കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്യാനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ എത്തിയത്. പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം മടങ്ങുകയും ചെയ്തു. എന്നാല്‍ ആ പരിപാടി സംഭവിച്ച് ദേശീയ തലത്തില്‍ ബിജെപി നേതാക്കളും അനുഭാവികളും പ്രചരിപ്പിക്കുന്ന വലിയൊരു നുണയാണ് ഇപ്പോള്‍ തകര്‍ന്ന് വീണിരിക്കുന്നത്. യോഗിയെ സ്വാഗതം ചെയ്യാന്‍ സദസ്സില്‍ ‘മനുഷ്യ താമര’ ഉണ്ടാക്കി എന്ന പേരിലാണ് ഒരു ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. വിശദാംശങ്ങള്‍
‘മനുഷ്യത്താമര’ യോഗി ആദിത്യാനാഥ് പങ്കെടുക്ക പരിപാടിയുടെ സദസ്സില്‍ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ചിഹ്നമായ താമര രൂപം ‘വിരിയിച്ചു’ എന്ന മട്ടിലുള്ള ഒരു ചിത്രമാണ് വൈറല്‍ ആയത്. ഇത് ദേശീയ തലത്തില്‍ ബിജെപി നേതാക്കള്‍ വലിയ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
അത് കേരളത്തിലെയല്ല എന്തായാലും അധികം വൈകാതെ ഒരു കാര്യം തെളിയിക്കപ്പെട്ടു, ആ ചിത്രം കേരളത്തില്‍ നിന്നുള്ളത്. യോഗി ആദിത്യനാഥ് പങ്കെടുത്ത സദസ്സിലും അല്ല അത്തരത്തില്‍ ഒന്ന് സംഭവിച്ചത്

0 Comments