അഭിനന്ദിക്കുക എന്നതിൽ പിശുക്കു കാണിക്കുകയോ, അതിൽ വെള്ളം ചേർക്കാറോ ഇല്ലാ എന്നത് കൊണ്ട് തന്നെ, ഹജ്ജ് സബ്സിഡി നിർത്തലാക്കി, ആ തുക ന്യുനപക്ഷ വിഭാഗത്തിലേ സ്ത്രികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കും എന്ന കേന്ദ്ര സർക്കാർ തിരുമാനം ആത്മർത്ഥമാണെങ്കിൽ ആദ്യം തന്നെ അഭിനന്ദനം..!മുക്തർ അബാസ് നഖ്വിയുടെ” With Dignity and Without Appeasement” എന്ന ലൈനും സ്വാഗതാർഹമാണ്..! പക്ഷേ ഇത് 2012 ൽ ഇത് സുപ്രിം കോടതി മുന്നോട്ട് വെച്ച ഒന്നാണ് എന്നത് കൊണ്ട് പുതുമ തൽക്കാലം കേന്ദ്രത്തിന് അവകാശപ്പെട്ടാനില്ലാ..! പകുതി അഭിനന്ദനം സൂപ്രിം കോടതിക്കും ഇരിക്കട്ടെ..!! മാത്രമല്ല 2006 ൽ ജമായത്ത് ഉലാമ ഇ ഹിന്ദ് എന്ന മുസ്ലിം സംഘടനയും സബ്സിഡിയെ എതിർത്ത് മുന്നോട്ട് വന്നിരുന്നു, തുക വിദ്യാഭ്യസ ആരോഗ്യ കാര്യങ്ങൾക്ക് വകയിരുത്തണമെന്ന്
അഭിപ്രായമുയർത്തിയിരുന്നു.!
1)http://supremecourtofindia.nic.in/jonew/judis/39296.pdf
2)http://archive.indianexpress.com/…/-haj-subsidy-unis…/16740/
⭕സൂചിപ്പിച്ച് വന്നത് ഒരു ഫാസിസ്റ്റ് മുഖമുള്ള ഗവൺമെന്ററിൽ നിന്ന് ഫാസിസത്തിൽ കുറഞ്ഞ് മറ്റൊന്നും പ്രതിക്ഷിക്കരുതല്ലോ, അത് കൊണ്ട് തന്നെ ഒരു സെക്കുലർ ബാലൻസിംഗ് ഇന്ത്യ അകമാനം ഉള്ള Pilgrimage Subsides ( തിർത്ഥാടന സബ്സിഡി) ന്റെ കാര്യത്തിൽ ഉണ്ടാക്കുമെന്ന് പ്രതിക്ഷിക്കാനും വയ്യാ.!! 2012നും 2017 നും ഇടയിൽ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വഴി ഹജ്ജ് നിർവഹിച്ചത് 6,71,388 മുസ്ലിംങ്ങളാണ്, സ്വകാര്യ ടൂർ ഓപ്പറേറ്റർ മാർ മുഖേനേ 2,12,490 പേരും…! കേന്ദ്ര സർക്കാർ ഡാറ്റ ചുവടെ.
◾️1)http://haj.gov.in/base/pto.php
◾2)http://haj.gov.in/base/hcoi.php
⭕ഇനി സംസ്ഥാനങ്ങൾ തിരിച്ച് പരിശോധിച്ചാൽ സ്വകാര്യ ടൂർ ഓപ്പറേറ്റർ മാർ മുഖേനേയുള്ള ‘കണക്കുകൾ ലഭ്യമല്ല, പക്ഷേ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഡാറ്റ ലഭ്യമാണ്..!! സംസ്ഥാന quota നിശ്ചയിച്ചിരുന്നത് സംസ്ഥാനങ്ങളിലേ മുസ്ലിം ജനസംഖ്യ അനുസരിച്ചാണ്.!! അങ്ങനെ നോക്കിയാൽ ഇപ്പോൾ യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിൽ നിന്നാണ് എറ്റവും അധികം പേർ ഉണ്ടാവുക, പുറകിൽ ബംഗാളും, ഫഡ്നാവിസ് ഭരിക്കുന്ന മഹാരാഷ്ട്രയും! ഒരു കോടി 65 ലക്ഷം പേർ 2012 മുതൽ 2017 വരെ യൂ.പി യിൽ നിന്നും മാത്രം ഹജ്ജ് നിർവഹിച്ചിട്ടുണ്ട്..! ആക്കെ ഹജജ് നിർവഹിച്ച ആളുകളുടെ 24% ത്തോളം വരുമത് !!
