നാഗ്‌പൂരിന്റെ വലിപ്പം പോലുമില്ലാത്ത ഖത്തർ എന്ന രാജ്യത്തിനുണ്ട് 36 റഫാൽ യുദ്ധവിമാനങ്ങൾ. അതിലെല്ലാം ഇന്ത്യ ഓർഡർ ചെയ്ത വീമാനത്തിലുള്ള മൂന്ന് ആയുധങ്ങളും മിസൈലുകളുമുണ്ട് എന്ന് മാത്രമല്ല.

അമേരിക്കൻ ലേസർ ടാർജെറ്റിങ് സിസ്റ്റവും, ഇസ്രായേലിന്റെ ഹെൽമറ്റ് മൗണ്ടഡ് ഡിസ്‌പ്ലെ സിസ്റ്റവും (HMD) ഖത്തറിന്റെ റഫാൽ യുദ്ധ വീമാനങ്ങളിലുണ്ട്. ഇന്ത്യൻ എയർഫോഴ്സ് റാഫേലിൽ ആവശ്യപ്പെട്ട പ്രധാനപ്പെട്ട ഒന്ന് ഇസ്രായേലിന്റെ ഈ HMD ആയിരുന്നു.

മാത്രവുമല്ല 12 എണ്ണം വേറെയും ദസൾട്ടിൽ നിന്നും പുതുതായി ഖത്തർ ഓർഡർ ചെയ്‌തിട്ടുണ്ട് എന്നാണ് ഏവിയേഷൻ ഇന്റർനാഷണൽ ന്യുസ് പറയുന്നത്.

വസ്തുതതകൾ ഇങ്ങനെ ആണെന്നിരിക്കെയാണ് ഓർഡർ നൽകിയതിലും മൂന്നിരട്ടി പണം നൽകി എത്തിച്ച 5 റഫാൽ വീമാനങ്ങൾ ഭക്തന്മാരും മിത്രങ്ങളും ചേർന്ന്
തള്ളി മറച്ച് ആത്മരതി അടയുന്നത്.

ധീര രക്തസാക്ഷിയായ സൈനികർക്ക് ശവപ്പെട്ടി മേടിച്ചതിൽപോലും കയ്യിട്ട് വാരിയ ഇനമല്ലേ….അത്രയൊക്കെ നമ്മളും പ്രതീക്ഷിച്ചാൽ മതി.

ഫ്രഞ്ച് കമ്പനിയുമായുള്ള സറണ്ടർ മോഡിയുടെ പുതിയ റാഫേൽ ഇടപാടിന് ശേഷം അംബാനി മുതലാളിയുടെ കമ്പനിക്ക് ഫ്രഞ്ച് സർക്കാർ €143.7 മില്യൺ പൗണ്ടിന്റെ നികുതി ഇളവ് നൽകി എന്നതും ഭായ് ഭായ് കരാറിന്റെ പ്രത്യേകതയാണ് ✌️

പേടിക്കേണ്ട സംഘം കാവലുണ്ട് 🚩

റാഫേൽ കരാർ©️അഡ്വ പെരുമന


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *