്വികരിച്ചിരിക്കുന്നത്.!
(http://wcd.nic.in/sites/default/files/MWCD_Strategic_Plan_10-02-2011.pdf)
3) സ്വച്ഛ ഭാരത് അഭിയാൻ
മോദി ഗവൺമെന്റിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതികളില്ലെന്ന്..! പുതിയ കറൻസിയിൽ പോലും ഇടം പിടിച്ച അഭിമാന പദ്ധതി 2014 സെപ്റ്റംബറിലാണ് അവതരിപ്പിക്കുന്നത്.,പക്ഷേ UPA സർക്കാരിന്റെ നിർമ്മൽ ഭാരത് അഭിയാൻ പദ്ധതി റി സ്ട്രക്ച്ചർ ചെയ്ത പദ്ധതിയാണ്.. മോദി ഗവൺമെന്റ് തന്നെ പുറത്ത് വിട്ട 2014 സെപ്റ്റംബർ 24 ലെ പ്രസ് റിലിസിൽ കൃത്യമായി അത് സമ്മതിക്കുന്നുണ്ട്.. ഒഫിഷ്യൽ ലിങ്ക് ചുവടെ..
http://pib.nic.in/newsite/PrintRelease.aspx?relid=109988
നിർമ്മൽ ഭാരത് അഭിയാൻ എന്നത് 1986 ൽ കോൺഗ്രസ് തന്നെ അവതരിപ്പിച്ച Total Sanitation Campaign ന്റെ തുടർച്ചയാണ്..!
മിനിസ്ട്രി ലിങ്ക് ചുവടെ…!
http://tsc.gov.in/TSC/NBA/AboutNBA.aspx
4) സർദാർ പട്ടേൽ നാഷ്ണൽ അർബൻ ഹൗസിംഗ് മിഷൻ..!
UPA ഗവൺമെന്റിന്റെ രാജിവ് ആവാസ് യോജനയുടെ തുടർച്ചയാണ് ഈ പദ്ധതിയും !! ഇന്നത്തെ ഉപരാഷ്ട്രപതിയും 2014ൽ ഹൗസിംഗ് മിനിസ്ട്രി ചുമതലയുമുണ്ടായിരുന്ന ശ്രീ.വെങ്കയ നായിഡു 2014 ഒക്ടോബറിൽ The Pioneer മാധ്യമത്തിന് നൽകിയ മറുപടിയിൽ ഇത് വ്യക്തമായി പറയുന്നുണ്ട്..!
http://www.dailypioneer.com/nation/urban-housing-mission-to-be-named-after-sardar-patel.html
2014 ഡിസംബറിൽ മോദി ഗവൺമെന്റിനോട് പാർലമെന്ററി കമ്മിറ്റി പദ്ധതിയുടെ പേര് മാറ്റിയത് സംബന്ധിച്ച ആശങ്കകൾ ആരാഞ്ഞിരുന്നു.
https://www.telegraphindia.com/1141230/jsp/nation/story_5854.jsp
5 ) പ്രധാന മന്ത്രി ആവാസ് യോജന
മൻമോഹൻ സിംഗ് ഗവൺമെന്റിന്റെ ഇന്ദിര ആവാസ് യോജന പദ്ധതി അങ്ങനെ തന്നെ എടുത്ത് പുതിയ ഉടുപ്പണിയിച്ചു എന്ന് മാത്രം..! ഇന്ദിര ആവാസ് യോജന പദ്ധതിയുടെ ഗൈഡ് ലൈൻ, സ്കിം അലോക്കേഷൻ, FAQ എന്നിവ PMAYയിലും കാണാം..
വിക്കിപീഠിയയും,ക്വായറയും ഒക്കെ എഡിറ്റ് ചെയ്യുന്ന സംഘപരിവാരങ്ങൾ പക്ഷേ പ്രധാനമന്ത്രി ആവാസ് യോജനയുടെ വെബ്സൈറ്റ് ലിങ്ക് ഇപ്പോഴും ഇന്ദിര ആവാസ് യോജനയുടെതാണ് എന്ന് കണ്ടില്ലായെന്ന് തോന്നന്നു…!