◾1)http://164.100.47.190/loksabhaquestions/annex/13/AU2711.pdf
⭕The Ministry of External Affairs (MEA) 546 ഓഫിഷ്യൽസിനെയാണ് ഹജ്ജ് സംഘത്തോടൊപ്പം എല്ലാവർഷവും അയക്കാറുള്ളത്, 1.5 കോടി രൂപയുടെ മരുന്നുകളാണ് 2016ൽ അനുവദിക്കപ്പെട്ടത്! ഇങ്ങനെയൊന്ന് വിശദമായി പറയുന്നത് നാളെ സംഘപരിവാർ നിർമ്മിതമായ ത്യാഗ നിർഭരമായ ഫോട്ടോഷോപ്പ് കഥകളുടെ വസ്തവം മനസ്സിലാക്കാനാണ് !!
◾1)http://haj.gov.in/media/Stats_Haj-2016.pdf
◾2)http://haj.gov.in/media/Stats_Haj-2016.pdf
⭕ഇനി 2014 മുതൽ 2017 വരെയുള്ള 3 വർഷ കാലയളവിൽ നരേന്ദ്രമോദി സർക്കാർ ഹജ്ജ് സബ്സിഡിയായി അനുവദിച്ച തുക പരിശോധിച്ചാൽ 2014 ൽ,577 കോടി രൂപയായിരുന്നെങ്കിൽ 2016ൽ അത് 405 കോടി രൂപയായി കുറഞ്ഞു! 1994 ൽ 10.51 കോടി രൂപയിൽ നിന്നും 2012ൽ എത്തുബോൾ 837 കോടി രൂപയായി എന്നതിന്റെ കുടെ വെളിച്ചതിലാണ് സുപ്രിം കോടതി വിധി ഉണ്ടാക്കുന്നത്!! ഇതേ കേസിൽ തന്നെയാണ് സുപ്രിം കോടതി വി.ഐ.പി ഹജ്ജ് ക്വാട്ട 500 ആയി നിജപ്പെടുത്തിയ വിധിയും ഉണ്ടാക്കുന്നത്!!!
◾1)http://164.100.47.190/loksabhaquestions/annex/12/AS54.pdf
◾2)http://supremecourtofindia.nic.in/…/bosir/order…/1548721.pdf
⭕ഇത്രയും വിശദമായി ഹജ്ജിനെ സംബന്ധിച്ച് പറഞ്ഞത്, അനുവദിക്കപ്പെട്ട തുകയും, അതിനെ സംബന്ധിച്ച വിവരങ്ങളും ഭാവിയിൽ വളച്ചൊടിക്കാനും, തങ്ങൾക്ക് ഫലപ്രദമായി മാറ്റി കഥ ഉണ്ടാക്കാനും കഴിയുന്ന ഭരണ സംവിധാന തണലുള്ള നുണപ്രചരകരെ അതിനനുവധിക്കാതിരിക്കുക എന്നത് കൊണ്ടാണ്..!!
⭕ഇനി ഇന്ത്യയിലേ മറ്റ് ചില തിർത്ഥാടന സബ്സിഡികളെ സംബന്ധിച്ചാണ്!!! 2017 ജനുവരിയിലാണ് ജസ്റ്റിസ് ടി.എസ് താക്കുറിന്റെ നേതൃതത്തിലുള്ള 7 അംഗ ബെഞ്ച് നിരിക്ഷിക്കുന്നത് “The relationship between man and God is an individual choice. The state is forbidden to have allegiance to such an activity … Religion has no role in the electoral process, which is a secular activity … Mixing state with religion is not constitutionally permissible.” ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന നിരിക്ഷണമാണിത്. ! ഇതിന്റെ ചുവട് പിടിച്ചാണ് ഇനിയുള്ള കാര്യങ്ങൾ പറയുന്നത് !!
