കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ (റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് – ആര്‍.കെ.ഐ) 1805 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ഇതില്‍ 807 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു.
പൊതുമരാമത്ത് റോഡുകളുടെ പുനര്‍നിര്‍മ്മാണം – 300 കോടി
603 കി.മീറ്റര്‍ പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മ്മാണം – 488 കോടി.
ബ്രഹ്മപുരത്ത് കടമ്പ്രയാര്‍ പുഴയ്ക്ക് മീതെ പാലം നിര്‍മ്മാണം – 30 കോടി
ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ ഡിവൈസ് ടെക്നോളജി – 20.8 കോടി.
വനങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കല്‍, കണ്ടല്‍കാടുകളുടെ സംരക്ഷണം, വനാതിര്‍ത്തിയിലെ സ്വകാര്യ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കല്‍ – 130 കോടി.
കുടുംബശ്രീ മുഖേന ജീവനോപാധി പരിപാടി – 250 കോടി
കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതികള്‍ – 350 കോടി.
ഇടുക്കിക്കും വയനാടിനും പ്രത്യേക പരിഗണന നല്‍കി സംയോജിത കൃഷിയിലൂടെ ജീവനോപാധി മെച്ചപ്പെടുത്തല്‍ – 182.76 കോടി.
ജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്ന മാപ്പത്തോണ്‍ പദ്ധതി – 4.24 കോടി.
വില്ലേജ് ഓഫീസുകളുടെ പുനര്‍നിര്‍മാണം, അറ്റകുറ്റപ്പണി – 35 കോടി.
ഫിഷറീസ് മേഖലയില്‍ – 5.8 കോടി
ജൈവവൈവിധ്യ സംരക്ഷണ പദ്ധതികള്‍ക്ക് – 5 കോടി
മൊബൈല്‍ ടെലി-വെറ്ററിനറി യൂണിറ്റുകള്‍ – 2.21 കോടി.
ഉപദേശക സമിതിയോഗം റീബില്‍ഡ് കേരളയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നല്ല പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ പദ്ധതികളും കൂടുതല്‍ ജനകീയമാകണമെന്ന് പറഞ്ഞു. എല്ലാ വകുപ്പുകളും കേരളപുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി മാറണംപുനര്‍നിര്‍മാണ പദ്ധതിക്ക് ലോകബാങ്കില്‍ നിന്ന് ആദ്യഗഡുവായി 1780 കോടി രൂപ (250 ദശലക്ഷം ഡോളര്‍) വായ്പയായി ലഭിച്ചിട്ടുണ്ട്. റോഡ് പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ ബാങ്കും വായ്പ നല്‍കാന്‍ തയ്യാറായിട്ടുണ്ട്.
0 Comments