https://en.m.wikipedia.org/wiki/Pradhan_Mantri_Gramin_Awaas_Yojana
6 ) ദിനദയാൽ ഉപാധ്യയാ ഗ്രാമ ജ്യോതി യോജന
2015 ജൂലൈ 25 ന് ശ്രീ.നരേന്ദ്ര മോദി പാറ്റ്നയിലാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്.. മിനിസ്‌ട്രി ഓഫ് പവറിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ് Deen Dayal Upadhyaya Gram Jyoti Yojana (DDUGJY) .അന്നേ ദിവസം PIB പുറത്ത് വിട്ട പത്ര കുറിപ്പിൽ കൃത്യമായി പറയുന്ന കാര്യം എന്ന്ത് “Rajiv Gandhi Grameen Vidyutikaran Yojana (RGGVY) has been subsumed in the new scheme as its rural electrification component “
പഴയ UPA യുടെ രാജിവ് ഗാന്ധി ഗ്രാമിൺ വൈദ്യുതികരൺ യോജന ” പദ്ധതി കൂടെ പൂർണ്ണമായും ഉൾപ്പെടുത്തിയാണ് മോദിയുടെ DDUGJY പദ്ധതി രൂപം കൊടുത്തിരിക്കുന്നത്..!
ലിങ്ക് ചുവടെ..!
http://pib.nic.in/newsite/PrintRelease.aspx?relid=123595
7 ) അടൽ പെൻഷൻ യോജന
ഡൽഹിയിലേ ഒരു തിങ്ക് ടാങ്ക് NGO ആയ രാജിവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കണ്ടംപററി സ്റ്റാഡിസ് നരേന്ദ്ര മോദിയുടെ അടൽ പെൻഷൻ യോജനയും, കഴിഞ്ഞ UPA സർക്കാരിന്റെ സ്വവലബൻ യോജനയും തമ്മില്ലൊരു താരതമ്യ പഠനം നടത്തി! 2010 സെപ്റ്റംബറിൽ അൺ – ഓർഗൈനൈസ്ഡ് സെക്ടറിനായി കോൺഗ്രസ് ഗവൺമെന് സ്വവലബൻ യോജന എന്ന പദ്ധതി അവതരിപ്പിക്കുന്നത് !
http://pib.nic.in/newsite/PrintRelease.aspx?relid=67124
ഇനി 2015 ലാണ് അടൽ പെൻഷൻ യോജന മോദി ആരംഭിക്കുന്നത് ! നിലനിൽക്കുന്ന പെൻഷൻ പദ്ധതിയിൽ വേണ്ടത്ര അനുകൂല്യങ്ങൾ ലഭ്യമല്ലാ എന്നാതായിരുന്നു കാരണമായി പറഞ്ഞ ഒന്ന് ! പക്ഷേ UPA പെൻഷൻ പദ്ധതിയുടെ ഭാഗമായ എല്ലാവരും അടൽ പെൻഷൻ യോജനയുടെയും ഭാഗമാണ്!
http://pib.nic.in/newsite/PrintRelease.aspx?relid=116208
രാജിവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കണ്ടംപററി സ്റ്റാഡിസ് കണ്ടെത്തിയ പ്രധാനപ്പെട്ട ഒരു കാര്യമെന്നത് ഈ രണ്ട് പദ്ധതികളുടെയും ഫീച്ചേർസ് എല്ലാം ഒന്ന് തന്നെയാണ് !
താരതമ്യ പഠന റിപ്പോർട്ട് ചുവടെ..!
8) പ്രധാന മന്ത്രി ജൻ ഔഷധി യോജന
2008 എപ്രിൽ 23 തിയതിയാണ് മൻമോഹൻ സിംഗ് ഗവൺമെന്റ് അൺ ബ്രാൻഡഡ് ആയ മരുന്നുകൾ വില കുറച്ച് വിപണിയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ജൻ ഔഷധി സ്കിം ആരംഭിക്കുന്നത്!
ബ്യുറോ ഓഫ് ഫാർമയുടെ കണക്ക് പ്രകാരം 2008 നവംബറിലാണ് പദ്ധതിയുടെ ഭാഗമായ ആദ്യ ഔഷധി മെഡിക്കൽ സ്റ്റോർ രാജ്യത്ത് ആദ്യം ആരംഭിക്കുന്നത്..!
https://www.india.gov.in/spotlight/pradhan-mantri-bhartiya-janaushadhi-pariyojana
നിലവിൽ UPA പദ്ധതിയുടെ പേര് പ്രധാൻമന്ത്രി ഭാരതിയ ജന ഔഷധി പരിയോജന എന്നാണ്.! പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ…!