⭕ഓരോ വർഷവും കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിവിധങ്ങളായ മേളകൾക്കും, യാത്രകൾക്കും, സ്പിരിച്ചൽ ഗുരുകൻമാർക്കും, യജ്ഞങ്ങൾക്കുമെല്ലാമായി വെൽഫെയർ ഫണ്ടായി, സബ്സിഡികളായി കോടികണക്കിന് രൂപയാണ് ചിലവൊഴിക്കണത്!! ഉദാഹരണം പറഞ്ഞാൽ കേന്ദ്ര കൾച്ചറൽ വകുപ്പ് ശ്രീശ്രീ രവിശങ്കർ യമുന തിരത്ത് നടത്തിയ വേൾഡ് കൾച്ചറൽ ഫെസ്റ്റിവെലിന് നൽകിയത് 2.5 കോടി രൂപയാണ്..!
◾1)http://zeenews.india.com/…/culture-ministry-gave-rs-2-5-cro…
⭕2012 ൽ BJP കർണാടക ഭരിക്കുന്ന കാലത്ത് വരൾച്ചയെ നേരിടാനായി സംസ്ഥാനത്തെ 34000 ത്തോളം ക്ഷേത്രങ്ങളിൽ വരുണ മന്ത്ര അഭിഷേകത്തിനും, ജലാഭിഷേകത്തിനുമായി സംസ്ഥാന റവന്യു വകുപ്പ് തുക അനുവദിച്ചത് !! 17 കോടിയിൽ കുറയാത്ത തുക അന്ന് ചിലവൊഴിച്ചത്!! ഹിന്ദു വാർത്ത ചുവടെ
◾1)http://www.thehindu.com/…/karnataka-pays…/article3662167.ece
⭕മറ്റൊന്ന് മഹാകുംഭമേളയാണ്..!! 2014 ൽ പണമിടപ്പാട് സംബന്ധിച്ച് വലിയ വിവാദമുണ്ടാക്കിയ ഒന്ന്!!800 കോടി രൂപയുടെ അഴിമതി / Misuse നടന്ന ഒന്നായിട്ടാണ് കുംഭമേളയെ CAG വിലയിരുത്തിയത് ! കേന്ദ്രം 1150 കോടി രൂപയും, അഖിലേഷ് യാദവ് സർക്കാർ 11 കോടിയും ഗ്രാന്റ് ആയി നൽകിയ ഒന്നാണിതെന്ന് ഓർക്കണം !!
◾1)https://www.ndtv.com/…/lost-in-kumbh-mela-where-did-800-cr-…
⭕2016 എപ്രിൽ 22 തിയതി ഉജ്ജയ്നിൽ വെച്ച് നടന്ന സിംഹാസ്ത മഹാകുംഭത്തിനായി നരേന്ദ്ര മോദി യുടെ കേന്ദ്ര സർക്കാർ വകയിരുത്തിയത് 5000 കോടി രൂപയാണ് !! 2016-17 ലെ മിനിസ്ട്രി ബഡ്ജറ്റിൽ 2500 കോടി രൂപ ഇതിനായ് വകയിരുത്തിയത് പോരാതെ സംഗീത ,ലളിത, നാടക അക്കാദമികളിൽ നിന്നും 400 കോടിയും, 2100 കോടി രൂപ ആർക്കയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിന്നുമാണ് വകയിരുത്തിയത് !! ഈ കണക്കുകൾ ആകെ പരിശോധിച്ചാൽ ഹജജിനായ് അനുവദിക്കപ്പെട്ട തുക തൂലോം തുച്ഛാമാണ്!!
◾1)http://indianexpress.com/…/biggest-allocation-kumbh-gets-a…/
⭕2015ലാണ് BJP ഭരിക്കുന്ന മധ്യ പ്രദേശിൽ അയോധ്യ അടക്കമുള്ള അഞ്ച് തിർത്ഥടന മേഖലകളെ സൗജന്യ തിർത്ഥാടന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതും, മാനസ സരോവർ യാത്രക്കായി 30,000 രൂപ ആയിരുന്ന സബ്സിഡി തുക 5O,OOO രൂപയായി ഉയർത്തുന്നതും !! ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 27 പറയുന്നത് ” “No person shall be compelled to pay any taxes, the proceeds of which are specifically appropriated in payment of expenses for the promotion or maintenance of any particular religion or religious denomination.” എന്നായിരിക്കുബോഴാണ് മുകളിലേ ചിലവുകളെന്ന് നോക്കി കാണേണ്ടി വരുന്നത്..
