പത്ത് ചോദ്യങ്ങൾ; ഉത്തരങ്ങൾ.1) ആരാണ് മൗദൂദി ⁉⭕️ 1903 ൽ മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ജനിക്കുകയും ഇന്ത്യാവിഭജനാനന്തരം പാക്കിസ്ഥാനിലേക്ക് സ്ഥിരതാമസമാക്കുകയും ചെയ്ത ഇസ്ലാമിക പണ്ഡിതൻ ആണ് മൗദൂദി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അബുൽ അ‌അ്‌ലാ മൗദൂദി.2) എന്താണ് മൗദൂദി മുന്നോട്ട് വെച്ച ആശയം⁉⭕️ മൗദൂദി ഒരു മതമൗലികവാദി ആയിരുന്നു. മുസ്‌ലിംകൾക്കായി ഇസ്‌ലാമിക തത്ത്വങ്ങൾ പിന്തുടരുന്ന ഇസ്‌ലാമിക രാഷ്ട്രസ്ഥാപനമായിരുന്നു അദ്ദേഹത്തിന്റെ ആശയം. വിഭജനത്തിന് ശേഷം പാക്കിസ്ഥാനിൽ ശരിയ്യാ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്‌ലാമികഭരണഘടനക്കായി മൗദൂദി പരിശ്രമിച്ചു. നിയമനിർമ്മാതാക്കൾ നിയമനിർമ്മാണം നടത്താത്ത, ദൈവിക നിയമങ്ങളുടെ സ്ഥിരമായ നിലനിൽപ്പിനായി മാത്രം ജനങ്ങൾ വോട്ടു ചെയ്യുന്ന, സ്ത്രീകൾക്ക് വീടിനു പുറത്തിറങ്ങാൻ അനുവാദമില്ലാത്ത, അമുസ്ലീങ്ങൾ പണം നൽകി രാജ്യത്തോടുള്ള തങ്ങളുടെ കൂറ് പ്രകടിപ്പിക്കേണ്ട ഒന്നായാണ് മദൂദി തന്റെ ദൈവികജനാധിപത്യ രാഷ്ട്ര സങ്കല്പം കണ്ടത്. മതമൗലികവാദി ആയതിനാൽ തന്നെ പാക്കിസ്ഥാനിലെ അഹമ്മദീയ ഇസ്ലാമികവിഭാഗത്തിനെതിരെ പോലും അവർ പൂർണമായും ഇസ്ലാമികരീതിയിൽ ജീവിക്കുന്നവരല്ല എന്ന് പറഞ്ഞു വംശീയമായ നിലപാട് മൗദൂദി എടുത്തിരുന്നു. അഹമ്മദീയർക്ക് എതിരെയുള്ള വംശീയ കലാപത്തിന് പിന്നിൽ മൗദൂദിയുടെ എഴുത്തുകൾക്ക് പങ്കുള്ളതായി ആരോപിക്കപ്പെടുന്നു.മൗദൂദിയെ മനസിലാക്കാൻ അയാളുടെ രണ്ട് ഉദ്ധരണികൾ മാത്രം വായിച്ചാൽ മതി.a) “മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ പരസ്പരപൂരിതമാണ്. അതിനാൽ ഏതെങ്കിലും തത്ത്വത്തിൽ അധിഷ്ടിതമായ പ്രവർത്തനങ്ങൾ സ്വതന്ത്രമായി പ്രാവർത്തികമാക്കണമെങ്കിൽ ആ തത്ത്വങ്ങൾ അയൽ രാജ്യങ്ങളിലും സ്ഥാപിക്കണം. ഒരു ഇസ്ലാമിക പാർട്ടി ഒരു പ്രദേശത്ത് മാത്രം ഇസ്ലാം സ്ഥാപിച്ച് തൃപ്തിപ്പെടരുത്. അത് അയൽരാജ്യങ്ങളിലും വിദൂര രാജ്യങ്ങളിലും പടർത്തുകവഴിയേ ഇസ്ലാമിക രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താൻ പറ്റൂ”Ref: Abdul Alaa Maudoodi in Haqiqat-i-Jihad, page 64, Taj Company Ltd, Lahore, Pakistan 1964b) “നമ്മുടെ ആധിപത്യം ഉള്ള ഒരു പ്രദേശത്ത് ഒരു മുസ്ലിമിനെയും മതം ഉപേക്ഷിക്കാൻ അനുവദിക്കരുത്. മറ്റു മതങ്ങളെ നമ്മുടെ പ്രദേശങ്ങളിൽ പ്രചരണ പ്രവർത്തികൾ നടത്താൻ അനുവദിക്കരുത്”Ref:Murtad ki Saza Islami Qanun Mein (1981), Sayyid Abul A’la Maududi, page 32, Lahore Islamic Publications Ltd.3) മൗദൂദിയൻ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ ഇപ്പോഴുമുണ്ടോ⁉⭕️ മൗദൂദി തന്റെ ആശയപ്രചാരണാർത്ഥം 1941 ൽ ലാഹോറിൽ വെച്ച് സ്ഥാപിച്ച സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഒട്ടനവധി രാജ്യങ്ങളിൽ ഈ സംഘടനയ്ക്ക് വേരുകളുണ്ട്. മുസ്ലിം രാജ്യങ്ങളിൽ തന്നെ പലയിടത്തും ശക്തമായ എതിർപ്പുകൾ നേരിടുന്നുമുണ്ട്. ബംഗ്ലാദേശിലോക്കെ ജമാഅത്തെ ഇസ്ലാമി നേതാക്കളെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കോടതിവിധി പ്രകാരം തൂക്കിക്കൊന്നിട്ടുണ്ട് ( ഇതിന്റെ കൂടുതൽ വിവരങ്ങൾ ഗൂഗിളിൽ ലഭ്യമാണ് )4) അപ്പോ ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമി ഈ വിഭാഗമാണോ⁉⭕️ അതേ. വിഭജനത്തിന് ശേഷം ജമാഅത്തെ ഇസ്ലാമി രണ്ടായി. ജമാഅത്തെ ഇസ്ലാമി പാക്കിസ്ഥാനും ജമാഅത്തെ ഇസ്ലാമി ഹിന്ദും. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഇന്ന് ഇന്ത്യയിൽ പലഭാഗത്തും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി എന്നും ജമാഅത്തെ എന്നുമൊക്കെ ചുരുക്കപ്പേരിൽ ആണ് കേരളത്തിൽ പൊതുവേ അറിയപ്പെടുന്നത്.ഇവരുടെ ഭരണഘടന വായിച്ചു നോക്കിയാൽ തന്നെ മനസിലാവും എന്ത് കൊണ്ട് മതനിരപേക്ഷ സമൂഹത്തിന് ജമാഅത്തെ ഇസ്ലാമി ഭീഷണി ആണെന്ന്. തങ്ങളുടെ മതത്തിൽ വിശ്വസിക്കാൻ ഉള്ള അവകാശം ഏതൊരുവനും ഉണ്ട്. എന്നാൽ തങ്ങളുടെ മതം മൗലികമായ ഒന്നാണെന്നും എല്ലാവരും അതിന് കീഴിൽ വരുന്നത് ആണെന്നു കരുതുന്നതും രാജ്യത്തെ ഭരണസംവിധാനത്തെ അതിന്റെ കീഴിൽ ആക്കുവാൻ ശ്രമിക്കുന്നതും തെറ്റാണ്.ഭരണഘടന : https://jihkerala.org/constitution/5) ഇവരുടെ കീഴിലുള്ള വേറെ സംഘടനകൾ ഏതൊക്കെയാണ്⁉⭕️ കേരളത്തിൽ ജമാഅത്തെ ഇസ്ലാമി ഒരു സംഘടനയായി നിലകൊള്ളുന്നതിന് പുറമേ യുവജന വിഭാഗമായ സോളിഡാരിറ്റിയും വിദ്യാർത്ഥി സംഘടനയായ SIO ( Students Islamic Organization) ഉണ്ട്. വനിതകൾക്കായി GIO (Girls Islamic Organization) എന്നൊരു വിദ്യാർത്ഥി സംഘടന കൂടിയുണ്ട്. തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാനായി സ്വതന്ത്രമെന്ന നിലയിൽ ഒരു രാഷ്ട്രീയ പാർട്ടി കൂടി രൂപീകരിച്ചിട്ടുണ്ട്. അതാണ് ഗ്യാസ് സിലിണ്ടർ അടയാളത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടി. അതിന് കീഴിൽ മറ്റൊരു സ്റ്റുഡന്റ്സ് & യൂത്ത്‌വിങ് കൂടിയുണ്ട്. അതാണ് ഫ്രറ്റേർണിറ്റി. SIO യും ഫ്രറ്റേർണിറ്റിയുമെല്ലാം ഒരേ വീഞ്ഞ് പല പാത്രത്തിൽ വിളമ്പുന്ന വ്യത്യാസം മാത്രമേ ഉള്ളൂ,ഒന്നിന് സാമുദായിക സംഘടനാ സ്വഭാവമാണ് മറ്റേത് രാഷ്ട്രീയ സ്വഭാവം. ഇവരുടെ കേരളത്തിലെ മുഖപത്രങ്ങളാണ് പ്രബോധനവും മാധ്യമവും. വാർത്താചാനൽ മീഡിയ വൺ.6) ഇവരെങ്ങനെയാണ് ആശയപ്രചരണം നടത്തുന്നത്⁉⭕️ സുഡാപ്പികളെയും ഇവരെയും മാറ്റി നിർത്തുന്നത് ഇതാണ്. ജമാഅത്തെ ഇസ്ലാമി സൂത്രശാലിയായ കുറുക്കൻ ആണ്. ഇന്ത്യയിൽ നേരിട്ട് ഒരു ഇസ്‌ലാമിക രാഷ്ട്ര സ്ഥാപനം എന്നത് ചിന്തിക്കാൻ പറ്റില്ല എന്നവർക്ക് അറിയാവുന്നത് കൊണ്ട് തന്നെ വ്യത്യസ്തമായ ഒരു സമീപനമാണ് ഇക്കാര്യത്തിൽ അവർക്കുള്ളത്. താഴേത്തട്ടിൽ നിന്നും മുകളിലേക്ക് തങ്ങളുടെ ആശയം വ്യാപിപ്പിക്കുന്നതിന് പകരം മുകളിൽ നിന്ന് താഴേക്ക് എന്നാണ് മൗദൂദിയുടെ സ്ട്രാറ്റജി. സമൂഹത്തിൽ ഉന്നതസ്ഥാനീയർ ആയിട്ടുള്ളവരിലും അധികാരത്തിന്റെ ഉയർന്ന ശ്രേണിയിൽ ഉള്ളവരിലും സമൂഹത്തിൽ സ്വാധീനശക്തി ഉള്ളവരിലും പരോക്ഷമായി തങ്ങളുടെ ആശയങ്ങൾ ഊട്ടിയുറപ്പിച്ചു അവരെ ഉപയോഗിച്ചു അത് പ്രചരിപ്പിക്കുക എന്നതാണ് പദ്ധതി. തങ്ങൾ മതനിരപേക്ഷമാണ് എന്ന് തോന്നിപ്പിക്കുവാൻ സംഘടനാ തലത്തിൽ ഇതരമത നേതാക്കളെ പ്രതിഷ്ഠിക്കും. ദളിത്, അസംഘടിത, മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കൊപ്പം ആണെന്ന് വരുത്തിത്തീർക്കുകയും അവരുടെ സമരങ്ങളിൽ പങ്ക് ചേർന്ന് പൊളിറ്റിക്കൽ സ്‌പേസ് നേടുകയും ചെയ്യും.7) ഇവർ ഇത്രയും വിഷങ്ങൾ ആയിട്ടും ആൾക്കാർ തിരിച്ചറിയാത്തത് എന്താ⁉⭕️ മുകളിൽ പറഞ്ഞ രീതിയിൽ പ്രത്യക്ഷവർഗീയതയോ തങ്ങളുടെ ആത്യന്തിക ലക്ഷ്യങ്ങളോ വെളിപ്പെടുത്താതെ നിൽക്കുന്ന കാര്യത്തിൽ വിജയിക്കുന്നത് കൊണ്ട്. ആയുധമെടുക്കുന്നത് കൊണ്ട് വിജയിക്കില്ലെന്നും സാവധാനം തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ് ശരിയായ രീതി എന്നു മനസിലാക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നത് കൊണ്ട്. സുഡാപ്പികൾക്ക് പ്രത്യക്ഷത്തിൽ തന്നെ സമൂഹത്തിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വരുമ്പോൾ മൗദൂദികൾ രക്ഷപ്പെടുന്നത് ഇങ്ങനെയാണ്.8) സംഘപരിവാർ ഭീഷണി ഉയർന്ന് നിൽക്കുമ്പോൾ അവർക്കെതിരെ നിൽക്കുന്ന എല്ലാവരെയും നമ്മൾ പിന്തുണക്കണ്ടേ⁉⭕️ സംഘപരിവാർ പ്രത്യക്ഷഭീഷണിയാണ് എന്നതിനാൽ കൂടുതൽ അപകടകരമാണ്. മതനിരപേക്ഷ സമൂഹം നിൽക്കുന്ന കരയിലേക്ക് ഹുങ്കാരത്തോടെ എത്തുന്ന മലവെള്ളപ്പാച്ചിൽ ആണ് സംഘപരിവാർ. വെള്ളത്തിന് അക്കരെ നിൽക്കുന്ന നരിയാണ് ജമാഅത്തെ ഇസ്ലാമി. മലവെള്ളപ്പാച്ചിൽ തടയാൻ അണകെട്ടുവാൻ സഹായത്തിനായി അക്കരെ നിൽക്കുന്ന നരിയെ ഇക്കരെയെത്തിച്ചാൽ നാളെ വെള്ളമിറങ്ങുമ്പോൾ നരി ആദ്യം തിരിയുന്നത് നമുക്കെതിരെ ആകും. 9) അപ്പൊ ഇവരും സംഘികളും തമ്മിൽ എന്താ വ്യത്യാസം⁉⭕️ Jamaat-e-islami hind = RSS-Powerജമായത്തെ ഇസ്ലാമി അധികാരമില്ലാത്ത ആർ എസ് എസ് ആണ്.10) അപ്പോ ഇനി എന്ത് ചെയ്യണം⁉⭕️ ഇനിയെങ്കിലും അവരെ തിരിച്ചറിയുക. Fuck your secularism എന്ന് പറയുന്നത് നിഷ്കളങ്കമല്ലമല്ലെന്ന് മനസിലാക്കുക. മൗദൂദിസ്റ്റുകൾ എത്ര നിഷ്കളങ്കരെന്ന് തോന്നിയാലും അവർ വിഷങ്ങളാണ്. അത് ജാമിയായിലെ ആയിഷയോ ലദീദയോ സംവിധായകൻ ഹർഷാദോ ശ്രീജ നെയ്യാറ്റിൻകരയോ ഹമീദ് വാണിയമ്പലമോ നിങ്ങളുടെ ഫേസ്ബുക്കിലെ മൗദൂദി സുഹൃത്തോ ആരുമാവട്ടെ. നമ്പാതെ… ‼വലംകാലിലെ മന്ത് ഇടത്തേ കാലിൽ ആക്കുവാൻ പറഞ്ഞ നാറാണത്ത് ഭ്രാന്തന് വട്ടായിരുന്നു. നമുക്ക് അതില്ലല്ലോ… ‼

https://m.facebook.com/story.php?story_fbid=10156633725587127&id=622302126