http://janaushadhi.gov.in/about_jan_aushadhi.html
9) ഭാരത് നെറ്റ്
2011 ഒക്ടോബർ 25 തിയതിയാണ് യു.പി.എ സർക്കാർ രാജ്യത്തെ പഞ്ചായത്തുകളിൽ ബ്രോഡ്ബാഡ് കണക്ഷൻ നൽക്കുക എന്ന ഉദ്ദേശത്തോടെ നാഷ്ണൽ ഓപ്റ്റിക് ഫൈബർ നെറ്റ്വർക്ക് ആരംഭിക്കുന്നത് ! ഇതിനെ സംബന്ധിച്ച് UPA സർക്കാർ പുറത്തിറക്കിയ 2011 ലെ പ്രസ് റിലിസ് ഡാറ്റ ചുവടെ
http://pib.nic.in/newsite/PrintRelease.aspx?relid=76838
നരേന്ദ്ര മോദിയുടെ ഭാരത് നൈറ്റ് പദ്ധതി മുൻ സർക്കാരിന്റെ National Optic Fibre Network ന്റെ തുടർച്ചയാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് ഭാരത് നെറ്റിന്റെ രണ്ടാം ഘട്ട പ്ലാനിംഗ് പ്ലാൻ തയ്യാറാക്കിയ ബോംബേ IIT യാണ്..! ഇത് സംബദിച്ച് അവരുടെ വിശദമായ റിപ്പോട്ടിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു..
http://www.bbnl.nic.in/WriteReadData/LINKS/Rpt_Nw_Plg_tool6cad24a7-eea8-4adc-91ff-468d7119eeb0.pdf
10) സ്കിൽ ഇന്ത്യ
2014 ജൂലൈയിൽUPA സർക്കാർ ,2009 ൽ അവർ അവതരിപ്പിച്ച നാഷ്ണൽ സ്കിൽ ഡവലപ്പ്മെന്റ് കോർപ്പറേഷനും, നാഷ്ണൽ സ്കിൽ ഡവലപ്പ്മെന്റ് ഫണ്ടും, 2013 ലെ അവരുടെ മറ്റൊരു പദ്ധതിയായ നാഷ്ണൽ സ്കിൽ ഡവലപ്പ്മെന്റ് ഏജൻസിയും ചേർത്ത് ഒരു പുതിയ ഡിപ്പാർട്ട്മെന്റ് രൂപികരിക്കുന്നത്.!!Department of skill development and entrepreneurship എന്ന ഈ ഡിപ്പാർട്ട്മെന്റ് പിന്നിട്ട് 2014 നവംബറിൽ ഒരു മിനിസ്ട്രിയായി മാറിയിരുന്നു..!!
http://pib.nic.in/newsite/PrintRelease.aspx?relid=122929
2015 ജൂലൈ 15 തിയതി നരേന്ദ്ര മോദി സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ നിന്നും മനസ്സിലാക്കാവുന്ന കാര്യമെന്നത് പഴയ UPA പദ്ധതികൾ അതേപടി സ്കിൽ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കി ,മാത്രമല്ലാ UPA രൂപികരിച്ച അതേ മിനിസ്ട്രി തന്നെയാണ് ഈ പദ്ധതികളുടെയും ചുമതല വഹിക്കുന്നത്..!ഡാറ്റ ചുവടെ..
http://pib.nic.in/newsite/PrintRelease.aspx?relid=123296
11) Make in India
നരേന്ദ്രമോഡി ഗവൺമെന്റിന്റെ പ്രസ്റ്റിജിയസ് പദ്ധതിയാണ് മെയ്ക്ക് ഇൻ ഇന്ത്യ എന്നത് ! നാഴിക്കയ്ക്ക് നാൽപ്പത്ത് വട്ടം ആവർത്തിക്കുന്ന ഒന്ന് ! പക്ഷേ സ്വന്തമല്ലാ, മൻമോഹൻ സിംഗ് ഗവൺമെന്റിന്റെ നാഷ്ണൽ മാനുഫാക്ച്ചറി പോളിസിയുടെ (National Manufacturing Policy) തുടർച്ചയാണ് മോഡിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി !!.. സ്വന്തം വെബ്സൈറ്റിൽ നിന്നു പോലും കോൺഗ്രസ് കാലത്തെ പദ്ധതിയുടെ പോളിസി ലിങ്ക് പൂർണമായി എടുത്തു മാറ്റാൻ കഴിയാത്ത ഒരു ഗവൺമെന്റാണ് 4 വർഷമായി മെയ്ക്ക് ഇൻ ഇന്ത്യ പറഞ്ഞ് നടക്കുന്നത്..
(ബ്രോക്കൺ ലിങ്ക് നൽകുന്നു..!)
http://dipp.nic.in/English/Policies/National_Manufacturing_Policy_25October2011.pdf
മാത്രമല്ലാ ഈ രണ്ട് പദ്ധതികളുടെയും ഫിച്ചേർസ് സമാനമാണ് ! ഒരു Comparison റിപ്പോർട്ട് ചുവടെ നൽകുന്നു..
ഇനി പറയു, മോഷ്ടാവിൽ നിന്നും കള്ളനിലേക്ക് എത്ര ദൂരമുണ്ട്..????
……………………….
0 Comments