◾1)https://indiankanoon.org/doc/211413/
⭕ഇക്കഴിഞ്ഞ 2017 മാർച്ച് 25 തിയതിയാണ് മുഖ്യമന്ത്രി അയതിന് ശേഷം തന്റെ ആദ്യ പ്രസംഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിനെ അഭിസംബോധന ചെയ്ത് യോഗി അദിത്യനാഥ് പ്രഖ്യാപിക്കുന്നത് നിലവിൽ കൈലാസ് മാനസ സരോവർ യാത്രക്കായ് നൽക്കപ്പെടുന്ന തുകയായ 50,000 രൂപ ഒരു ലക്ഷമായി ഉയർത്തുന്നു എന്ന്! സമാജ് വാദി പാർട്ടി
25000 രൂപ 50000 മായി മുന്നേ ഉയർത്തിയിരുന്നു..! ഈ ഒരു യാത്രക്കായി ഒരു തിർത്ഥാടകന് ചിലവാക്കുന്ന തുക എന്നത് 1.5 ലക്ഷം രൂപ മുതൽ 2 ലക്ഷം വരെയാണ്… കേന്ദ്ര ഡാറ്റ ചുവടെ ചേർക്കുന്നു.!!
◾http://www.mea.gov.in/fees-and-expenditure-kmy.htm
⭕അവസാനമായി ഒന്നുടെ, ഇന്ത്യയിൽ ലഭ്യമായ കണക്കു പ്രകാരം 12 മില്യാൺ കുട്ടികളാണ് 10 വയസ്സിന് മുൻപേ ബാല വിവാഹം കഴിപ്പിക്കപ്പെടുന്നത് !! അതിൽ 84% ഹിന്ദു വിഭാഗത്തിൽ പെട്ട കുട്ടികളുമാണ് !! സെൻസസ് ഡാറ്റയാണ് അവലംബം.!
◾1)http://www.censusindia.gov.in/2011-Com…/Latest_Releases.html
⭕ഇത് പ്രകാരം തന്നെ വിവഹം കഴിക്കപ്പെട്ട 5.5 മില്യാൺ കുട്ടികളും( 44%) നിരക്ഷരരാണ് ! അതിൽ 80 % പെൺകുട്ടികളും!! നിങ്ങൾ പലപ്പോയി ഉയർത്തിയ വാദമായിരുന്നു ഹജ്ജ് സബ്സിഡി എന്നത് ഒരു ആന്റി സെക്യുലർ പരിപാടി ആണെന്നത് ! ഇതാ ആ സബ്സിഡി നിർത്തലാക്കി ന്യുനപക്ഷ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കണമെന്ന വിധി നടപ്പിലാക്കുന്നു..! അതിലേറെ തുക നിങ്ങളുടെ ഗവൺമെന്റുകൾ സബ്സിഡിയും, ഗ്രാന്റുകളുമായി മതപരമായ തിർത്ഥാടനങ്ങൾക്കായി ഇന്ത്യയിൽ ചിലവൊഴിക്കുന്ന കാലത്താണ് ഈ വിധി..! ആ സബ്സിഡികൾ നിർത്തലാക്കി ഇന്ത്യയിലേ ഹിന്ദു കുട്ടികളെ ശൈവവ വിവാഹത്തിൽ നിന്ന് രക്ഷിക്കാനും ,അവരുടെ വിദ്യാഭ്യാസത്തിനായ് ഉപകരിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടാൻ തയ്യാറുണ്ടോ..??? ഉണ്ടെങ്കിൽ അത് ചെയ്യു, എന്നിട്ടാക്കാം ദേവസ്വം ബോർഡ് വിട്ട് തരാനുള്ള ഫോട്ടോ ഷോപ്പ് കഥകളൊക്കെ..!
അപ്പോൾ ശരി !!!
റി – പോസ്റ്റ്
Pinko Human
0 Comments