വെബ് ഡെസ്‌ക്Updated: Monday Oct 26, 2020
ന്യൂഡൽഹി > രാഷ്‌ട്രീയ എതിരാളികളെ നേരിടാന്‍ ബിജെപി സർക്കാർ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, എന്‍ഐഎ തുടങ്ങിയ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് സോണിയ ഗാന്ധി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധിയുടെ പ്രസ്‌താവന.
Read more: https://www.deshabhimani.com/news/national/soniya-gandhi/903498
സാധാരണജനതയ്‍ക്ക് വേണ്ടി ശബ്‌ദിക്കുന്ന പൗരാവകാശ പ്രവര്‍ത്തകരെ കരിനിയമങ്ങള്‍ ഉപയോഗിച്ച് ജയിലിലടയ്‍ക്കുകയാണെന്ന് സോണിയ ഗാന്ധി പറയുന്നു. കേന്ദ്ര ഏജൻസികളെക്കൊണ്ട് കേസുകളിൽ അന്വേഷണം നടത്തുന്നതിനായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുമ്പോഴാണ് സോണിയ ഗാന്ധി അഭിപ്രായം വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, പ്രതിപക്ഷ എംഎൽഎമാരും സിബിഐയെയും എൻഫോഴ്‌സ്‌മെന്റിനേയും സർക്കാരിനെതിരെയുള്ള ആയുധമായി ഉപയോഗിക്കുകയാണ്. ഈ അവസരത്തിലാണ് ബിജെപിയുടെ ഇംഗിതത്തിനനുസരിച്ചാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നതെന്ന് സോണിയ ഗാന്ധിതന്നെ പറയുന്നത്.
“ബിജെപി സർക്കാർ ഭരണകൂടത്തിൻ്റെ എല്ലാ ഉപകരണങ്ങളേയും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി ഉപയോഗിക്കുകയാണ്. എൻഫോഴ്സ്മെൻറ്, സിബിഐ , എൻഐഎ തുടങ്ങി നർകോട്ടിക്സ് ബ്യൂറോ വരെ ഇതിനായി ഉപയോഗിക്കുന്നു . പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ഓഫിസിൻ്റെയും താളത്തിനൊത്ത് തുള്ളുക മാത്രമാണ് ഈ ഏജൻസികൾ ചെയ്യുന്നത്” ‐ സോണിയ ലേഖനത്തിൽ പറയുന്നു.
Read more: https://www.deshabhimani.com/news/national/soniya-gandhi/903498
0 Comments