2015 ൽ കേരളത്തെ നിരവധി അഴിമതികൾ ബാധിച്ചിരുന്നു, അതിലൊന്നാണ് ധനമന്ത്രി കെ.എം മാണി യുടേത് .മാണി ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ബാർ കുംഭകോണം വർഷം മുഴുവൻ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ആധിപത്യം സ്ഥാപിച്ചു.പാലയിൽ നിന്നുള്ള 82 കാരനായ ശക്തനും കേരള കോൺഗ്രസിന്റെ (എം) മേധാവിയും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും, ചാണ്ടിയും മറ്റ് യുഡിഎഫ് പങ്കാളികളും രാജിവെക്കാൻ സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്ന് ഒടുവിൽ രാജി സമർപ്പിക്കേണ്ടി വന്നു.ബാർ കുംഭകോണത്തിൽ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ള മാണിക്ക് കേരള ഹൈക്കോടതി കർശന നിരീക്ഷണങ്ങൾ നടത്തിയതിന് ശേഷം രാജിഅല്ലാതെ മറ്റൊരു മാർഗ്ഗം ഇല്ലായിരുന്നു .ക്രിസ്റ്റൻ സമൂഹത്തിന്റെ ആധിപത്യമുള്ള മധ്യ തിരുവിതാംകൂർ പ്രദേശത്ത് ബഹുജന അടിത്തറയുള്ള ശ്രീ മാണി 50 വർഷമായി തുടർച്ചയായി പാലാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു.
മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കാൻ നിർബന്ധിതനായ രണ്ടാമത്തെ മന്ത്രിയായതിനാൽ അദ്ദേഹത്തിന്റെ രാജി ചാണ്ടി സർക്കാരിന് വലിയ തിരിച്ചടിയായി. ഗാർഹിക പീഡനത്തെക്കുറിച്ച് ഭാര്യ പരാതിപ്പെട്ടതിനെത്തുടർന്ന് കേരള കോൺഗ്രസിലെ (ബി) ഗണേഷ് കുമാർ രാജിവച്ചിരുന്നു. ഗണേഷ് കുമാറും പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള പാർട്ടിയും പിന്നീട് യുഡിഎഫ് വിട്ടു.
ചാണ്ടിയെ സംബന്ധിച്ചിടത്തോളം, ബാർ കുംഭകോണത്തിൽ കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിക്കപ്പെട്ടു , എക്സൈസ്, തുറമുഖങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റൊരു മന്ത്രി കെ. ബാബുവിനെതിരെ വേഗത്തിൽ പരിശോധന നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടു.ബാബു ഒരു കോൺഗ്രസ് മന്ത്രിയും അദ്ദേഹത്തിൻറെ അടുത്ത വിശ്വസ്തനുമായതിനാൽ ചാണ്ടിയെ സംബന്ധിച്ചിടത്തോളം മറ്റൊരു വെല്ലുവിളി ആയിരുന്നു .ഒരു പ്രമുഖ ബാർ ഹോട്ടൽ മുതലാളി ബിജു രമേശ് ടെലിവിഷൻ സംവാദത്തിനിടെ അതിശയകരമായ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ബാർ അനുകൂല തീരുമാനങ്ങൾക്കായി ശ്രീ മാ ണിക്ക് ഒരു കോടി യും ശ്രീ ബാബുവിന് 10 കോടിയും കൈക്കൂലി ആയി നൽകി എന്ന് .
