Pinko Humanabout 5 months ago
”വലിയ തയ്യാറെടുപ്പോടെ ആണ് പോലും PM- CARE ആരംഭിച്ചത് “
🔴എന്നോട്ട് ഒരു സംഘപരിവാർ അനുഭാവി മൊഴിഞ്ഞതാണ്. ശരിയാണെന്ന് എനിക്കും തോന്നി, കാരണം പ്രത്യേക ഓർഡിനസ് ഇറക്കിയാണ് ഒരു നിയമസാധുത ഉണ്ടാക്കിയത് തന്നെ.
മാർച്ച് 23ന് കഴിഞ്ഞ പാർലമെൻ്റ് സെക്ഷനിൽ ഒരു കാരണവശാലും ഇത് ചർച്ചയ്ക്ക് വരരുതെന്ന് ആർക്കോ വലിയ നിർബന്ധമുള്ള പോലെ തോന്നി .
ഒരു പക്ഷേ ചോദ്യങ്ങളെയും ,പത്രസമ്മേളനത്തെയും പേടി ഉള്ള ആ വലിയ മനുഷ്യനെ നിങ്ങൾക്കറിയാൻ വഴിയുണ്ട്. അദ്ദേഹം ഇത് അറിഞ്ഞോ ആവോ ?
മാർച്ച് 31 ന് ഓർഡിനൻസ് ഇറക്കി. 7 ദിവസം നീണ്ട വലിയ തയ്യാറെടുപ്പേ ….! എന്തായാലും തയ്യാറെടുപ്പിൻ്റെ റിസൾട്ട് പോക പോകേ കാണാൻ ഉണ്ട്.
⛔ചിത്രം 1
🔴രസകരമായ വസ്തുത എന്നത് മാർച്ച് 28 ന് മോഡി PM- CARE പ്രഖ്യാപിക്കുമ്പോൾ പ്രസ് റിലിസിനൊപ്പം ഉള്ള അക്കൗണ്ട് ഡിറ്റേയിൽസിൽ സ്വിഫ്റ്റ് കോഡ് നൽകിയിട്ടുണ്ടായിരുന്നു.വിദേശ ബാങ്കിംഗ് പണമിടപ്പാടുകൾക്കാണ് സാധാരണ നിലയിൽ സ്വിഫ്റ്റ് കോഡ് ആവശ്യമായി വരുന്നുള്ളു.!
⛔ചിത്രം 2
🔴മാർച്ച് 30 തിയതി ലോകത്താകമാനം ഉള്ള ഇന്ത്യൻ എംബസി വക്താക്കളുമായി മോഡി വിഡിയോ കോൺഫറൻസിംഗ് നടത്തിയതായ് Live Mint വാർത്ത റിപ്പോർട്ട് ചെയ്യുന്നു. 75 മിനിറ്റ് നീണ്ട ആ സംസാരത്തിൽ PM – CARE പബ്ലിസൈസ് ചെയ്യാനും ,വിദേശത്ത് നിന്ന് പണം ഡോണേഷനായി കണ്ടെത്താനും അവശ്യപ്പെട്ടുന്നു.
⛔ചിത്രം 3
🔴ഇന്ന് പ്രധാനമന്ത്രിയുടെ ഒഫിഷ്യൽ സൈറ്റിൽ കയറി PM – CARE ൻ്റെ ലിങ്കിൽ ക്ലിക് ചെയ്തപ്പോൾ കാണുണ കാഴ്ച എന്നത് സ്വിഫ്റ്റ് കോഡ് കാണാൻ ഇല്ലാ. പകരം ഒരു മെസെജ് ഉണ്ട്.
“Account details for Foreign Donations will be available in 2-3 Days”
അതായത് വിദേശ ബാങ്കിംഗ് ഡോണേഷൻസ് സംബന്ധിച്ച അക്കൗണ്ട് ഡിറ്റേയിൽസ് ഒരു രണ്ട് ,മൂന്ന് ദിവസത്തിനുള്ളിലേ ലഭ്യമാക്കു എന്ന്.!
സ്വിഫ്റ്റ് കോഡ് എവിടെ എന്ന ചോദ്യമാണ് ബാക്കി.
⛔ചിത്രം 4
🔴3 ദിവസം കൊണ്ട് നിരവധി മനുഷ്യരാണ് PM CARE ൽ പണം നിക്ഷേപിച്ചത് .വളരെ പ്രശസ്തരായ മനുഷ്യരും, സ്ഥാപനങ്ങളും ആ തുകകൾ വെളിപ്പെടുത്തിയിരുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നിരവധി പേർ ഇതിനോടക്കം പണം നിക്ഷേപിച്ചിരിക്കാം..! ഈ പ്രശസ്തരുടെ മാത്രം ഡെപ്പോസിറ്റ് തുക മാത്രം കണക്കിൽ ഒരു 7300 കോടി കവിഞ്ഞു.
എത്ര തുക ഇതിനോടകം ലഭിച്ചു എന്നതിന് പബ്ലിക്ക് ഡോമൈനിൽ എന്ത് തെളിവാണ് ഉള്ളത് ? PMNRFൽ നിലവിൽ ഉള്ളതിൻ്റെ ഇരട്ടി തുക PM – CARE ൽ ലഭിച്ചു കഴിഞ്ഞു.
⛔ചിത്രം 5
⚫ഈ ലഭിച്ച തുക എപ്രകാരം ചിലവൊഴിക്കും എന്നതിന് എന്ത് രേഖയാണ് നിലവിൽ പബ്ലിക് ഡോമൈനിൽ ഉള്ളത് ??
⚫സംസ്ഥാനങ്ങൾക്ക് ഉള്ള വിഹിതം എത്രയാണ് ,അവ നൽകുന്നതിൻ്റെ മാനദണ്ഡം എന്താണ് എന്നതിൻ്റെ ഡാറ്റ എന്താണ്?
⚫2 ദിവസം വിദേശ പണ നിക്ഷേപം സ്വികരിച്ചിട്ട് പിന്നെ എന്ത് കാരണം കൊണ്ടാണ് അത് പിൻവലിച്ചത്?
⚫PM – CARE ൽ നികുതി ഇളവ് ഉണ്ടങ്കിൽ പിന്നെ എന്തിനാണ് ഐ.ടി ആക്റ്റ് സെക്ഷൻ 80(G) ൽ തിരുത്തൽ വരുത്തിയത് ??
⚫വിവരവകാശ പ്രകാരം ഇത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമാക്കുമോ ??
ഇനിയുമെത്രയോ ചോദ്യങ്ങളാണ് ബാക്കി.!
+2
0 Comments