പ്രസ് മീറ്റുകളുടെ ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന ചെന്നിത്തലയുടെ പ്രസ് മീറ്റ്.
1. ഞാന്‍ പലര്‍ക്കും യു.എ.പി.എ ചുമത്തിയെന്നാണ് കോടിയേരി പറഞ്ഞത്. യു.എ.പി.എ ചുമത്തുന്നത് പൊലീസാണ്. അല്ലാതെ ഞാനല്ല.
■ ഉയ്ശ്! എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ മാത്രമാണ് ആഭ്യന്തര മന്ത്രി നേരിട്ട് ഊപ്പ ചുമത്തുന്നത്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ അത് ചെയ്യുന്നത് പൊലീസും.
2. കേസില്‍ പെട്ട ആര്‍.എസ്.എസുകാര്‍ക്ക് ജാമ്യം ലഭിക്കാന്‍ ഞാന്‍ സഹായിച്ചു എന്നാണ് കോടിയേരി പറഞ്ഞത്. ജാമ്യം കൊടുക്കുന്നത് കോടതിയാണ്. അല്ലാതെ ഞാനല്ല.
■ പക്ഷേ എല്‍.ഡി.എഫ് ഭരണത്തില്‍ പ്രതികള്‍ക്ക് ജാമ്യം കൊടുക്കുന്നത് പിണറായി നേരിട്ടാണ്. പാലത്തായി കേസിലും പിണറായിയാണ് പ്രതിക്ക് ജാമ്യം കൊടുത്തത്.
Last but not the least
3. എം.ജി കോളേജില്‍ അടിയുണ്ടാക്കിയ ആര്‍.എസ്.എസുകാരുടെ കേസ് ഞാന്‍ പിന്‍വലിച്ചെന്നാണ് പറയുന്നത്. കേസ് പിന്‍വലിച്ചത് അന്നത്തെ മുഖ്യമന്ത്രിയാണ്. ഞാനല്ല.
മാധ്യമപവര്‍ത്തകന്‍: അത് ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കൃത്യമായ ആരോപണമാണല്ലോ?
ചെന്നിത്തല: കോടിയേരി പറഞ്ഞത് എന്നെപ്പറ്റിയാണ്. ഞാനല്ല. അന്നത്തെ മുഖ്യമന്ത്രിയാണ് കേസ് പിന്‍വലിച്ചത്.
അടിപൊളി.
നമ്മുക്ക് തോന്നും മാര്‍ക്സിസ്റ്റുകാരാണ് കൊങ്ങികളുടെ ഏറ്റവും വലിയ ശത്രുക്കളെന്ന്. കൊങ്ങികളുടെ ഏറ്റവും വലിയ ശത്രുക്കള്‍ അവര്‍ തന്നെയാണ്. സ്വന്തം പാര്‍ട്ടിയിലെ ഇതര ഗ്രൂപ്പുകളിലുള്ള നേതാക്കളാണ്. സ്വന്തം പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതിനും മറു ചേരിയിലുള്ളവരെ വെട്ടിനിരത്തുന്നതിനും വേണ്ടിയുള്ള തന്ത്രങ്ങളില്‍ ചിലതു മാത്രമാണ് മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെ ടേണ്‍ അനുസരിച്ചുള്ള വിമര്‍ശനങ്ങള്‍ പോലും. ചെന്നിത്തലയുടെ ശത്രു പിണറായിയോ കോടിയേരിയോ ഒന്നുമല്ല. ഉമ്മന്‍ ചാണ്ടിയാണ്. ചാണ്ടിയുടെ ശത്രു ചെന്നിത്തലയും.
Shymon
Duration: 0:0:53