റംസിയുടെ ആത്മഹത്യ ; കേസ് അട്ടിമറിക്കാനുള്ള കോൺഗ്രസ്സ് ശ്രമത്തെ കുറിച്ച് അന്വേഷിക്കുക :
ഡിവൈഎഫ്ഐ
കൊട്ടിയം സ്വദേശിനിയായിരുന്ന റംസിയുടെ ആത്മഹത്യയെ തുടർന്നുള്ള കേസുകൾ അട്ടിമറിക്കാനുള്ള കോൺഗ്രസ്സിന്റെ ശ്രമങ്ങളെ കുറിച്ച് പോലീസ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സ് നേതാവ് രാജീവ് പാലത്തറയുടെ ഫോൺ സംഭാഷണം പുറത്തായിരുന്നു. ഒരേ സമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പം സഞ്ചരിക്കുന്ന കോൺഗ്രസ്സിന്റെ രാഷ്ട്രിയ ജീർണ്ണതയാണ് ഇവിടെ വെളിവാകുന്നത്.
റംസിയുടെ ആത്മഹത്യയെ തുടർന്ന യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രഹസന സമത്തിന് മുന്നിൽ നിന്ന നേതാവാണ്, ഇത്തരത്തിൽ കേസ് അട്ടിമറിക്കാനും മുന്നിലെന്നതാണ് വിരോധാഭാസം. കേസിലെ പ്രതിയായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയായ സീരിയൽ നടി നേതാവിന്റെ സ്വന്തം ആളായത് കൊണ്ട് ഇനി മുന്നോട്ട് പോകരുത് എന്നാണ് കോൺഗ്രസ്സ് നേതാവ് ആക്ഷൻ കൗൺസിൽ ഭാരവാഹിയോട് ആവശ്യപ്പെടുന്നത്.
ഗർഭിണിയായിരുന്ന റംസിയുടെ ഭ്രൂണഹത്യയ്ക്ക് പിന്നിൽ സീരിയൽ നടിയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഭ്രൂണഹത്യയ്ക്കായി ഇവർ വ്യാജ രേഖയും ചമച്ചിരുന്നു. വ്യാജ രേഖ ചമച്ചതിനെതിരെ പ്രദേശത്തെ മഹൽ കമ്മിറ്റി പോലീസിന് പരാതി നൽകിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിലേക്ക് അന്വേഷണം നീങ്ങുന്നതിനിടയിലാണ് കോൺഗ്രസ്സ് നേതാവിന്റെ ഇടപെടീൽ പുറത്ത് വരുന്നത്.
റംസിയുടെതായി പുറത്ത് വന്ന ഓഡിയോ സന്ദേശങ്ങളിൽ കാമുകനായ ഹാരിസിന്റെ കുടുംബത്തിനെതിരെയും സീരിയൽ നടിക്കെതിരെയും പരാമർശങ്ങളുണ്ട്. പ്രതിയെ അറസ്റ്റു ചെയ്ത് മുന്നോട്ട് പോകുന്ന കേസ് അന്വേഷണത്തിന്റെ ഭാഗമായി കോൺഗ്രസ്സ് നേതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന അട്ടിമറി ശ്രമങ്ങളെ കുറിച്ച് കൂടി അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

0 Comments