പാറ്റൂർ മുതൽ പാലാരിവട്ടം വരെ ; അറ്റമില്ലാതെ അഴിമതിക്കഥ ; യുഡിഎഫ് കാലത്ത് അഴിമതിയുടെ അയ്യരുകളി
തിരുവനന്തപുരം
പാലാരിവട്ടം പാലം പൊളിച്ചുപണിയണമെന്ന സുപ്രീംകോടതി വിധിയോടെ തങ്ങളുടെ ഭരണകാലത്തെ മറ്റൊരു വൻ അഴിമതികൂടി യുഡിഎഫിനെ തുറിച്ചുനോക്കുകയാണ്. പൊളിച്ചുമാറ്റി പുതിയത് നിർമിച്ചാലും യുഡിഎഫ് അഴിമതിയുടെ നിത്യസ്‌മാരകമായി പാലാരിവട്ടം പാലം രാഷ്‌ട്രീയ കേരളത്തിന്റെ ഓർമയിൽ സജീവമായി നിലനിൽക്കും.
മുൻ സർക്കാരിലെ മുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാർക്കെതിരായ ഗുരുതരമായ അഴിമതിക്കേസാണുള്ളത്. ഇവയെല്ലാം അന്വേഷണത്തിന്റെ വിവിധ ഘട്ടത്തിലാണിേപ്പോൾ. ഉമ്മൻചാണ്ടി പ്രതിയായ പാറ്റൂർ ഫ്‌ളാറ്റ് കേസ് മുതൽ പാലാരിവട്ടം അഴിമതിവരെ ഇതിലുൾപ്പെടും. അനധികൃത സ്വത്ത് സമ്പാദനത്തിൽ മൂന്ന് മുൻ മന്ത്രിമാർക്കെതിരെയാണ് കേസ്. സോളാർ അഴിമതി, പാറ്റൂർ ഫ്‌ളാറ്റ് നിർമാണം, കടകംപള്ളി ഭൂമി തട്ടിപ്പ് എന്നിവയിലാണ് ഉമ്മൻചാണ്ടി ആരോപണ വിധേയനായത്. ഇതിന് പുറമെ സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ട ടൈറ്റാനിയം അഴിമതിക്കേസിലും ഉമ്മൻചാണ്ടി പ്രതിപ്പട്ടികയിലുണ്ട്. പാലാരിവട്ടം അഴിമതിയിൽ മുഖ്യ പ്രതിയായ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, വ്യവസായമന്ത്രിയായിരുന്ന കാലത്ത് അരങ്ങേറിയ ടൈറ്റാനിയം അഴിമതി കേസിലും പ്രതിയാണ്.
പി കെ കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്, കെ ബാബു, വി എസ് ശിവകുമാർ എന്നിവരും വിവിധ അഴിമതിക്കേസുകളിൽ അന്വേഷണ പരിധിയിലുണ്ട്. സർക്കാർ ഭൂമി കൈയേറിയ പാറ്റൂർ ഫ്‌ളാറ്റ് നിർമാണ കേസിൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തുടർനടപടി അവസാനിപ്പിച്ചത്. കെ ബാബുവിനെതിരെ ബാർ കോഴ അഴിമതിക്ക് പുറമെ അവിഹിത സ്വത്ത് സമ്പാദന കേസുമുണ്ട്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഈ കേസ് വിചാരണയിലാണ്. പി കെ കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ് എന്നിവർ എറണാകുളം ഐടി പാർക്കിന് നെൽവയൽ ഭൂമി അനുവദിച്ചതിലാണ് അന്വേഷണം നേരിടുന്നത്. ഇതിന്റെ വസ്‌തുതാ അന്വേഷണ റിപ്പോർട്ട് വിജിലൻസ് എഡിജിപിയുടെ പരിഗണനയിലാണ്. റവന്യൂഭൂമി പതിച്ചുകൊടുത്തതു സംബന്ധിച്ചും അടൂർ പ്രകാശ് അന്വേഷണം നേരിടുന്നുണ്ട്. വി എസ് ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം അന്തിമഘട്ടത്തിലാണ്.
Read more: https://www.deshabhimani.com/special/palarivattom-flyover-udf-scandal/896843
കോഴപ്പണം ഷാജി ആഡംബര വീട് നിര്‍മാണത്തിന് ഉപയോഗിച്ചെന്ന് സൂചന; സാമ്പത്തിക സ്രോതസ്സ് ദുരൂഹം
പ്ലസ‌്ടു കോഴ അഴിമതിയുമായി ബന്ധപ്പെട്ട എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് അന്വേഷണത്തിന‌് പിന്നാലെ ആഡംബരവീട‌് നിർമാണത്തിലും കെ എം ഷാജി എംഎൽഎ കുരുക്കിലേക്ക‌്. മൂന്നരക്കോടി രൂപയുടെ വീട‌് നിർമിക്കാനുള്ള സാമ്പത്തിക സ്രോതസ്സ് എന്തെന്നുൾപ്പെടെയുള്ള വിവരങ്ങളാണ‌് ഇഡി തേടുന്നത‌്. ഷാജിയുടെ ഭാര്യ ആശാ ഷാജിക്കും ചോദ്യംചെയ്യലിന‌് ഹാജരാകാൻ ഇഡി നോട്ടീസ‌് നൽകിയിട്ടുണ്ട്.
കോഴപ്പണം വീട‌് നിർമാണത്തിന‌് ഉപയോഗിച്ചിട്ടുണ്ടെന്ന‌് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഇത് ഇഡി വിശദമായി പരിശോധിക്കും.2014ലാണ് അഴീക്കോട‌് ഹൈസ‌്കൂളിൽ പ്ലസ‌്ടു അനുവദിക്കാൻ കോഴ വാങ്ങിയെന്ന ആക്ഷേപമുയരുന്നത‌്. ഇതേ സമയത്താണ‌് കോഴിക്കോട‌് വേങ്ങേരിയിൽ ഷാജി വീടുണ്ടാക്കാൻ തുടങ്ങിയത‌്. കോഴപ്പണവും വീട‌് നിർമാണവും മുസ്ലിംലീഗിൽ അക്കാലം മുതൽ ചർച്ചയായിരുന്നു. കോഴക്കേസ‌് ഇഡി ഏറ്റെടുത്തതോടെയാണ‌് വീട‌് നിർമാണത്തിൽ സ്രോതസ്സില്ലാത്ത പണം ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷണം തുടങ്ങിയത‌്. എപ്പോൾ സ്ഥലം വാങ്ങി, നിർമാണം ആരംഭിച്ചത‌് എപ്പോൾ, എത്ര തുക ചെലവിട്ടു തുടങ്ങിയ വിവരങ്ങളാണ‌് പ്രധാനമായും തേടുന്നത‌്. വിവരങ്ങൾ കൈമാറാൻ ഇഡി കോഴിക്കോട് കോർപറേഷന‌് നിർദേശം നൽകി. ഇതനുസരിച്ചാണ‌് കോർപറേഷൻ അധികൃതർ വ്യാഴാഴ‌്ച പരിശോധനക്കെത്തിയത‌്. പിന്നാലെ ഇഡി ഉദ്യോഗസ്ഥരും വീട്ടിലെത്തി. ഈ സമയം ഷാജിയും ഭാര്യയും വീട്ടിലില്ലായിരുന്നു.
നികുതിയും വെട്ടിച്ചു
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ ഭാര്യയുടെ പേരിൽ നിർമിച്ച ആഡംബര വീടിന്റെ മറവിൽ ലക്ഷങ്ങൾ നികുതി വെട്ടിച്ചതായി ആക്ഷേപം. കോഴിക്കോട‌് വേങ്ങേരിയിലെ വീടിന്റെ നികുതിയാണ‌് ഇതുവരെ അടയ‌്ക്കാത്തത‌്. നിർമാണ ചട്ടങ്ങൾ ലംഘിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. ഇഡി നിർദേശപ്രകാരം കോർപറേഷൻ അധികൃതർ വ്യാഴാഴ‌്ച നടത്തിയ പരിശോധനയിലും ചട്ടലംഘനവും നികുതിവെട്ടിപ്പും കണ്ടെത്തി.
Read more: https://www.deshabhimani.com/news/kerala/news-kerala-22-10-2020/902928
0 Comments